• HOME
 • »
 • NEWS
 • »
 • money
 • »
 • BasicFirst വിദ്യാർത്ഥികളെ ഓൺലൈൻ പഠന ഫോർമാറ്റ് കസ്റ്റമൈസ് ചെയ്ത് വിജയം കൈവരിക്കാൻ പ്രാപ്തമാക്കുന്നു

BasicFirst വിദ്യാർത്ഥികളെ ഓൺലൈൻ പഠന ഫോർമാറ്റ് കസ്റ്റമൈസ് ചെയ്ത് വിജയം കൈവരിക്കാൻ പ്രാപ്തമാക്കുന്നു

BasicFirst വിദ്യാർത്ഥികളും സ്ഥാപനങ്ങളും ഇന്ന് നേരിടുന്ന പലവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നതാണ് അഭിരുചി അധിഷ്ഠിതമായ പേഴ്‍സണലൈസ്‍ഡ് പ്ലാറ്റ്‍ഫോം BasicFirst

BasicFirst

BasicFirst

 • Last Updated :
 • Share this:
  വിദ്യാർത്ഥികളും രക്ഷിതാക്കളും വീട്ടിൽ നിന്ന് മാത്രം ജോലിചെയ്യുകയും പഠിക്കുകയും ചെയ്യണം അല്ലെങ്കിൽ എല്ലാ വിദ്യാഭ്യാസവും ഓൺ‌ലൈനിലായിരിക്കും എന്ന് 2020 ന്‍റെ തുടക്കത്തിൽ നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ അത് ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? എന്നിട്ടും, COVID 19 എന്ന ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ, എല്ലായിടത്തുമുള്ള വിദ്യാഭ്യാസം ഓൺ‌ലൈനിൽ ആക്കാൻ നിർബന്ധിതമായി, അതിന്‍റെ പരിണിതഫലമാകട്ടെ യഥാർത്ഥ കാര്യങ്ങൾക്ക് പകരം ദുർബ്ബലമായ ബദൽ രീതികളും.

  അതുമായി യോജിച്ചുപോകാൻ അധ്യാപകരും മാതാപിതാക്കളും മാത്രമല്ല കഷ്ടപ്പെടുന്നത്. എല്ലാ പ്രായത്തിലും എല്ലാ വിഷയങ്ങളിലും പെട്ട വിദ്യാർത്ഥികൾ അതുമായി ഇണങ്ങിച്ചേരാൻ നിർബന്ധിരാകുന്നു, അല്ലെങ്കിൽ പിന്നിലായി പോകുന്നു. എന്നാൽ അതിന് കൂടുതൽ നല്ല പോംവഴി വല്ലതുമുണ്ടോ? തീർച്ചയായും ഉണ്ട്. മിക്ക വിദ്യാർത്ഥികളും സ്ഥാപനങ്ങളും ഇന്ന് നേരിടുന്ന പലവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നതാണ് അഭിരുചി അധിഷ്ഠിതമായ പേഴ്‍സണലൈസ്‍ഡ് പ്ലാറ്റ്‍ഫോം BasicFirst. വളരെ മുന്നിലെത്തിക്കഴിഞ്ഞ അവരുടെ ഇ-ലേണിംഗിനോടുള്ള സമീപനം തുല്യ അളവിൽ ശാക്തീകരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉള്ളതാണ്. അത് സാധ്യമാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  വെല്ലുവിളി – അനേകം വിദ്യാർത്ഥികളെ ഫലപ്രദമായി പഠിപ്പിക്കൽ

  BasicFirst പ്രതിവിധി - IIT,IIM എന്നിവിടങ്ങളിൽ നിന്നുള്ള അനുഭവ സമ്പന്നരായ ഒരുകൂട്ടം അധ്യാപകർ പിന്തുണക്കുന്ന 'പ്രത്യേകമായ ഒരു കോച്ചിന് ഒരു വിദ്യാർത്ഥി' സമ്പ്രദായം അർത്ഥമാക്കുന്നത് ഓരോ വിദ്യാർത്ഥിക്കും ഇനി വ്യക്തിപരമായ ശ്രദ്ധയും കരുതലും ലഭിക്കും എന്നതാണ്. പ്രോഗ്രാമിന്‍റെ ലക്ഷ്യാധിഷ്ഠിത സമീപനം വിവിധ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളെയും അവരുടെ പഠന രീതികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പഠനം അനായാസവും ഫലപ്രദവും ആക്കാൻ അവരെ സഹായിക്കുന്നു.

  വെല്ലുവിളി – ഊർജ്ജസ്വലവും ഫലക്ഷമവുമായ പാഠ്യക്രമം കണ്ടെത്തൽ

  BasicFirst പ്രതിവിധി - ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗതമാക്കിയ ഒരു സൂപ്പർ-സ്മാർട്ട് പാഠ്യപദ്ധതി എന്നതിനർത്ഥം ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ കണ്ടെത്തി, കോഴ്‌സ് തിരുത്തലുകൾ നടത്താൻ എളുപ്പത്തിൽ നടത്താൻ കഴിയും എന്നതാണ്. എന്നാൽ, അതുപോലെ പഠിതാവിന്‍റെ സാമർത്ഥ്യമുള്ള കാര്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഒരുക്കിയെടുത്ത അധ്യാപന പ്രോഗ്രാം സൃഷ്ടിക്കുന്നതിലൂടെയും സ്വയം പഠനത്തിന്‍റെ ശീലം പകിവാക്കുന്നതിലൂടെയും, വിദ്യാർത്ഥികൾക്ക് തിരക്കിട്ട് പഠിക്കേണ്ടതില്ല, അവരുടേതായ സമയമെടുത്ത് പഠിക്കാൻ കഴിയും.

  വെല്ലുവിളി – പിന്നിലാകുമെന്ന ആശങ്ക വിദ്യാർത്ഥികൾക്കുണ്ട്

  BasicFirst പ്രതിവിധി - IIT, മെഡിക്കൽ കോളേജ്, BITS പിളനി, AIIMS ഡൽഹി, എന്നിങ്ങനെ, നിങ്ങളുടേതായ പഠന ലക്ഷ്യംഎന്തായിരുന്നാലും, നിങ്ങൾക്കായി മികച്ച ട്യൂട്ടറെ കണ്ടെത്താൻ BasicFirst സഹായിക്കും. ഗൈഡഡ് കോഴ്‍സ് കണ്ടന്‍റ് ആയതിനാൽ, വിവിധ വിഷയങ്ങൾ ആവശ്യമനുസരിച്ച് വേഗത്തിലോ സാവകാശമോ നിങ്ങൾക്ക് പൂർത്തിയാക്കാം, അതിനൊപ്പം സംശയ നിവാരണവും നടത്താനാകും.  വെല്ലുവിളി – ഗവേഷണത്തിനുള്ള സൌകര്യം അപര്യാപ്തം

  BasicFirst പ്രതിവിധി - തങ്ങളുടെ പഠനപരമായ ആവശ്യങ്ങൾക്കെല്ലാം പരിഹാരമുണ്ടെന്ന് വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം. ഫിസിക്‌സ്, കെമിസ്‍ട്രി, മാത്ത്‍സ്, ബയോളജി, സയൻസ്, ജിയോഗ്രഫി, കൊമേർസ് എന്നിങ്ങനെ ഓരോന്നിനുമുള്ള ലേണിംഗ് മൊഡ്യുളിലും ഫ്രീ Wiki ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ റഫറൻസ് നോട്ടുകൾ തയ്യാറാക്കാം, നന്നായി മനസ്സിലാക്കാൻ സമഗ്രമായി പഠിക്കുകയും ചെയ്യാം. മാത്രമല്ല, ഫ്രീ ബുക്ക്‌സ് സൊല്യൂഷൻ, SWOT (കഴിവുകൾ, ദൌർബ്ബല്യങ്ങൾ, അവസരങ്ങൾ, ഭീഷണികൾ) വിശകലനം, 750+ പ്രീ, പോസ്റ്റ് അസസ്സ്‍മെന്‍റുകൾ, മോക്കപ്പ്, പ്രാക്‌ടീസ് ടെസ്റ്റുകൾ എന്നിവ നിങ്ങൾ ഫൈനൽ ടെസ്റ്റുകൾക്കും പരീക്ഷകൾക്കും പൂർണമായും സജ്ജമാണെന്ന് ഉറപ്പ് വരുത്തുന്നു.

  വെല്ലുവിളി – സംശയങ്ങൾ അനവധി, നിവാരണത്തിന് മാർഗ്ഗമില്ല

  BasicFirst പ്രതിവിധി – സംശയങ്ങളും ചോദ്യങ്ങളും സാധാരണമല്ലേ? എന്നാൽ ആ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതാണ് പല സ്കൂളുകളെയും കോളേജുകളെയും ഇപ്പോഴും വലയ്ക്കുന്നത്. എല്ലാ വിഷയങ്ങളിലുമുള്ള അസംഖ്യം സംശയങ്ങൾ ദൂരീകരിക്കാൻ BasicFirst ന് എളുപ്പമാർഗ്ഗം ഉണ്ട്, അത് നന്നായി പഠിക്കാനും പഠന ഭാഗങ്ങളിൽ കൂടുതൽ സുരക്ഷിതത്വം തോന്നാനും സഹായിക്കും. 30 വർഷത്തിലധികം പരിചയ സമ്പത്തും, സഹായ സന്നദ്ധതയും അറിവുമുള്ള അധ്യാപകർ, സംശയനിവാരണത്തിന് ഏത് സമയത്തും കേവലം ചാറ്റിലോ, വോയിസ് അഥവാ വീഡിയോ കോളിലോ ലഭ്യമായിരിക്കും.

  വെല്ലുവിളി – ഒരു കലണ്ടറിൽ എല്ലാം ഉൾക്കൊള്ളില്ല

  BasicFirst പ്രതിവിധി – വിദ്യാർത്ഥികൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത അക്കാഡമിക് കലണ്ടറുമായി ഒത്തുപോകാൻ വലയേണ്ടിവരുന്നു. എന്നാൽ, അതിനുപകരം സദാ ഗൈഡ് ചെയ്യുന്ന അധ്യാപകരുടെ സഹായത്തോടെ അവരുടേതായ സമയക്രമത്തിൽ മുന്നോട്ടുപോകാൻ അവർക്ക് സാധിക്കും. കോഴ്‍സ് കണ്ടന്‍റ് സമഗ്രമായി ഗ്രഹിക്കാൻ പാകത്തിന് പ്രീ, പോസ്റ്റ് അസസ്സ്‍മെന്‍റുകൾ സൂക്ഷ്‍മതയോടെയാണ് നടത്തുന്നത്, പതിവായ SWOT അനാലിസിസ് ഓരോ വിദ്യാർത്ഥിയും പുരോഗതി കാട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.  വെല്ലുവിളി – ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിപ്പിക്കൽ

  BasicFirst പ്രതിവിധി - എളുപ്പത്തിൽ മനസ്സിലാകുന്ന വിഷയങ്ങൾ ഓരോ കോഴ്‍സിലുമുണ്ട്, അതുപോലെ കൂടുതൽ സമയവും വിശദീകരണവും ആവശ്യമുള്ള ഭാഗങ്ങളും ഉണ്ടാകും. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളും ചെറിയ ടോപ്പിക്കുകളായും സബ്-ടോപ്പിക്കുകളായും വിഭജിച്ച് നന്നായി മനസ്സിലാക്കാനും ഗ്രഹിക്കാനും തങ്ങളുടെ കോഴ്‍സ്‍വർക്ക് ഉപയോഗപ്രദമായ രീതിയിൽ ചെയ്യാനും BasicFirst ഓരോ വിദ്യാർത്ഥിയേയും സഹായിക്കുന്നു.

  വെല്ലുവിളി – വിദൂര സ്ഥലങ്ങൾ, യാത്ര

  BasicFirst പ്രതിവിധി - വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അവർ താമസിക്കുന്ന പ്രദേശത്ത് മാത്രമായി ഒതുങ്ങുന്നില്ല, പഠനം എവിടെ നിന്നും നടത്താം. നിങ്ങളുടെ അടുത്തുള്ള BasicFirst വിതരണ കേന്ദ്രത്തിൽ എല്ലാ മാസവും ടാബിൽ / ഫോണിൽ നിങ്ങളുടെ 2D, 3D ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യുന്നതിനോ ഒരു മൊബൈൽ ആപ്പ് വഴി ഓഫ്‌ലൈൻ മോഡിൽ പാഠങ്ങൾ ആക്സസ് ചെയ്യുന്നതിനോ എളുപ്പമാണ്. ടെസ്റ്റുകൾക്കും പരീക്ഷകൾക്കും റിവിഷനും വേണ്ടി തയ്യാറെടുക്കുന്നത് ഒരിക്കലും ഇത്ര എളുപ്പമായിരുന്നിട്ടില്ല, യാത്രാവേളയിൽ പോലും ചെയ്യാം. കൂടാതെ, സഹപാഠികൾക്ക് പസ്പ്പരമുള്ള ചർച്ചാ ചാനൽ ഉള്ളത് ഒരു ടീമിന്‍റെ ഭാഗമാണെന്ന തോന്നൽ ഉളവാക്കും - ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന സഹപാഠികൾ ചിന്തകളും കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്ന ഒരു വെർച്വൽ ക്ലാസ് റൂം.

  അവസാനമായി, BasicFirst എല്ലാ വിദ്യാർത്ഥികൾക്കും നന്നായി തയ്യാറാക്കിയ പദ്ധതി ഉപയോഗിച്ച് പൊരുത്തപ്പെടാനും മാറ്റം വരുത്താനും പുരോഗമിക്കാനും സഹായിക്കുന്നു, അത് അവരെ അക്കാദമിക് വിജയത്തിലേക്ക് നയിക്കും. വിദ്യാഭ്യാസത്തെ എങ്ങനെ രസകരവും, പ്രായോഗികവും, ഉപയോഗിക്കാൻ ലളിതവും ആക്കാമെന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോഴും ഉദ്യമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ, BasicFirst പോലുള്ള ഒരു എസ്റ്റാബ്ലിഷ്‍ഡ് ഇ-ലേണിംഗ് ടൂൾ പ്രോത്സാഹിപ്പിക്കുന്നത് ഭാവി തലമുറയിലെ തൊഴിലാളികളെയും നേതാക്കളെയും പ്രൊഫഷണലുകളെയും ധീരമായ നൂതന ഭാവിയിലേക്ക് നയിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ്.

  നിങ്ങളുടെ സമഗ്രമായ BasicFirst പാഠ്യക്രമത്തെക്കുറിച്ച് കൂടുതൽ വിവരത്തിന് here ക്ലിക്ക് ചെയ്യുക.

  ഇതൊരു പാർട്‍ണേർഡ് പോസ്റ്റാണ്.
  Published by:user_49
  First published: