• HOME
 • »
 • NEWS
 • »
 • money
 • »
 • Personal Loan | ഉത്സവകാലത്ത് പേഴ്സണൽ ലോൺ എടുക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ

Personal Loan | ഉത്സവകാലത്ത് പേഴ്സണൽ ലോൺ എടുക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ

പേഴ്‌സണല്‍ ലോണിന് മറ്റൊരു ഗുണം കൂടിയുണ്ട്. നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് തന്നെ നിങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.

 • Last Updated :
 • Share this:
  രാജ്യം ഉത്സവാഘോഷങ്ങളുടെ(Festival) തിരക്കിലാണ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനും ഒത്തുചേരലുകള്‍ ആഘോഷമാക്കാനുമുള്ള സമയം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലാണ് എല്ലാ ആഘോഷങ്ങളുടെയും പ്രധാന ഘടകം.

  നിങ്ങളുടെ ഇത്തരം വലിയ ആഘോഷങ്ങള്‍ക്ക് പണവും ഒരു നിര്‍ണായക ഘടകമാണ്. വസ്ത്രങ്ങള്‍ മുതല്‍ ആഭരണങ്ങള്‍ വരെയുള്ള വസ്തുക്കളുടെ വില്‍പ്പന ഈ സീസണില്‍ കുതിച്ചുയരാറുണ്ട്. വീട്, കാര്‍ അല്ലെങ്കില്‍ വില കൂടിയ വീട്ടുപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍ എന്നിങ്ങനെ നിരവധി വാങ്ങലുകള്‍ ഈ സമയത്ത് നടത്താറുണ്ട്. പലരും ഈ സമയത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യമായാണ് കണക്കാക്കുന്നത്.

  ആഘോഷങ്ങള്‍ അതിഗംഭീരമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലരെയും അവരുടെ സാമ്പത്തികം അതിന് അനുവദിക്കാറില്ല. ഉദാഹരണത്തിന്, ജീവനക്കാരെ സംബന്ധിച്ച് ഏറെ നാളായി കാത്തിരുന്ന ബോണസ് കൈയില്‍ കിട്ടാന്‍ വൈകാം, അല്ലെങ്കില്‍ കൈയില്‍ കിട്ടേണ്ട പണം കൃത്യസമയത്ത് ലഭിക്കാതെ വരിക, നീക്കിയിരിപ്പ് പണം തികയാതെ വരിക, കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് എഫ്ഡി നിക്ഷേപം പിന്‍വലിക്കേണ്ടി വരിക എന്നിങ്ങനെ നിരവധി സാഹചര്യങ്ങള്‍ ഉത്സവകാലത്ത് നിങ്ങളെ ബുദ്ധിമുട്ടിലാക്കിയേക്കാം.

  ഈ സാഹചര്യങ്ങളിലേതെങ്കിലും നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് പണം നേടാന്‍ അനുയോജ്യമായ കാര്യം ഒരു വ്യക്തിഗത വായ്പ അഥവാ പേഴ്‌സണല്‍ ലോണ്‍ (Personal Loan) എടുക്കുക എന്നതാണ്. പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചും ഈ ഉത്സവ സീസണില്‍ നിങ്ങള്‍ക്ക് എങ്ങനെ മികച്ച ഫെസ്റ്റിവല്‍ ലോണ്‍ നേടാമെന്നും വിശദമായി അറിയാന്‍ വായിക്കുക.

  എന്താണ് പേഴ്‌സണല്‍ ലോണ്‍ (Personal Loan)?

  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് ഒരു വ്യക്തിയ്ക്ക് വ്യക്തഗത ആവശ്യങ്ങള്‍ക്കായി എടുക്കാന്‍ സാധിക്കുന്ന വായ്പയാണ്. മറ്റ് ലോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത വായ്പയുടെ പ്രത്യേകത എന്തെന്നാല്‍ ഇവ വളരെ ലളിതമായ ഒരു വായ്പയാണ്. അതായത് ഈ ലോണ്‍ ലഭിക്കുന്നതിന് നിങ്ങള്‍ വായ്പ നല്‍കുന്ന സ്ഥാപനത്തിന് ഈടോ ജാമ്യക്കാരനെയോ നല്‍കേണ്ടതില്ല.

  രണ്ടാമതായി, പേഴ്‌സണല്‍ ലോണ്‍ ഒരു പ്രത്യേക ഉപയോഗത്തിനായി മാത്രം നല്‍കുന്ന ഭവനവായ്പയില്‍ നിന്നും വാഹന വായ്പയില്‍ നിന്നും വ്യത്യസ്തമാണ്. അതായത് കടം വാങ്ങുന്നയാള്‍ക്ക് അത് ചെലവിടാന്‍ ബാങ്കുകള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നു. അതുകൊണ്ട് തന്നെ വായ്പ തുക ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റാം. അതുകൊണ്ട് തന്നെ ഉത്സവകാലത്ത് പേഴ്‌സണല്‍ ലോണ്‍ എടുത്ത് നിങ്ങള്‍ക്ക് ഷോപ്പിംഗ് നടത്താം, കുടുംബാംഗങ്ങള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങാം, വീട് പുതുക്കിപ്പണിയാം എന്നിങ്ങനെ ഇഷ്ടാനുസരണം പണം ചെലവഴിക്കാം.

  ഈ ചെലവുകള്‍ കൂടാതെ, ഒരു മെഡിക്കല്‍ എമര്‍ജന്‍സിയുണ്ടായാലും പേഴ്‌സണല്‍ ലോണ്‍ ഒരു പിടിവള്ളിയാണ്. ഉത്സവകാലത്തെ നിങ്ങളുടെ ചെലവുകള്‍ ഒരു നിര്‍ദ്ദിഷ്ട ബഡ്ജറ്റ് മറികടക്കുകയാണെങ്കില്‍ ഒരു പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് സഹായകമാകും. ഒന്നിലധികം ഇഎംഐകള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്ക്, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക പോലുള്ള ഉയര്‍ന്ന പലിശയുള്ള കടം തീര്‍പ്പാക്കുന്നതിന് വ്യക്തിഗത വായ്പകളെടുക്കാം. ഒന്നിലധികം ഇംഎംഐകള്‍ ഈ വായ്പാ തുക ഉപയോഗിച്ച് പരിഹരിച്ചതിന് ശേഷം വ്യക്തിഗത വായ്പയ്ക്ക് ഒരൊറ്റ ഇഎംഐ ആക്കി തിരിച്ചടയ്ക്കാം.

  പേഴ്‌സണല്‍ ലോണിന് മറ്റൊരു ഗുണം കൂടിയുണ്ട്. നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് തന്നെ നിങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ഈ വായ്പയുടെ അപ്രൂവല്‍ പ്രോസസ് വളരെ എളുപ്പമാണ്. എല്ലാ രേഖകളും ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാന്‍ കഴിയുന്നതിനാല്‍ ഡോക്യുമെന്റേഷനായി ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തില്‍ കയറി ഇറങ്ങേണ്ടതില്ല. വായ്പാ അപേക്ഷ അംഗീകരിച്ചാല്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യും. വായ്പാ തുക സൗകര്യപ്രദമായ രീതിയില്‍ തിരിച്ചടക്കാനുള്ള സൗകര്യവും ലഭിക്കും. ഒരു പേഴ്‌സണല്‍ ലോണ്‍ തിരിച്ചടക്കുന്നതിനുള്ള കാലാവധി സാധാരണയായി 12 മുതല്‍ 72 മാസം വരെയാണ്. അപേക്ഷകന്റെ തിരിച്ചടവ് ശേഷി അനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.

  ഈ ഉത്സവ സീസണില്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  ആദ്യം ചെയ്യേണ്ടത് വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ പേഴ്‌സണല്‍ ലോണ്‍ യോഗ്യത പരിശോധിച്ച് ഉറപ്പാക്കുക എന്നതാണ്. നിങ്ങള്‍ക്ക് വായ്പ എടുക്കാന്‍ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം. കൂടാതെ, വായ്പയെടുക്കുന്നതിന് മുമ്പ് പേഴ്‌സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാവുന്നതാണ്. ഇതുവഴി വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച ഓഫറുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താം. കൂടാതെ, വിവിധ ബാങ്കുകളുടെ വ്യക്തിഗത വായ്പാ ഓഫറുകള്‍ താരതമ്യം ചെയ്യാനും നിങ്ങളുടെ ആവശ്യത്തിനും തിരിച്ചടവ് ശേഷിക്കും അനുസൃതമായി ബാങ്ക് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

  വായ്പ എടുക്കുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം നിങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ബാങ്കുകള്‍ ഈടാക്കുന്ന പലിശയാണ്. പലിശ നിരക്ക് ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പലിശ മാത്രം കണക്കാക്കി വായ്പ തിരഞ്ഞെടുക്കരുത്. ബാങ്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് തിരിച്ചടവ് കാലാവധിയും പരിശോധിക്കേണ്ടതുണ്ട്.

  ഏറ്റവും മികച്ച വായ്പ എവിടെ നിന്ന് ലഭിക്കും?

  മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം ഒരു ബാങ്കിനെ വ്യക്തഗത വായ്പയ്ക്കായി പരിഗണിക്കേണ്ടത്. ടാറ്റ ക്യാപിറ്റല്‍സില്‍ (TATA Capitals) നിന്ന് നിങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ ലോണ്‍ വളരെ എളുപ്പത്തില്‍ നല്‍കും. അതും ആകര്‍ഷകമായ പലിശ നിരക്കില്‍. പ്രതിവര്‍ഷം 10.99% മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. ലളിതമായ ഓണ്‍ലൈന്‍ പ്രോസസ്സ്, കുറഞ്ഞ ഡോക്യുമെന്റേഷന്‍ എന്നിവയാണ് ടാറ്റാ ക്യാപിറ്റല്‍സിന്റെ മറ്റ് പ്രത്യേകതകള്‍. നിങ്ങള്‍ക്ക് 6 വര്‍ഷം വരെ ഫ്‌ലെക്‌സിബിള്‍ തിരിച്ചടവ് കാലാവധിയും ലഭിക്കും.

  ഉത്സവ സീസണില്‍ ഒരു വ്യക്തിഗത വായ്പ എടുക്കുന്നതിന് മികച്ച ഓപ്ഷനാണ് ടാറ്റാ ക്യാപിറ്റല്‍സ്. സാമ്പത്തിക പരിമിതികളില്ലാതെ ഉത്സവാഘോഷങ്ങള്‍ ആസ്വദിക്കാനും കഴിയും. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്ന നിങ്ങളുടെ സമ്പാദ്യത്തില്‍ കൈവയ്ക്കാതെ തന്നെ പണം കണ്ടെത്താല്‍ ഇത്തരം വായ്പകള്‍ സഹായിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പണം നല്‍കുന്നതിന് അനുയോജ്യമായ വേഗത്തിലുള്ള ലോണ്‍ പ്രോസസ്സിംഗും വ്യക്തിഗത വായ്പാ ഓഫറുകളുമാണ് ടാറ്റാ ക്യാപിറ്റല്‍സ് വാഗ്ദാനം ചെയ്യുന്നത്.

  (ടാറ്റാ ക്യാപിറ്റന്‍സിന് വേണ്ടി സ്റ്റുഡിയോ18 എഴുതിയ ലേഖനമാണിത്)
  Published by:Jayashankar Av
  First published: