• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | മെട്രോ നഗരങ്ങളിൽ പെട്രോളിന് ഏറ്റവും വിലക്കുറവ് ബെംഗളൂരുവിൽ; പ്രധാന നഗരങ്ങളിലെ ഇന്ധനവില

Petrol price | മെട്രോ നഗരങ്ങളിൽ പെട്രോളിന് ഏറ്റവും വിലക്കുറവ് ബെംഗളൂരുവിൽ; പ്രധാന നഗരങ്ങളിലെ ഇന്ധനവില

രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ ഏറ്റവും കുറഞ്ഞ വിലയാണ്

petrol diesel price

petrol diesel price

  • Last Updated :
  • Share this:
    മെട്രോ നഗരങ്ങളിൽ (Metro cities) പെട്രോളിന് ഏറ്റവും വിലക്കുറവ് ബെംഗളൂരു (Bengaluru) നഗരത്തിൽ. ബെംഗളൂരുവിലെ എണ്ണ വിപണന കമ്പനികൾ (ഒഎംസി) നഗരത്തിലെ പെട്രോൾ വില ലിറ്ററിന് 101.94 രൂപയായി നിലനിർത്തി. രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറ്റവും കുറഞ്ഞ വിലയാണ്.

    മറ്റുനഗരങ്ങളിലെ ഇന്ധനവില പെട്രോൾ, ഡീസൽ നിരക്ക് എന്ന ക്രമത്തിൽ: ഹൈദരാബാദ് (109.66, 97.82), മുംബൈ (106.31, 94.27), കൊൽക്കത്ത (106.03, 92.76), ചെന്നൈ (102.63, 94.24).

    ഏപ്രിൽ 7 മുതൽ മെയ് 21 വരെ ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപ എന്ന നിലയിൽ കുതിച്ചുയർന്നു. അതിനുശേഷം അത് ലിറ്ററിന് 101.94 രൂപയായി കുറഞ്ഞു. മെയ് 22 മുതൽ കർണാടക തലസ്ഥാനത്ത് പെട്രോൾ വില ഇതേ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

    അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. മെയ് 21 ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചപ്പോഴാണ് ഇന്ധനവില അവസാനമായി പരിഷ്കരിച്ചത്. എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ ഇന്ധന വിലയിൽ നിന്ന് ലഭിക്കുന്ന വാറ്റ് വെട്ടിക്കുറച്ചതായി മറ്റ് പല സംസ്ഥാനങ്ങളും അന്ന് പ്രഖ്യാപിച്ചിരുന്നു.

    ഇന്ത്യയിലെ ഇന്ധന വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിനുപുറമെ, പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും മൂല്യവർദ്ധിത നികുതിയും (വാറ്റ്) ഉൾപ്പെടെ വിവിധ നികുതികൾ കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഈടാക്കുന്നു. ഡീലർ എടുക്കുന്ന കമ്മീഷനും ചരക്ക് ചാർജും ഇന്ധനവിലയിൽ ഉൾപ്പെടുന്നു.

    സൗദിയുടെ എണ്ണ ഉൽപ്പാദനം ഉടൻ പ്രതീക്ഷിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞതിനെത്തുടർന്ന് ആഗോള വിപണിയിൽ വെള്ളിയാഴ്ച എണ്ണ വില 2.5 ശതമാനം ഉയർന്നു.

    Summary: Bengaluru becomes the city selling petrol at the cheapest rate among metro cities. Oil price have been remaining stable since May 21, 2022 when the Centre slashed excise duty on motor fuels. Subsequently, several states too announced a tax cut, bringing the fuel price further down
    Published by:user_57
    First published: