• HOME
 • »
 • NEWS
 • »
 • money
 • »
 • Ayushman Bharat | ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇനി സ്വന്തം പണം കൂടി ചേർത്ത് 5 ലക്ഷം രൂപയുടെ കവറേജ് പൂർണമായും പ്രയോജനപ്പെടുത്താം

Ayushman Bharat | ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇനി സ്വന്തം പണം കൂടി ചേർത്ത് 5 ലക്ഷം രൂപയുടെ കവറേജ് പൂർണമായും പ്രയോജനപ്പെടുത്താം

വാലറ്റ് പരിധിയായ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പാക്കേജുകളുടെ പേയ്‌മെന്റിന് ​ഗുണഭോക്താവിന്റെ സംഭാവന കൂടി ഉപയോ​ഗിക്കാൻ അനുവദിക്കുന്നതിന് ദേശീയ ആരോഗ്യ അതോറിറ്റി തത്വത്തിൽ അംഗീകാരം നല്‍കിയതായാണ് സൂചന

 • Share this:
  നരേന്ദ്ര മോദി സർക്കാരിന്റെ (Narendra Modi) സുപ്രധാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് (Ayushman Bharat) സ്കീമിൽ, വാലറ്റ് പരിധിയായ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പാക്കേജുകളുടെ പേയ്‌മെന്റിന് ​ഗുണഭോക്താവിന്റെ സംഭാവന കൂടി ഉപയോ​ഗിക്കാൻ അനുവദിക്കുന്നതിന് ദേശീയ ആരോഗ്യ അതോറിറ്റി (National Health Authority) തത്വത്തിൽ അംഗീകാരം നൽകിയതായി സൂചന.

  നിലവിലെ നയത്തിന്റെ പരിമിതികൾ കാരണം പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് മുഴുവൻ വാലറ്റ് തുകയും ഉപയോഗിക്കാൻ കഴിയില്ല എന്ന് ആയുഷ്മാൻ ഭാരത് നടപ്പാക്കാൻ ചുമതലയുള്ള ഉന്നതാധികാര സമതിയായ നാഷണൽ ഹെൽത്ത് അതോറിറ്റി ഭരണസമിതിയെ പല തവണ അറിയിച്ചിട്ടുണ്ട് എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നൽകുന്ന വിവരം.

  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി അധ്യക്ഷനായ ബോർഡാണ് എൻഎച്ച്എയെ നിയന്ത്രിക്കുന്നത്. സ്കീമിന് കീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഒരു പാക്കേജിനായി വാലറ്റിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ, അധിക തുക അടയ്ക്കുന്നതിന് സഹകരിക്കാൻ ഗുണഭോക്താവ് തയ്യാറാകുന്ന പക്ഷം വാലറ്റിൽ അവശേഷിക്കുന്ന തുക പൂർണമായി ഉപയോഗിക്കാൻ അനുവദിക്കാമെന്ന് എൻഎച്ച്എ ഭരണ സമിതിയെ അറിയിച്ചു.

  "ഗുണഭോക്താവായ ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്, അതിനാൽ വാലറ്റ് പരിധി തീർന്നുപോവുകയും ധനസഹായത്തിനുള്ള മറ്റ് മാർഗങ്ങൾ ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഴുവൻ പരിരക്ഷയും പ്രയോജനപ്പെടുത്തുക എന്നത് ഗുണഭോക്താവിന്റെ അവകാശങ്ങളിൽ ഉൾപ്പെടും”, ഭരണ സമിതിയുടെ തീരുമാനത്തെ ഉദ്ധരിച്ച് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

  എന്നിരുന്നാലും, ഇത്തരം വ്യവസ്ഥയുടെ ദുരുപയോഗം ഒഴിവാക്കാൻ, ഇത്തരം കേസുകളെല്ലാം ആദ്യം നിർബന്ധിത ഓഡിറ്റിലൂടെ കടന്നുപോകും. ഉദാഹരണത്തിന്, പദ്ധതി പ്രകാരം ചികിത്സയ്ക്കായി നൽകിയ 4 ലക്ഷം രൂപയും വിനിയോഗിച്ച ഒരു കുടുംബത്തെ പരിഗണിക്കുക. മറ്റ് ചില അടിയന്തര സാഹചര്യങ്ങൾ കാരണം ഈ കുടുംബത്തിന് മറ്റൊരു ചികിത്സാ നടപടിക്രമത്തിന് പോകേണ്ടി വരികയാണെങ്കിൽ ബാക്കിയുള്ള ഒരു ലക്ഷം രൂപ സ്വന്തം പണത്തോടൊപ്പം ഉപയോഗിക്കാൻ കഴിയും.

  അതല്ലെങ്കിൽ, ശ്വാസകോശം മാറ്റിവയ്ക്കൽ പോലുള്ള ചികിത്സയ്ക്കുള്ള പാക്കേജ് ചെലവ് 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, സ്കീമിന് കീഴിൽ ചികിത്സ ലഭ്യമാക്കുന്നതിന് ഗുണഭോക്താവിനെ അവരുടെ മുഴുവൻ വാലറ്റ് പരിധിയും അവർ സ്വയം സംഭാവന ചെയ്യുന്ന തുകയോടൊപ്പം ഉപയോഗിക്കാൻ അനുവദിക്കും.

  എൻഎച്ചഎ ഭരണസമതിയെ ബോധ്യപ്പെടുത്തിയത് എങ്ങനെ?

  രാഷ്ട്രീയ ആരോഗ്യ നിധി അല്ലെങ്കിൽ ആരോഗ്യ മന്ത്രിയുടെ വിവേചനപരമായ സഹായധനം (Discretionary Grant) പോലുള്ള പദ്ധതികളുമായി ആയുഷ്മാൻ ഭാരത് ഇതിനകം സംയോജിപ്പിച്ചിരിക്കുന്നതിനാൽ, ചെലവേറിയ ചികിത്സാ നടപടിക്രമങ്ങൾക്ക് ധനസഹായം നൽകാനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെട്ടതായി എൻഎച്ച്എ ഭരണ സമിതിയോട് പറഞ്ഞു. മാത്രമല്ല, നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അപൂർവ രോ​ഗങ്ങൾക്ക് അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾക്ക് ഉയർന്ന ധനസഹായം നൽകുന്ന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

  Also Read- Gmail Update | ജിമെയ്‌ലിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുന്നു; ഫെബ്രുവരി 8 മുതല്‍ പുതിയ 'ഇന്റഗ്രേറ്റഡ് വ്യൂ'; വിശദാംശങ്ങൾ

  അതിനാൽ, ആരോഗ്യസംരക്ഷണ സേവനങ്ങൾ ലഭ്യമാക്കാൻ, ആവശ്യമെങ്കിൽ പിഎം-ജെഎവൈ വാലറ്റിന്റെ പരിധിക്ക് മുകളിലുള്ള മറ്റ് ധനസഹായ സ്രോതസ്സുകൾ ഉപയോഗിക്കാനുള്ള അവസരം ഗുണഭോക്താവിന് നൽകാൻ ശുപാർശ ചെയ്തതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
  Published by:Jayashankar AV
  First published: