BREAKING: തിങ്കളാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തനസമയം മാറും; പണം ആവശ്യമുള്ളവർക്ക് വീട്ടിലെത്തിക്കും

Cash withdrawal Doorsteps | ബാങ്കുകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ആണ് ഈ പരിഗണന കിട്ടുക

News18 Malayalam | news18-malayalam
Updated: April 4, 2020, 5:40 PM IST
BREAKING: തിങ്കളാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തനസമയം മാറും; പണം ആവശ്യമുള്ളവർക്ക് വീട്ടിലെത്തിക്കും
CASH
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൌൺ തുടരുന്നതിനിടെ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണവുമായി സർക്കാർ. തിങ്കളാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ പത്ത് മണിമുതൽ രണ്ടുമണി വരെയായി ചുരുക്കും. ബാങ്കുകളിലെ തിരക്ക് കുറയ്ക്കാനാണ് നിയന്ത്രണമെന്നാണ് വിശദീകരണം.

ആവശ്യക്കാർക്ക് പണം വീട്ടിലെത്തും

പണം പോസ്റ്റലായി വീട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. ബാങ്കുകളിലും എടിഎമ്മുകളിൽ പോവാൻ കഴിയാത്തവർക്കാണ് ഈ സൗകര്യം ഒരുക്കുന്നത്. പോസ്റ്റോഫീസ് വഴി പണം എത്തിക്കാൻ സർക്കാർ അനുമതി നൽകി.

ബാങ്കുകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ആണ് ഈ പരിഗണന കിട്ടുക. സാമൂഹിക അകലം പാലിച്ച് പണം വീടുകളിൽ എത്തിക്കണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു.
You may also like:Fact Check|ഞായറാഴ്ച രാത്രി ദീപം തെളിയിക്കാൻ വൈദ്യുത ബൾബുകൾ ഓഫാക്കുന്നതിനൊപ്പം മറ്റ് ഉപകരണങ്ങളും ഓഫാക്കണോ? [NEWS]'അസലാമു അലൈക്കും'; എയർ ഇന്ത്യയെ പ്രശംസിച്ച് പാക് എയർ ട്രാഫിക്കിൽ നിന്നും അപ്രതീക്ഷിത സന്ദേശം [NEWS]ലോക്ക്ഡൗണ്‍ കാലത്തും ജോലി ചെയ്യുന്ന തൊഴിലാളികളെ ആദരിച്ച് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ [NEWS]
ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്കിന്‍റെ ആധാർ എനേബിൾഡ് പേമെന്‍റ് സിസ്റ്റമാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. പണം ആവശ്യമുള്ളവരുടെ വീടുകളിൽ എത്തുന്ന പോസ്റ്റുമാന്‍റെയോ പോസ്റ്റുവുമണിന്‍റെയോ കൈവശമുള്ള ആധാർ എനേബിൾഡ് പേമെന്‍റ് സിസ്റ്റം ഉപയോഗിച്ച് ബാങ്ക് അക്കൌണ്ട് ഉടമയ്ക്ക് പണം പിൻവലിക്കാവുന്നതാണ്. വീടുകളിൽ എത്തുന്ന തപാൽ ജീവനക്കാർ ബയോമെട്രിക് അധിഷ്ഠിതമായ ആധാർ എനേബിൾഡ് പേമെന്‍റ് സിസ്റ്റം ഉപയോഗിക്കുമ്പോൾ എല്ലാ മുൻകരുതലുകളും ഉറപ്പാക്കണമെന്നും പോസ്റ്റ് മാസ്റ്റർ ജനറലിനോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
First published: April 4, 2020, 5:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading