• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും

News18 Malayalam
Updated: December 23, 2018, 11:01 PM IST
രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും
News18 Malayalam
Updated: December 23, 2018, 11:01 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. തുടര്‍ച്ചയായ മൂന്നു ദിവസം അവധിയായിരുന്ന ബാങ്കിങ് മേഖല ചൊവ്വയും ബുധനും വീണ്ടും അവധിയാണ്. 25 ന് ക്രിസ്മസ് അവധിയും 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ സമരവുമാണ്.

ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്. സേവന വേതന വ്യവസ്ഥകളിലെയും പെന്‍ഷനിലെയും അപാകതകള്‍ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയും സമരമായിരുന്നു. നാലാം ശനിയായ 22നും ഞായറാഴ്ചയായ 23 നും ബാങ്കുകള്‍ അവധിയിലായിരുന്നു. തുടര്‍ച്ചയായ ആറു ദിവസത്തിനിടെ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

Also Read: ശ്രദ്ധിക്കുക; തുടർച്ചയായ 5 ദിവസം ബാങ്കുകൾ പ്രവർത്തിച്ചേക്കില്ല

എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും സമരം നേരിയ തോതില്‍ ബാധിച്ചേക്കും.

First published: December 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...