• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ

Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ

ദീപാവലി അടുത്തതോടെ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപ വർദ്ധിക്കുകയായിരുന്നു. നിലവിൽ 37600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് കൂടിയത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 4700 രൂപയാണ് വില.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 37000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു ഇന്നലത്തെ വില. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില വർധിച്ചിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

അതേസമയം, ദീപാവലി അടുത്തതോടെ സ്വർണത്തിന്റെയും വെള്ളിയുടെയും വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

ഒക്ടോബർ 1- 37,200 രൂപ
ഒക്ടോബർ 3- 37480 രൂപ
ഒക്ടോബർ 4- 37880 രൂപ
ഒക്ടോബർ 5- 38200 രൂപ
ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 10- 38,080 രൂപ
ഒക്ടോബർ 11-37,520 രൂപ
ഒക്ടോബർ 12- 37,320 രൂപ
ഒക്ടോബർ 13- 37,400 രൂപ
ഒക്ടോബർ 14- 37,400 രൂപ
ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160
ഒക്ടോബർ 16- 37,160 രൂപ
ഒക്ടോബർ 17- 37,160 രൂപ
ഒക്ടോബർ 18- 37,160 രൂപ
ഒക്ടോബർ 19- 37,240 രൂപ
ഒക്ടോബർ 20- 37,080 രൂപ
ഒക്ടോബർ 21- 37,000 രൂപ
ഒക്ടോബർ 22- 37,600 രൂപ

Also Read- Dulquer Salmaan | ഒരു തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ്

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Anuraj GR
First published: