വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളും വാരാന്ത്യ അവധികളും ചേർത്ത് ഫെബ്രുവരി (February) മാസത്തില്‍ ഇന്ത്യയിലെ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ 12 ദിവസം (12 days) അടച്ചിടും. ഫെബ്രുവരിയില്‍ 28 ദിവസങ്ങള്‍ മാത്രമേയുള്ളൂ. ബാക്കി 16 ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഈ വര്‍ഷം ആദ്യം ആര്‍ബിഐ പുറത്തിറക്കിയ പട്ടിക പ്രകാരമാണ് അവധികള്‍ (bank holidays) പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (rbi) 2022ലെ അവധി ദിവസങ്ങളുടെ ഒരു പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ വിവിധ സംസ്ഥാനങ്ങള്‍ തിരിച്ച് ആറ് അവധി ദിവസങ്ങള്‍ ഉണ്ട്. ബാക്കിയുള്ള ആറ് അവധികള്‍ ദേശീയതലത്തില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന വാരാന്ത്യ അവധികളാണ്. ഫെബ്രുവരി അഞ്ചാം തീയതി വസന്തപഞ്ചമിക്ക് ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ബാങ്ക് അവധികള്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ളതായതിനാല്‍ ഓരോ സംസ്ഥാനങ്ങളിലെയും അവധി ദിനങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഈ മാസം നിങ്ങള്‍ക്ക് ബാങ്കില്‍ എത്തി പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് പരിശോധിക്കണം.
സെന്‍ട്രല്‍ ബാങ്കിന്റെ പട്ടിക പ്രകാരം, ഈ മാസം 6 അവധികളാണ് നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ളത് വാരാന്ത്യ അവധികളാണ്. മാസത്തിലെ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവർത്തിക്കും. ആര്‍ബിഐയുടെ അവധി ദിനങ്ങളുടെ പട്ടിക മൂന്നായി തരംതിരിച്ചിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവ അടങ്ങിയതാണ് അവധി ദിനങ്ങൾ.
ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്, ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് ആന്‍ഡ് റിയല്‍ടൈം സെറ്റില്‍മെന്റ് ഹോളിഡേ, ബാങ്ക്സ് ക്ലോസിങ് ഓഫ് അക്കൗണ്ട്സ് എന്നിങ്ങനെ മൂന്ന് നിയമങ്ങള്‍ക്ക് കീഴിലാണ് ബാങ്ക് അവധി ദിനങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരമുള്ള ദിവസങ്ങളില്‍ പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും അടഞ്ഞുകിടക്കും.
2022 ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങള്ഫെബ്രുവരി 2: സോനം ലോച്ചാര്‍ - ഗാങ്‌ടോക്കിൽ അവധി
ഫെബ്രുവരി 5: സരസ്വതി പൂജ/ശ്രീപഞ്ചമി/ബസന്ത് പഞ്ചമി - അഗര്‍ത്തല, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി
ഫെബ്രുവരി 15: മുഹമ്മദ് ഹസ്രത്ത് അലി ജന്മദിനം/ലൂയിസ്-നാഗൈ-നീ - ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി
ഫെബ്രുവരി 16: ഗുരു രവിദാസ് ജയന്തി -ചണ്ഡീഗഢിൽ അവധി
ഫെബ്രുവരി 18: ഡോള്‍ജത്ര - കൊല്‍ക്കത്തയിൽ ബാങ്ക് അവധി
ഫെബ്രുവരി 19: ഛത്രപതി ശിവജി മഹാരാജ് ജയന്തി - ബേലാപൂര്‍, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിൽ ബാങ്ക് അവധി
സംസ്ഥാനം തിരിച്ചുള്ള വിവിധ അവധി ദിവസങ്ങള്‍ക്ക് പുറമെ, വാരാന്ത്യങ്ങളിലെ ബാങ്ക് അവധി ദിനങ്ങൾഫെബ്രുവരി 6: ഞായറാഴ്ച
ഫെബ്രുവരി 12: മാസത്തിലെ രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 13: ഞായറാഴ്ച
ഫെബ്രുവരി 20: ഞായറാഴ്ച
ഫെബ്രുവരി 26: മാസത്തിലെ നാലാമത്തെ ശനിയാഴ്ച
ഫെബ്രുവരി 27: ഞായറാഴ്ച
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.