• HOME
  • »
  • NEWS
  • »
  • money
  • »
  • Banks Closed | ബാങ്കുകൾ മാർച്ച് 27 മുതൽ ഏഴു ദിവസം അടച്ചിടും; കാരണം അറിയാം

Banks Closed | ബാങ്കുകൾ മാർച്ച് 27 മുതൽ ഏഴു ദിവസം അടച്ചിടും; കാരണം അറിയാം

മാർച്ച് 27 നും ഏപ്രിൽ നാലിനും ഇടയിൽ ബാങ്കുകളുടെ സേവനം രണ്ടു ദിവസമേ ഉണ്ടാകൂ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    അടുത്ത ആഴ്ച ബാങ്കുകളിൽ പോകേണ്ട ആവശ്യമുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, ആ യാത്ര മാറ്റിവെക്കുകയോ നേരത്തയാക്കുകയോ ചെയ്യേണ്ടി വരും. കാരണം അവധി ദിവസങ്ങളും സാമ്പത്തിക വർഷത്തിന്റെ അവസാനമുള്ള കണക്കെടുപ്പുമാണ്. ഇതുമൂലം മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെയുള്ള രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടച്ചിടും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ‌ബി‌ ഐ) റിപ്പോർട്ട് പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏഴ് ദിവസത്തെ അവധി ദിനങ്ങൾ ഉണ്ടാകും. മാർച്ച് 27 മുതൽ 29 വരെ ബാങ്കുകൾ രണ്ടാം ശനിയാഴ്ചയും ഹോളിയും കാരണം അവധി ആയിരിക്കും.

    മാർച്ച് 27 നും ഏപ്രിൽ നാലിനും ഇടയിൽ ബാങ്കുകളുടെ സേവനം രണ്ടു ദിവസമേ ഉണ്ടാകൂ. മാർച്ച് 30നും ഏപ്രിൽ മൂന്നിനും. എന്നാൽ വർഷാവസാന ജോലികളുടെ ഭാഗമായി ചില ബാങ്കുകൾ ഈ ദിവസങ്ങളിലും അടച്ചിട്ടേക്കാം. മാർച്ച് 31ന് ബാങ്കിംഗ് സേവനങ്ങൾ അടച്ചിരിക്കും, കാരണം ഇത് സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായിരിക്കും (FY21).

    മാർച്ച് 27: നാലാം ശനിയാഴ്ച

    മാർച്ച് 28: ഞായർ

    മാർച്ച് 29: ഹോളി

    മാർച്ച് 31: സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ അവധി

    ഏപ്രിൽ 1: വാർഷിക അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനാൽ ബാങ്ക് അവധി

    ഏപ്രിൽ 2: ദുഖവെള്ളിയാഴ്ച

    ഏപ്രിൽ 3: ശനിയാഴ്ച (പ്രവൃത്തി ദിവസം)

    ഏപ്രിൽ 4: ഞായർ(ഈസ്റ്റർ)

    അവധി ദിവസങ്ങൾ കാരണം, ബാങ്ക് ഉപഭോക്താക്കൾക്ക് ബ്രാഞ്ചുകളിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയില്ല. എന്നിരുന്നാലും, എടിഎമ്മുകൾ, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ ലഭ്യമാകുമെന്ന് ഉപയോക്താക്കൾക്ക് ശ്രദ്ധിക്കാം.

    പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തീയതികളിൽ പണിമുടക്കിയിരുന്നു. ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക് നടന്നത്. ഇതോടെ നാലു ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചിരുന്നു. 11 ന് ശിവരാത്രി അവധിയും 13, 14 ശനി, ഞായർ അവധിയുമായിരുന്നു.

    മാർച്ച് എട്ടിനും 12നും പ്രതിഷേധ മാസ്ക് ധരിച്ചാണ് ബാങ്ക് ജീവനക്കാർ ജോലിക്ക് എത്തുകയെന്ന് യുഎഫ്ബിയു സംസ്ഥാന കൺവീനർ സി ഡി ജോസൺ അറിയിച്ചിരുന്നു. വിവിധ തീയതികളിലായി ജില്ലാ- ടൗൺതല ധർണകളും 12ന് റാലികളും നടക്കും. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കുമെന്ന തീരുമാനത്തിനെതിരെ മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാർ പണിമുടക്കും. എൽഐസി ഓഹരി വിൽപനക്കെതിരെ ജീവനക്കാർ മാർച്ച് 18ന് പണിമുടക്കും. മാർച്ച് 13 മുതൽ 16വരെ ബാങ്കിംഗ് മേഖലയും 17,18 തീയതികളിലായി ഇൻഷുറൻസ് മേഖലയും സ്തംഭിക്കുന്ന സാഹചര്യമൊഴിവാക്കാൻ കേന്ദ്ര സർക്കാർ സ്വകാര്യ വൽക്കരണ ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

    Also Read- 'ലാൽ ജോസ് സാറിനെ കണ്ടാൽ കെട്ടിപ്പിടിക്കണം; ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഡയമണ്ട് നെക്ളേസ്'; വൈറലായി യുവാവിന്റെ കുറിപ്പ്

    എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുള്ളത്.
    Published by:Anuraj GR
    First published: