ചോക്സി ഉള്‍പ്പെടെ 50 പേരുടെ 68,000 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് ആര്‍ബിഐ

സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ ഫെബ്രുവരി 16-ന് നൽകിയ അപേക്ഷയിലാണ് ആർബിഐ മറുപടി നൽകിയത്.

News18 Malayalam | news18-malayalam
Updated: April 28, 2020, 11:47 AM IST
ചോക്സി ഉള്‍പ്പെടെ 50 പേരുടെ 68,000 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് ആര്‍ബിഐ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • Share this:
ന്യൂഡൽഹി: മെഹുൽ ചോക്സി ഉൾപ്പെടെ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ 50 പേരുടെ വായ്പ ബാങ്കുകൾ എഴുതിത്തള്ളിയെന്ന് റിസർവ്ബാങ്ക്. ഇത്തരത്തിൽ 68,000 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസർവ് ബാങ്ക് മറുപടി നൽകി.
BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]Coronavirus LIVE Updates: ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; ഇന്ത്യയിൽ 28,380 [NEWS]ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി [NEWS]

സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ ഫെബ്രുവരി 16-ന് നൽകിയ അപേക്ഷയിലാണ് ആർബിഐ മറുപടി നൽകിയിരിക്കുന്നത്.

ഫെബ്രുവരി 16-ന് പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് താൻ വിവരാവകാശ നിയമ പ്രകാരം ആർബിഐയെ സമീപിച്ചതെന്ന് സാകേത് ഗോഖലെ പറയുന്നു.


2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വായ്യെടുത്ത് മുങ്ങിയ 50 പേർ ഉൾപ്പെടെ 68,607 കോടി രൂപ ബാങ്കുകൾ എഴുതി തള്ളിയെന്നാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്.

ചോക്സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപയാണ് ബാങ്കുകൾക്ക് നൽകാനുള്ളത്.  മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. ചോക്സി ഇപ്പോൾ ആന്റിഗ്വയിലെ പൗരനാണ്.

എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുള്ള സന്ദീപ് ജുജുൻവാലയുടെ സ്ഥാപനമായ ആർ.ഇ.ഐ അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനമാണ് രണ്ടാമത്തെ വലിയ വായ്പാ കുടിശ്ശികക്കാരൻ. 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്നവ്യാപാരിയായ ജെയതിൻ മേത്തയുടെ വിൻസം ഡയമണ്ട്സിന് 4,076 കോടിയാണ് വായ്പാ കുടിശ്ശിക.

റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, കുഡോസ് കെമി, ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇൻഡസ്ട്രീസ്, സൂം ഡെവലപ്പേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ 2000 കോടിക്ക് മുകളിൽ വായപാ കുടിശ്ശികയുള്ളവരാണ്.

1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതിൽ 18 കമ്പനികളാണുള്ളത്. ഇതിൽ വിജയ് മല്യയുടെ കിങ്‍ഫിഷർ എയർലൈനുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്.
First published: April 28, 2020, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading