• HOME
  • »
  • NEWS
  • »
  • money
  • »
  • Bank Holidays In March | അടുത്ത ആഴ്ച നാല് ദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി; വിശദാംശങ്ങൾ അറിയാം

Bank Holidays In March | അടുത്ത ആഴ്ച നാല് ദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി; വിശദാംശങ്ങൾ അറിയാം

രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ അടുത്ത ആഴ്ച തുടർച്ചയായി നാല് ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും

  • Share this:
    രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ അടുത്ത ആഴ്ച തുടർച്ചയായി നാല് ദിവസം ബാങ്കുകൾക്ക് (Bank) അവധിയായിരിക്കും (Holiday). ഈ ബാങ്ക് അവധികളിൽ വാരാന്ത്യ അവധികളും ഹോളിയും (Holi) ഉൾപ്പെടുന്നു. അടുത്ത ആഴ്‌ച ബാങ്കിൽ പോകേണ്ട ആവശ്യമുണ്ടെങ്കിൽ 2022 മാർച്ച് മൂന്നാം വാരത്തിലെ വിവിധ സ്ഥലങ്ങളിലെ ബാങ്ക് അവധി ദിനങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾക്കായി അവധി ദിവസങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. ഇത് സാധാരണയായി മൂന്ന് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, ഹോളിഡേ, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ ആൻഡ് ബാങ്ക് അക്കൗണ്ട് ക്ലോസിംഗ്. രാജ്യത്തുടനീളമുള്ള പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കുകളും ഈ വിഭാഗത്തിൽപ്പെടുന്ന അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

    റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2), ക്രിസ്മസ് ദിനം (ഡിസംബർ 25) തുടങ്ങിയ അവധി ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖല ബാങ്കുകൾക്ക് അവധിയായിരിക്കും. ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരുനാനാക് ജയന്തി, ദുഃഖവെള്ളി എന്നിവയുൾപ്പെടെയുള്ള ദിവസവും ബാങ്കുകൾക്ക് അവധിയായിരിക്കും.

    Also Read-SBI സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി; പുതുക്കിയ FD നിരക്കുകൾ പരിശോധിക്കാം

    എന്നാൽ ചില ബാങ്ക് അവധികൾ ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാകുന്നതാണ്. ഹോളിക്ക് മുന്നോടിയായുള്ള ഹോളിക ദഹൻ ഫെസ്റ്റിവലിന്റെ ഭാഗമായി മാർച്ച് 17 ന് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. മാർച്ച് 18നാണ് രാജ്യത്തുടനീളം ഹോളി ആഘോഷിക്കുന്നത്. അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോങ്, ശ്രീനഗർ എന്നിവിടങ്ങളിൽ ഈ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.

    മാർച്ച് 19ന് ഹോളി അല്ലെങ്കിൽ യോസാങ്ങ് കാരണം ഒറീസ, മണിപ്പൂർ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടച്ചിടും. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും എല്ലാ ബാങ്കുകൾക്കും അവധിയാണ്. അതിനാൽ, മാർച്ച് 20ന് ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് അവധി ബാധകമാണ്.

    മാർച്ച് മൂന്നാം വാരത്തിലെ ബാങ്ക് അവധി ദിനങ്ങൾ
    2022 മാർച്ച് 17, വ്യാഴം: ഹോളിക ദഹൻ ആഘോഷത്തിന്റെ ഭാഗമായി ഡെറാഡൂൺ, കാൺപൂർ, ലഖ്‌നൗ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
    2022 മാർച്ച് 18, വെള്ളിയാഴ്ച: ഹോളിയുടെ ഭാഗമായി അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോങ്, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി
    2022 മാർച്ച് 19, ശനിയാഴ്ച: ഹോളി, യോസാംഗ് എന്നിവ പ്രമാണിച്ച് ഭുവനേശ്വർ, ഇംഫാൽ, പട്‌ന എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
    2022 മാർച്ച് 20, ഞായർ: ബാങ്ക് അവധി
    Published by:Jayesh Krishnan
    First published: