HOME » NEWS » Money » BANKS TO REMAIN SHUT ON WEDNESDAY FOR RAM NAVAMI AND CHECK LIST OF HOLIDAYS IN APRIL GH

രാമനവമി 2021 | ബാങ്കുകൾക്ക് ഇന്ന് അവധി; ഏപ്രിലിലെ അവധി ദിനങ്ങളുടെ പട്ടിക പരിശോധിക്കാം

ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രിലിൽ സ്വകാര്യ, പൊതു മേഖലാ ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ട്.

News18 Malayalam | news18
Updated: April 21, 2021, 12:14 PM IST
രാമനവമി 2021 | ബാങ്കുകൾക്ക് ഇന്ന് അവധി; ഏപ്രിലിലെ അവധി ദിനങ്ങളുടെ പട്ടിക പരിശോധിക്കാം
Bank Holidays
  • News18
  • Last Updated: April 21, 2021, 12:14 PM IST
  • Share this:
ഇന്ന് (ഏപ്രിൽ 21) രാമ നവമി. രാമ നവമി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മിക്ക ഭാഗങ്ങളിലും ഇന്ന് ബാങ്കുകൾക്ക് അവധിയാണ്. ഹിന്ദുമത വിശ്വാസികളുടെ ഒരു പ്രധാന ആഘോഷമാണ് രാമ നവമി. ഹിന്ദു ചാന്ദ്ര കലണ്ടറിലെ ആദ്യ മാസമായ ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഈ ദിനം ആഘോഷിക്കുന്നത്. പശ്ചിമ ബംഗാൾ, അസം, ഗോവ, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഇന്ന് ദേശീയ അവധി ദിനമായിരിക്കും. കേരളത്തിൽ ഈ അവധി ബാധകമല്ല.

ഓരോ വർഷത്തെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ ബി ഐ) ഹോളിഡേ കലണ്ടർ പ്രകാരമാണ് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധി ലഭിക്കുക. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി, തത്സമയ മൊത്ത സെറ്റിൽമെന്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ട് ക്ലോസിംഗ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നിർദ്ദിഷ്ട ദിവസങ്ങൾ അവധി ദിനങ്ങളായി പ്രഖ്യാപിക്കുന്നത്.

COVID 19| കോവിഡ് ഭയന്ന് ബന്ധുക്കൾ ഉപേക്ഷിച്ചു, ഹിന്ദു യുവാവിന്റെ അന്ത്യകർമ്മങ്ങൾ നടത്തി മുസ്ലിം സഹോദരങ്ങൾ

ബാങ്ക് അവധി ദിനങ്ങൾ നിർദ്ദിഷ്ട സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളെ ആശ്രയിച്ച് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടും. എല്ലാ ഘടകങ്ങളും കണക്കിലെടുത്ത്, 2021 ഏപ്രിൽ മാസത്തെ ശേഷിക്കുന്ന ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക നോക്കാം.

COVID 19 | രോഗികളുടെ എണ്ണം കൂടുന്നു; കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി വഡോദരയിലെ മുസ്ലീം പള്ളി

ഏപ്രിൽ 21: ശ്രീ രാമ നവമി, ഗാരിയ പൂജ - പശ്ചിമ ബംഗാൾ, അസം, ഗോവ, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ദേശീയ അവധി.

ഏപ്രിൽ 24: മാസത്തിലെ നാലാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധി.

ഏപ്രിൽ 25: മഹർഷി പശുറാം ജയന്തി - ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ സംസ്ഥാന അവധി.

അവധി ദിവസങ്ങളിൽ ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിലെത്തി പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയില്ല. എന്നിരുന്നാലും, എ ടി എമ്മുകൾ, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രിലിൽ സ്വകാര്യ, പൊതു മേഖലാ ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ട്. ഇതിനു പുറമേ രണ്ടാമത്തെയും നാലാമത്തേയും ശനിയാഴ്ചകളിലും നാല് ഞായറാഴ്ചകളിലും ബാങ്കുകള്‍ അവധി ആണ്. ബാങ്കിൽ പോകാൻ ഒരുങ്ങുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ അവധികൾ തങ്ങളുടെ സംസ്ഥാനത്ത് ബാധകമാണോ എന്ന് പരിശോധിക്കുന്നത് ഉചിതമാണ്. ബാങ്കുകൾക്ക് ഏറ്റവും കൂടുതൽ അവധി വരുന്ന മാസങ്ങളിൽ ഒന്നാണ് ഏപ്രിൽ.
Published by: Joys Joy
First published: April 21, 2021, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories