ചെക്കിനും പാസ്ബുക്കിനും വരെ ഫീസ്: സൗജന്യ സേവനങ്ങൾ ബാങ്കുകൾ അവസാനിപ്പിക്കുന്നു

news18india
Updated: December 16, 2018, 1:49 PM IST
ചെക്കിനും പാസ്ബുക്കിനും വരെ ഫീസ്: സൗജന്യ സേവനങ്ങൾ ബാങ്കുകൾ അവസാനിപ്പിക്കുന്നു
news18
  • Share this:
ചെക് ബുക്ക്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ തുടങ്ങി നിലവിലെ സൗജന്യ സേവനങ്ങൾക്ക് പണം ഈടാക്കാനൊരുങ്ങി ബാങ്കുകൾ. എല്ലാ ബാങ്കിംഗ് സംവിധാനങ്ങൾക്കും ജിഎസ്ടി ബാധകമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്നാണ് നടപടി.

Also Read-വാദം പൊളിയുന്നു; മന്ത്രി പങ്കെടുത്തത് ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍

കഴിഞ്ഞ ആറ് വർഷത്തിനിടെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകിയ സൗജന്യ സേവനങ്ങളുടെ നികുതിയായി നാല്പതിനായിരം കോടി രൂപ അടയ്ക്കണം എന്നാവശ്യപ്പെട്ടു രാജ്യത്തെ പത്തൊൻപതു ബാങ്കുകൾക്ക് നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. തുക ബാങ്കുകൾ അടയ്ക്കാതിരുന്നതിനെ തുടർന്ന് പിഴ ചുമത്തി വീണ്ടും നോട്ടീസ് നൽകി. ഇതോടെയാണ് സൗജന്യമായി നൽകിവരുന്ന എല്ലാ സേവനങ്ങൾക്കും അക്കൗണ്ട് ഉടമകളിൽനിന്നു നികുതി ഈടാക്കാൻ രാജ്യത്തെ പ്രധാന ബാങ്കുകൾ തീരുമാനിച്ചത്.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം അടിസ്ഥാനരഹിതം: കെ.കെ ശൈലജ

മിനിമം ബാലൻസ് സൂക്ഷിക്കുന്ന അകൗണ്ട് ഉടമകൾക്ക് ഇപ്പോൾ ചെക് ബുക്, ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകൾ, പാസ് ബുക് എന്നിവയെല്ലാം ബാങ്കുകൾ സൗജന്യമായാണ് നൽകുന്നത്. ഇനി മുതൽ ഈ സേവനങ്ങൾക്കെല്ലാം പണം നൽകേണ്ടി വരും. എല്ലാ ബാങ്കിങ് സേവനകൾക്കും പതിനെട്ടു ശതമാനം ജി എസ് ടി ചുമത്താനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകൾ തീരുമാനിച്ചിരിക്കുന്നത്.

First published: December 16, 2018, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading