നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ബാങ്കുകൾക്ക് ഇന്ന് അവധി, 2021 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ പരിശോധിക്കാം

  ബാങ്കുകൾക്ക് ഇന്ന് അവധി, 2021 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ പരിശോധിക്കാം

  2021 മെയ് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാ..

  bank holiday

  bank holiday

  • Share this:
   ഇന്ത്യയിലെ ബാങ്കുകൾക്ക് 2021 മെയ് മാസത്തിൽ 12 ദിവസം വരെ അവധി. വിവിധ ഉത്സവങ്ങളും വാരാന്ത്യ അവധി ദിനങ്ങളും ഉൾപ്പെടെയാണ് ഈ അവധി ദിനങ്ങൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, പൊതുമേഖല, സ്വകാര്യമേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കുകളും ഈ അവസരങ്ങളിൽ അടച്ചിടും.

   റിസർവ് ബാങ്ക് അവധി ദിനങ്ങളെ രണ്ടു വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി, ബാങ്കുകൾക്കു വേണ്ടിയുള്ള തത്സമയ മൊത്ത സെറ്റിൽമെന്റ് ഹോളിഡേയ്ക്കു കീഴിൽ വരുന്ന അവധി. മഹാമാരിയുടെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ അവസരത്തിൽ മെയ് മാസത്തിൽ പാലിക്കേണ്ട കർശനമായ പ്രോട്ടോക്കോളുകളുടെ ഭാഗമായി ബാങ്കുകളുടെ പ്രവൃത്തി സമയം കുറയ്ക്കാൻ നിരവധി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

   Also Read- Petrol Diesel Price| പെട്രോൾ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

   ഓരോ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളെ ആശ്രയിച്ചിരിക്കും ഓരോ സ്ഥലങ്ങളിലെയും ബാങ്ക് അവധി. എല്ലാ ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, 2021 മെയ് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാ..

   മെയ് 1: മഹാരാഷ്ട്ര ദിനവും തൊഴിലാളി ദിനവും - ഈ ദിവസം കൊൽക്കത്ത, കേരളം, മഹാരാഷ്ട്ര, നാഗ്പൂർ, പനജി എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും.

   മെയ് 7: ജുമാത് ഉൽ വിദ - ജമ്മു കശ്മീരിൽ ബാങ്കുകൾക്ക് അവധി.

   മെയ് 13: റംസാൻ-ഈദ് (ഈദ്-ഉൽ-ഫിത്തർ) - ഈ ദിവസം രാജ്യത്തുടനീളം ദേശീയ അവധി ദിവസമായിരിക്കും.

   മെയ് 14: ഭഗവാൻ ശ്രീ പരശുറാം ജയന്തി, ബസവ ജയന്തി, അക്ഷയ തൃതീയ - ദേശീയ തലസ്ഥാനമായ ഡൽഹി, തമിഴ്നാട്, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.

   മെയ് 26: ബുദ്ധ പൂർണിമ - ഈ ദിവസം പല സംസ്ഥാനങ്ങളിലും ബാങ്ക് അവധിയാണ്.

   മുകളിൽ സൂചിപ്പിച്ച പട്ടികയ്ക്ക് പുറമെ, 2021 മെയ് മാസത്തിലെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങൾ

   മെയ് 2: പ്രതിവാര അവധി (ഞായർ)
   മെയ് 8: രണ്ടാം ശനിയാഴ്ച
   മെയ് 9: പ്രതിവാര അവധി (ഞായർ)
   മെയ് 16: പ്രതിവാര അവധി (ഞായർ)
   മെയ് 22: നാലാം ശനിയാഴ്ച
   മെയ് 23: പ്രതിവാര അവധി (ഞായർ)
   മെയ് 30: പ്രതിവാര അവധി (ഞായർ)

   ബാങ്ക് അവധി സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകൾക്കായി ബാങ്ക് ഹോളിഡേ ലിസ്റ്റ് പതിവായി പരിശോധിക്കുക. അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഹോളിഡേ ലിസ്റ്റ് പരിശോധിക്കുക. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾ ബാങ്കിടപാടുകൾ ഈ ദിവങ്ങൾ ഓർമ്മയിൽ വച്ച് ആസൂത്രണം ചെയ്യുക. എന്നാൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം അവധി ദിനങ്ങളിലും ഉപയോഗിക്കാം.

   Also Read- Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം
   Published by:Rajesh V
   First published:
   )}