ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർക്ക് ഇനി രണ്ടു ദിവസം കാത്തിരിക്കണം. കാരണം ഇന്നും (ഏപ്രിൽ) നാളെയും (ഏപ്രിൽ രണ്ട്) രാജ്യത്തെ ബാങ്കുകൾക്ക് അവധിയാണ്. ഏപ്രിൽ മൂന്നിന് വീണ്ടും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. റിസർവ് ബാങ്ക് (ആർ ബി ഐ) പുറത്തിറക്കിയ കലണ്ടർ പ്രകാരം ഏപ്രിൽ ഒന്നിന് ബാങ്കുകൾ കണക്കെടുപ്പ് പ്രമാണിച്ച് അടച്ചിടും. ഏപ്രിൽ രണ്ട് ദുഖ:വെള്ളി കാരണം ബാങ്കുകൾ അടയ്ക്കും. എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും ദുഖ:വെള്ളി പ്രമാണിച്ചുള്ള അവധി ബാധകമല്ല.
ഏപ്രിൽ മൂന്ന് ശനിയാഴ്ച ബാങ്കുകൾ വീണ്ടും തുറക്കും. തുടർന്ന്, ഏപ്രിൽ നാല് ഞായറാഴ്ച വീണ്ടും ബാങ്ക് സേവനങ്ങൾ ലഭിക്കില്ല.
ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനുള്ളവർക്ക് ഏപ്രിൽ മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക നോക്കാം.
ഏപ്രിൽ 1: കണക്കെടുപ്പ് പ്രമാണിച്ച് ബാങ്കുകൾക്ക് അവധി
ഏപ്രിൽ 2: ദു:ഖ വെള്ളിയാഴ്ച
ഏപ്രിൽ 4: ഞായർ
ഏപ്രിൽ 14: വിഷു
അവധി ദിവസങ്ങൾ കാരണം ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖയിലെത്തി പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയില്ല. എന്നാൽ, എ ടി എമ്മുകൾ, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ ലഭ്യമാകും.
അന്തരിച്ച CPM നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽഏപ്രില് മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ, പൊതു മേഖല ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളിലും നാല് ഞായറാഴ്ചകളിലും ബാങ്കുകള്‍ അവധി ആയിരിക്കും.
'LDF തുടർഭരണത്തിൽ വന്നാൽ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും': ഇന്നസെന്റ്ഇന്നാണ് ഈ മാസത്തെ ആദ്യത്തെ അവധി. ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളി ആയതിനാല്‍ രണ്ടാമത്തെ അവധി. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദ് റീജിയണല്‍ സെന്ററില്‍ ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാല്‍ അവധി ദിനമായാരിക്കും. ഏപ്രില്‍ ആറിന് തമിഴ്‌നാട് അസംബ്ലി നടക്കുന്നതിനാല്‍ ചെന്നൈ സെന്ററില്‍ ഒരു ദിവസത്തെ അവധി ഉണ്ടാകും.
അടുത്ത അവധി ദിനം ഏപ്രില്‍ 13നാണ്. തെലുങ്ക് പുതുവത്സര ദിനം, ഉഗാഡി ഉത്സവം, സാജിബു നോങ്മപന്‍ബ, ഒന്നാം നവരാത്രി, ബൈശാഖി എന്നിങ്ങനെ ഒന്നിലധികം ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ അവധി ലഭിക്കും. ഏപ്രില്‍ 14ന് ബാബ സാഹേബ് അംബേദ്കര്‍ ജയന്തിയുടെ ദിനമായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഈ ദിവസത്തില്‍ തമിഴ് പുതുവത്സര ദിനം, വിഷു, ബിജു ഫെസ്റ്റിവല്‍, ചൈറോബ, ബോഹാബ് ബിഹു എന്നിവ നടക്കുന്നതിനാലും അവധി ആയിരിക്കും.
ഏപ്രില്‍ 15ന് ഹിമാചല്‍ ദിനം, ബംഗാളി പുതുവത്സര ദിനം, ബോബാബ് ബിഹു, സര്‍ഹുല്‍ എന്നിവ ആഘോഷിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് അവധി ആയിരിക്കും. ഏപ്രില്‍ 16ന് ഗുവാഹത്തിയില്‍ ബോഹാബ് ബിഹു ആയതിനാല്‍ അന്ന് ബാങ്കുകള്‍ക്ക് അവധി ലഭിക്കും. അവസാനത്തെ അവധി ഏപ്രില്‍ 27നാണ്. രാം നവമി ആയതിനാലും ഗാരിയ പൂജ അടയാളപ്പെടുത്തിയതിനാലും ബാങ്കുകള്‍ക്ക് അവധി ആയിരിക്കും.