നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പണമിടപാടുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ : അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം

  പണമിടപാടുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ : അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം

  ഓഗസ്റ്റ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   രാജ്യത്ത് ബാങ്ക്   പണമിടപാടുമായി ബന്ധപ്പെട്ട നിരക്കുകളില്‍ മാറ്റം. എടിഎം ഫീസ്, പ്രതിമാസ പണമടയ്ക്കല്‍, പ്രതിമാസ തവണകള്‍, ഐസിഐസിഐ, ഐപിപിബി ബാങ്കുകളിലെ സേവന നിരക്കുകള്‍ എന്നിവയിലാണ് ഓഗസ്റ്റ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

   ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ഓട്ടോമേറ്റഡ് മണി ഏജന്‍സി (NACH) ആഗസ്റ്റ് 1 മുതല്‍ ആഴ്ചയിലെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.ഇതോടെ, ശമ്പളം, പെന്‍ഷന്‍, ഇഎംഐ ഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകള്‍ നടത്താന്‍ പ്രവര്‍ത്തി ദിവസങ്ങക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല.

   ഉദാഹരണത്തിന്, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിമാസ ശമ്പളം ഇനി ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ആകുകയില്ല. കൂടാതെ, വൈദ്യുതി ബില്ലുകള്‍, ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍ എന്നിവ ദിവസേന അടയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.

   എ.ടി.എ.മ്മുകളില്‍ ചില സൗജന്യ സേവനങ്ങള്‍ക്കുള്ള പണ കൈമാറ്റത്തിനുള്ള ഫീസ് നിലവിലെ 15 രൂപയില്‍ നിന്ന് 17 രൂപയാക്കി.അതുപോലെ, മറ്റ് പണരഹിത ഇടപാടുകള്‍ക്കുള്ള ഫീസ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ദ്ധിപ്പിച്ചു.

   ഇന്ത്യാപോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും താരിഫ് പോളിസികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ സൗജന്യമായി വീട്ടിലെത്തി നല്‍കിയിരുന്ന ബാങ്ക് സേവനങ്ങള്‍ക്ക് ഇനി മുതല്‍
   20 രൂപ ജിഎസ്ടി ഫീസായി ഈടാക്കും.

   ഐ.സി.ഐ.സി.ഐ ബാങ്കും പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.എ.ടി.എ.മ്മുകളില്‍ സൗജന്യ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഓരോ ഇടപാടിനും 20 രൂപയും പണരഹിത ഇടപാടിന് 8.50 രൂപയും ഈടാക്കും.

   ശമ്പളത്തിനായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഓരോ ഇടപാടിനും 150 രൂപ ഫീസ് ഈടാക്കും.
   Published by:Jayashankar AV
   First published:
   )}