• HOME
  • »
  • NEWS
  • »
  • money
  • »
  • BANKS TO REMAIN SHUT FOR 5 DAYS FROM THURSDAY KNOW THE HOLIDAYS THIS MONTH JS

ഓഗസ്റ്റ് 19 മുതൽ നാല് ദിവസത്തേക്ക് ബാങ്ക് അവധി; ഈ മാസത്തെ അവധി ദിനങ്ങൾ അറിയാം

ഓഗസ്റ്റ് 19 വ്യാഴാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതല്ല.

There were 15 bank holidays in August

There were 15 bank holidays in August

  • Share this:
    നിങ്ങള്‍ ഈ ആഴ്ചയില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ബാങ്ക് സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളെ കാത്ത് ഒരു മോശം വാര്‍ത്തയുണ്ട്. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും ബാധകമാണ്. അതേ സമയം, എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ക്ക് ഒരേ ദിവസങ്ങളിലല്ല ഈ അവധി ബാധകമാവുക.

    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, വായ്പ്പാ സ്ഥാപനങ്ങള്‍ക്ക് മൂന്നു ബ്രാക്കറ്റുകള്‍ക്ക് കീഴിലാണ് അവധി ദിവസങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്: നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട്, അവധി ദിനം, തത്സമയ മൊത്ത ഒത്തുതീര്‍പ്പ് അവധിയും ബാങ്കുകളുടെ അക്കൗണ്ട് ക്ലോസിങ്ങുമാണ് അവ. രാജ്യത്തെ പൊതുബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണ, പ്രാദേശിക ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം വിജ്ഞാപനം ചെയ്തിട്ടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതല്ല. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് അവധി ദിവസങ്ങളില്‍ വ്യത്യാസമുണ്ടായേക്കാം.

    എല്ലാ വായ്പ്പാ സ്ഥാപനങ്ങളും തന്നെ, റിപ്പബ്ലിക്ക് ദിനം (ജനുവരി 26), സ്വാതന്ത്ര്യ ദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബര്‍ 2) ക്രിസ്തുമസ് ദിനം, (ഡിസംബര്‍ 25), തുടങ്ങിയ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതല്ല. ദീപാവലി, ക്രിസ്തുമസ്, ഈദ്, ഗുരു നാനാക് ജയന്തി, ദുഃഖ വെള്ളി, തുടങ്ങിയ ദിവസങ്ങളിലും ബാങ്കുകള്‍ അടഞ്ഞു കിടക്കും.

    ഓഗസ്റ്റില്‍, 15 ബാങ്ക് അവധികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നൗ, തുടങ്ങി മറ്റ് പല സംസ്ഥാനങ്ങളിലും ഓഗസ്റ്റ് 19ന് മുഹറത്തോടനുബന്ധിച്ച് അവധിയായിരിക്കും. ഒന്നാം ഓണം പ്രമാണിച്ച് ബംഗളുരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളിലെ വായ്പാ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് 20 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21ന് തിരുവന്തപുരം, കൊച്ചി ആസ്ഥാനമായുള്ള ബാങ്ക് സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്ക് അവധിയാണ്.

    ആര്‍ബിഐ മാനദണ്ഡപ്രകാരമുള്ള ഓഗസ്റ്റ് 2021 ലെ ബാങ്ക് അവധി ദിനങ്ങള്‍

    ഓഗസ്റ്റ് 19, 2021 - മുഹറം (ആഷൂറ) (അഗര്‍ത്തല, അഹ്മദാബാദ്, ബെലാപൂര്‍, ഭോപ്പാല്‍, ഹൈദരാബാദ്, ജയ്പ്പൂര്‍, ജമ്മു, കാന്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, പാറ്റ്ന, റാഞ്ചി, ശ്രീനഗര്‍)

    ഓഗസ്റ്റ് 20, 2021 - മുഹറം/ഒന്നാം ഓണം (ബംഗളുരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം)

    ഓഗസ്റ്റ് 21, 2021 - തിരുവോണം (തിരുവനന്തപുരം, കൊച്ചി)

    ഓഗസ്റ്റ് 22, 2021 - ഞായര്‍

    ഓഗസ്റ്റ് 23, 2021 - ശ്രീ നാരായണ ഗുരു ജയന്തി (തിരുവനന്തപുരം, കൊച്ചി)

    ഓഗസ്റ്റ് 28, 2021 - നാലാം ശനി

    ഓഗസ്റ്റ് 29, 2021 - ഞായര്‍

    ഓഗസ്റ്റ് 20, 2021 - ജന്മാഷ്ടമി (ശ്രാവണം വദ്-8) ശ്രീ കൃഷ്ണ ജയന്തി (അഹ്മദാബാദ്, ചണ്ടിഗര്‍ഹ്, ചെന്നൈ, ഡെഹ്രാഡൂണ്‍, ജയ്പ്പൂര്‍, ജമ്മു, കാന്‍പൂര്‍, ലഖ്നൗ, പാറ്റന, റായ്പ്പൂര്‍, റാഞ്ചി, ഷില്ലോങ്ങ്, ഷിംല, ശ്രീനഗര്‍, ഗാങ്ടോക്)

    ഓഗസ്റ്റ് 31, 2021 - ശ്രീകൃഷ്ണ അഷ്ടമി (ഹൈദരാബാദ്)

    പലവിധ ആവശ്യങ്ങള്‍ക്കായി ബാങ്ക് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തീര്‍ച്ചയായും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സദര്‍ശിച്ച് അവധി ദിവസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കേണ്ടതാണ്.
    Published by:Jayashankar AV
    First published:
    )}