ആർബിഐ തീരുമാനമെത്തും മുൻപേ ബാങ്കുകൾ വായ്പ പലിശനിരക്കുയർത്തി
Updated: February 10, 2018, 9:42 PM IST

An India Rupee note is seen in this illustration photo June 1, 2017. REUTERS/Thomas White/Illustration/File Photo
Updated: February 10, 2018, 9:42 PM IST
വരുന്ന സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ വായ്പ പലിശ നിരക്ക് വർധിപ്പിക്കും. വായ്പ നിക്ഷേപ അനുപാതം നിലനിർത്തി, നിക്ഷേപ പലിശ വർധിപ്പിക്കാൻ നിർബന്ധിതരാകുന്നതിനെ തുടർന്നാണ് ബാങ്കുകളുടെ ഈ നീക്കം .
ആർബിഐയുടെ, മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി വായ്പാനിരക്ക് നിശ്ചയിക്കുമെന്ന റിപ്പോർട്ടാണ് ഇതിനു സാധ്യത കൂട്ടുന്നത്.
Loading...
ബോണ്ടിൽനിന്നുള്ള ആദായം കുറച്ചു മാസങ്ങളായി വർധിച്ചുവരികയാണ്.നിലവിൽ ഒരുശതമാനം വർധനവാണുള്ളത്.സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റു വഴി പണം സമാഹരിക്കുന്നതും ബാങ്കുകൾക്ക് ചെലവേറി.
അടിസ്ഥാന നിരക്ക് അടുത്ത ദ്വൈമാസാവലോകനയോഗത്തിൽ വർധിപ്പിച്ചേക്കാം.പണപ്പെരുപ്പ നിരക്ക് ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഈ വർധനവ്.ഇതോടെ സ്വാഭാവികമായും വായ്പ പലിശ ഉയരും. ഏന്നാൽ ആർബിഐയുടെ ഔദ്യോഗിക അറിയിപ്പ് കാത്തുനിൽക്കാതെയാണ് ബാങ്കുകൾ വർധന നടപ്പാക്കിതുടങ്ങിയത് .
Loading...