• HOME
  • »
  • NEWS
  • »
  • money
  • »
  • Zero-Balance Account | സൗജന്യ ATM കാർഡും രണ്ട് ലക്ഷം രൂപ ഇൻഷുറൻസും സഹിതം സീറോ ബാലൻസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

Zero-Balance Account | സൗജന്യ ATM കാർഡും രണ്ട് ലക്ഷം രൂപ ഇൻഷുറൻസും സഹിതം സീറോ ബാലൻസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

അക്കൗണ്ട് ഉടമകൾക്ക് സർക്കാരിന്റെ നേരിട്ടുള്ള ആനുകൂല്യങ്ങൾ കൈമാറുന്നതിന് ഈ അക്കൗണ്ട് വഴി സാധിക്കും. ഇതുവഴി ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം.

  • Share this:
    2014 ലാണ് പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് (Pradhan Mantri Jan Dhan Yojana - PMJDY)) ഇന്ത്യാ ഗവണ്മെന്റ് തുടക്കമിടുന്നത് (government of India). ഈ പദ്ധതി പ്രകാരം പോസ്റ്റ് ഓഫീസുകളിലും ( post offices) ദേശസാൽകൃത ബാങ്കുകളിലും പാവപ്പെട്ടവർക്ക് സീറോ ബാലൻസിൽ (zero-balance) അക്കൗണ്ട് തുടങ്ങാൻ സാധിക്കും.

    ഇതുവരെ കോടിക്കണക്കിന് ആളുകൾ പോസ്റ്റ് ഓഫീസുകളിലൂടെയും ബാങ്കുകൾ വഴിയും ജൻധൻ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. അക്കൗണ്ട് ഉടമകൾക്ക് സർക്കാരിന്റെ നേരിട്ടുള്ള ആനുകൂല്യങ്ങൾ കൈമാറുന്നതിന് ഈ അക്കൗണ്ട് വഴി സാധിക്കും. ഇതുവഴി ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം.

    "സാമ്പത്തിക സേവനങ്ങൾ, ബേസിക് സേവിംഗ്സ് ആൻഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, റെമിറ്റൻസ്, ക്രെഡിറ്റ്, ഇൻഷുറൻസ്, പെൻഷൻ എന്നിവ എല്ലാ ജനങ്ങൾക്കും താങ്ങാനാവുന്ന രീതിയിൽ ഉറപ്പാക്കുന്നതിനുള്ള നാഷണൽ മിഷൻ ആണ് പ്രധാനമന്ത്രി ജൻ-ധൻ യോജന" എന്ന് പിഎംജെഡിവൈയുടെ വെബ് സൈറ്റിൽ പറയുന്നു.

    ഒരു ജൻ ധൻ അക്കൗണ്ട് തുറക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

    • അക്കൗണ്ട് ഉടമയ്ക്ക് ആറ് മാസത്തിന് ശേഷം ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം

    • അക്കൗണ്ട് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

    • യോഗ്യതയുള്ള ജൻ ധൻ അക്കൗണ്ട് ഉടമയ്ക്ക് ലൈഫ് ഇൻഷുറൻസ് 30,000 രൂപ വരെ പരിരക്ഷ നൽകുന്നു.

    • ജൻധൻ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപത്തിന് അനുസരിച്ച് പലിശ ലഭിക്കും.

    • അക്കൗണ്ട് ഉടമകൾക്ക് സൗജന്യ മൊബൈൽ ബാങ്കിംഗ് സൗകര്യം ലഭിക്കും. ബാങ്ക് ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാനും മറ്റ് നിരവധി സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു.

    • അക്കൗണ്ട് ഉടമകൾക്ക് സൗജന്യ റുപേ ഡെബിറ്റ് കാർഡ് നൽകും. ഇതുവഴി അക്കൗണ്ട് ഉടമയ്ക്ക് പണം പിൻവലിക്കാൻ സാധിക്കും.

    • ഈ അക്കൗണ്ട് വഴി പെൻഷൻ കാര്യങ്ങൾ നടത്താൻ എളുപ്പമാണ്.

    • പി എം കിസാൻ, ശ്രമയോഗി മാൻധൻ തുടങ്ങിയ പദ്ധതികളിലൂടെ പെൻഷൻ അക്കൗണ്ട് തുറക്കാം.

    • യോഗ്യതയുള്ള അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. ഇതിലൂടെ പ്രതിമാസം 10,000 രൂപ വരെ പിൻവലിക്കാം.

    • ജൻധൻ അക്കൗണ്ടുകളിലൂടെ ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫർ, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന, മൈക്രോ യൂണിറ്റ് ഡെവലപ്പ്മെന്റ് ആന് ഡ് റീഫിനാൻസ് ഏജൻസി ബാങ്ക് (മുദ്ര) എന്നീ പദ്ധതികൾക്ക് അർഹതയുണ്ട്.

    • ജൻധൻ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തണമെന്ന് ഒരു വ്യവസ്ഥയുമില്ല.


    Wealth | ഇന്ത്യയിലെ 10 അതിസമ്പന്നരുടെ സമ്പത്ത്, 25 വര്‍ഷത്തേക്ക് രാജ്യത്തെ ഓരോ കുട്ടിയുടെയും ഉന്നത വിദ്യാഭ്യാസത്തിന്

    ദേശസാൽകൃത ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മാത്രമല്ലാതെ പല സ്വകാര്യ ബാങ്കുകളും ഇപ്പോൾ ജൻധൻ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കുന്നുണ്ട്. ഇതിൽ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഎൻജി വൈശ്യ ബാങ്ക്, കർണ്ണാടക ബാങ്ക്, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് എന്നിവയും ഉൾപ്പെടുന്നു.
    Published by:Jayashankar AV
    First published: