നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Flipkart Big Billion Days | ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ; ഫോണുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് വമ്പൻ വിലക്കുറവ്

  Flipkart Big Billion Days | ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ; ഫോണുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് വമ്പൻ വിലക്കുറവ്

  നിങ്ങളുടെ പഴയ ലാപ്‌ടോപ്പ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 15,650 രൂപ വരെ കിഴിവും ലഭിക്കും.

  • Share this:
   ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന തകൃതിയായി പുരോഗമിക്കുന്നു. ഒക്ടോബര്‍ 3ന് ആരംഭിച്ച വില്‍പ്പനയുടെ നാലാം ദിവസമാണ് ഇന്ന്. ഐഫോണ്‍ 12 പോലുള്ള ഉത്പന്നങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ഡീലുകളിലൂടെ ഇതിനകം തന്നെ ബിഗ് ബില്യണ്‍ ഡേയ്‌സ് ജനപ്രീതി നേടി കഴിഞ്ഞു.

   എല്ലാ ദിവസവും പുതിയ ഡീലുകള്‍ ആണ് ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്നത്.ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയിലെ ഇന്നത്തെ ചില മികച്ച ഡീലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

   സ്മാര്‍ട്ട്‌ഫോണുകള്‍

   സ്മാര്‍ട്ട്‌ഫോണുകളില്‍, ഐഫോണ്‍ 12 മിനിയും ഐഫോണ്‍ 12 ഉം ആണ് ഏറ്റവും ആകര്‍ഷകമായ ഡീലുകളില്‍ ഉള്‍പ്പെടുന്നത്. ഐഫോണ്‍ 12 മിനി 40,999 രൂപയ്ക്കും ഐഫോണ്‍ 12, 52,999 രൂപ വിലയിലുമാണ് ആരംഭിക്കുന്നത്.

   ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയിലില്‍ ഐഫോണ്‍ 12 മിനിയുടെ 64 ജിബി വേരിയന്റിന് ഇപ്പോള്‍ 40,999 രൂപയ്ക്കും 128 ജിബി വേരിയന്റിന് 45,999 രൂപയ്ക്കും ലഭിക്കും. ഐഫോണ്‍ 12 മിനിയുടെ 256 ജിബി മോഡലിന് ഇപ്പോള്‍ 55,999 രൂപയാണ് വില.

   ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയിലില്‍ ഐഫോണ്‍ 12ന് ഇപ്പോള്‍ 52,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 128 ജിബി വേരിയന്റിന് 57,999 രൂപയും ഐഫോണ്‍ 12 ന്റെ 256 ജിബി വേരിയന്റിന് 67,999 രൂപയുമാണ് വില.

   ഐഫോണിന് പുറമെ, 24,999 രൂപയുടെ എം ഐ 11 ലൈറ്റ് 18,999 രൂപയ്ക്ക് ലഭ്യമാണ്.

   ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍ സമയത്ത് 55,999 രൂപ വിലയുള്ള അസ്യൂസ് ആര്‍ഒജി 5ന് 49,999 രൂപയാണ് വില. പിക്‌സല്‍ 4 എയുടെ ഏറ്റവും കുറഞ്ഞ വില 25,999 രൂപയാണ്.

   ടിവികളുടെ മികച്ച ഓഫറുകള്‍

   വണ്‍ പ്ലസ്, റിയല്‍മി, ഷവോമി, സാംസങ് എന്നീ ടിവികള്‍ക്കും മികച്ച ഡീലുകളാണ് ബിഗ് ബില്യണ്‍ സെയിലില്‍ ലഭിക്കുക. വണ്‍പ്ലസ് വൈ സീരീസ് 43 ഇഞ്ചിന്റെ വില 29,999 രൂപയില്‍ 25,999 രൂപയായി കുറച്ചിട്ടുണ്ട്. അതായത് വണ്‍പ്ലസ് വൈ സീരീസ് ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവിയ്ക്ക് 4,000 രൂപ കിഴിവ് ലഭിക്കും.

   ഇതുകൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 1,500 രൂപ വരെ ഉള്ള പര്‍ച്ചേസിന് 10 ശതമാനം കിഴിവും ലഭിക്കും. കൂടാതെ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 1000 രൂപ വരെ പര്‍ച്ചേസിന് 10 ശതമാനം കിഴിവും ലഭിക്കും.

   നിങ്ങളുടെ പഴയ ലാപ്‌ടോപ്പ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 15,650 രൂപ വരെ കിഴിവും ലഭിക്കും. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ നോ-കോസ്റ്റ് ഇഎംഐയും പേടിഎം, യുപിഐ വാലറ്റ് എന്നിവ വഴി പണമടച്ചാല്‍ ഫ്‌ലാറ്റ് 100 പോലുള്ള മറ്റ് ഓഫറുകളും ലഭിക്കും.

   ഐസിഐസിഐ, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 30,000 രൂപയുടെ ഓര്‍ഡറിന് 1,250 രൂപയും 80,000 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 4,000 രൂപ ഇളവും ലഭിക്കും.

   വാഷിംഗ് മെഷീനുകളും മറ്റ് ഉപകരണങ്ങളും

   വാഷിംഗ് മെഷീനുകള്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവയ്ക്ക് പ്രത്യേകിച്ച് സാംസങ് വാഷിംഗ് മെഷീനുകള്‍ക്ക് 9,299 രൂപ മുതല്‍ ആണ് വില ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയില്‍ മോട്ടറോള വാഷിംഗ് മെഷീനുകളുടെ വില 12,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

   കൂടാതെ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് വില്‍പ്പനയില്‍ എയര്‍ കണ്ടീഷണറുകള്‍ക്ക് 54 ശതമാനം വരെ വിലക്കുറവും ലഭിക്കും.
   Published by:Jayashankar AV
   First published:
   )}