ഇന്ത്യയിലും ബ്രസീലിലും കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ എന്ന് ഐഎംഎഫ് പറഞ്ഞത് ഏതു കണക്കുകള്‍ അടിസ്ഥാനമാക്കി?

'90 ശതമാനം രാജ്യങ്ങളിലും മെല്ലെപ്പോക്കിന്റെ ലക്ഷണങ്ങള്‍. ഇന്ത്യയിലും ബ്രസീലിലും കാണുന്നത് ഏറ്റവും പ്രകടമായ മാന്ദ്യം.'

News18 Malayalam | news18-malayalam
Updated: October 10, 2019, 1:35 PM IST
ഇന്ത്യയിലും ബ്രസീലിലും കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ എന്ന് ഐഎംഎഫ് പറഞ്ഞത് ഏതു കണക്കുകള്‍ അടിസ്ഥാനമാക്കി?
Kristalina Georgieva. (Reuters)
  • Share this:
അനൂപ് പരമേശ്വരൻ

അടഞ്ഞവാട്‌സ് ആപ് ഗ്രൂപ്പുകള്‍ പോലെയാണ് ഇപ്പോള്‍ ഓരോ രാജ്യങ്ങളും. അഡ്മിന്‍മാര്‍ തമ്മില്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ടെങ്കിലും മറുഗ്രൂപ്പിലെന്താണ് സംഭവമെന്ന് നോക്കാന്‍ പോലും ആര്‍ക്കുമങ്ങനെ സമയം കിട്ടുന്നില്ല. ക്രിസ്തലീന ജോര്‍ജ്യേവ എന്ന പുതിയ ഐഎംഎഫ് മേധാവി പറഞ്ഞത് ഇതില്‍ ഏതൊക്കെ വാട്‌സ് ആപ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അറിഞ്ഞിട്ടുണ്ട്.

'90 ശതമാനം രാജ്യങ്ങളിലും മെല്ലെപ്പോക്കിന്റെ ലക്ഷണങ്ങള്‍. ഇന്ത്യയിലും ബ്രസീലിലും കാണുന്നത് ഏറ്റവും പ്രകടമായ മാന്ദ്യം.'

also read :പ്രധാനമന്ത്രിക്ക് കത്തയച്ചതിന് 49 പ്രമുഖർക്കെതിരെയെടുത്ത രാജ്യദ്രോഹ കേസ് റദ്ദാക്കി

അഡ്മിന്‍കൊണ്ടുപോകുന്ന വഴിക്കുള്ള ചര്‍ച്ചകള്‍ മാത്രം നടക്കുന്ന മരവിച്ച ഗ്രൂപ്പുകളാണ് ഓരോ രാജ്യങ്ങളും. ക്രിസ്തലീന ജോര്‍ജ്യേവ ചുമതലയേറ്റതിന് പിന്നാലെ ഇപ്പറഞ്ഞത് ഇന്ത്യക്കാരിയായ ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് കൂടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ്. അതിനുപയോഗിച്ച കണക്കുകള്‍ വാണിജ്യമന്ത്രാലയം ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്.

2019 ഏപ്രില്‍-ഓഗസ്റ്റ് കാലത്തെ കയറ്റുമതി 13,354 കോടി ഡോളര്‍
മുന്‍വര്‍ഷം ഇതേകാലത്തേക്കാള്‍ കുറവ് -1.53%
2019 ഏപ്രില്‍-ഓഗസ്റ്റ് കാലത്തെ ഇറക്കുമതി 20,639 കോടി ഡോളര്‍
മുന്‍വര്‍ഷം ഇതേകാലത്തേക്കാള്‍ കുറവ് -5.68%

ഇതിനപ്പുറം ഒരു കണക്കുവേണ്ട ഒരു രാജ്യം ചെന്നുനില്‍ക്കുന്ന ഗതികേട് അറിയാൻ. കയറ്റുമതിയില്‍ ഒന്നരശതമാനം കുറവ്. ഇറക്കുമതിയില്‍ അഞ്ചരശതമാനം ഇടിവ്. ഇറക്കുമതി ഇടിഞ്ഞാല്‍ രാജ്യത്ത് ഒരുത്പാദനവും നടക്കുന്നില്ല എന്നാണ് അര്‍ത്ഥം. ഇറക്കുമതി കുറയുന്നതിന് ആനുപാതികമായുള്ള കയറ്റുമതിയിലെ ഇടിവ് വരുംമാസങ്ങളില്‍ വരും. ആ സ്ഥിതിയാണ് യഥാര്‍ത്ഥ മാന്ദ്യം. 100 പറ വിത്ത് വിതച്ചിരുന്ന പാടത്ത് 50 പറവിത്തു മാത്രമേ വിതയ്ക്കുന്നുള്ളുവെങ്കില്‍ ക്ഷീണമറിയുന്നത് അടുത്ത കൊയ്ത്തിനാണല്ലോ?

ഇറക്കുമതി കുറയുന്നതുകൊണ്ട് മാന്ദ്യമെന്ന് എങ്ങനെപറയും എന്ന് സംശയമുണ്ടെങ്കില്‍ മൂന്നു കണക്കുകള്‍ കൂടി.

കല്‍ക്കരി ഇറക്കുമതിയില്‍ ഏപ്രില്‍-ഓഗസ്റ്റിലെ കുറവ് -23.75%
മെഷീനുകളുടെ ഇറക്കുമതിയിലെ കുറവ് -8.2%
പെട്രോളിയം ഇറക്കുമതിയിലെ കുറവ് -8.9%

മീന്‍പിടുത്തക്കാരന്‍ മണ്ണെണ്ണ വാങ്ങുന്നില്ലെങ്കില്‍ യമഹാ എന്‍ജിന്‍വച്ച് ബോട്ട് ഓടിക്കുന്നില്ല എന്നാണല്ലോ അര്‍ത്ഥം. കല്‍ക്കരി വാങ്ങുന്നില്ലെങ്കില്‍ ഊര്‍ജോത്പാദനം താഴേക്ക്. മെഷീനുകള്‍ വാങ്ങുന്നില്ലെങ്കില്‍ കമ്പനികള്‍ തുറക്കുന്നില്ല എന്നും പെട്രോളും ഡീസലും വാങ്ങുന്നില്ലെങ്കില്‍ വണ്ടി ഓടുന്നില്ലെന്നുമാണ് അര്‍ത്ഥം.

ഈ സ്ഥിതിയില്‍ 18 മാസം തുടര്‍ന്നപ്പോഴാണ് ഗ്രീസ് എന്ന രാജ്യം തന്നെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടത്. അമേരിക്കയില്‍ 2008ല്‍ കണക്കുകള്‍ സമാന സ്ഥിതിയില്‍ എത്തിയപ്പോഴാണ് ലേ മാന്‍ ബ്രദേഴ്‌സ് ബാങ്ക് പൂട്ടിയത്.

മലമടക്കില്‍ താമസിക്കുന്നവരെ ഉരുള്‍പൊട്ടല്‍ പറഞ്ഞും കടലോരത്തുള്ളവരെ വേലിയേറ്റം പറഞ്ഞും പേടിപ്പിക്കാനാവില്ല എന്നു പറയും. വന്നാല്‍ നേരിടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടാണ്. പക്ഷേ, അവരുടെ ലോകം ഒരിക്കലും ഒരു വാട്‌സ് ആപ് ഗ്രൂപ്പില്‍ ഒതുങ്ങിയിരുന്നില്ല. കടലില്‍പോകുന്നവരാണ് സുനാമി വരുന്നെന്ന് ആദ്യം ലോകത്തോടു പറഞ്ഞത്. ആദിവാസിമൂപ്പന്മാരാണ് എല്ലാ മലയിടിച്ചിലുകളും ആദ്യമറിഞ്ഞിരുന്നത്.

എത്ര വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക് ക്രിസ്തലീന ജോര്‍ജ്യേവ എന്ന മൂപ്പത്തി പറഞ്ഞ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു എന്നു നോക്കിയാല്‍ അറിയാം നമ്മളൊരു മണ്ണിടിച്ചില്‍ നേരിടാന്‍ എത്ര ഒരുങ്ങിയെന്ന്.

First published: October 10, 2019, 12:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading