നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പെൻഷൻ തുക കാത്തിരുന്ന കർഷകന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് 52 കോടി രൂപ!

  പെൻഷൻ തുക കാത്തിരുന്ന കർഷകന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് 52 കോടി രൂപ!

  ബീഹാറിൽ തുടർച്ചയായി ഇത് മൂന്നാമത്തെ തവണയാണ് തെറ്റായ ബാങ്ക് ഇടപാടുകൾ കാരണം ഭീമമായ തുക വ്യക്തികളുടെ അക്കൗണ്ടിലേക്കെത്തുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബീഹാറിലെ കട്ടിഹാറില്‍ കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയത് 52 കോടി രൂപ. ബീഹാറിൽ തുടർച്ചയായി ഇത് മൂന്നാമത്തെ തവണയാണ് തെറ്റായ ബാങ്ക് ഇടപാടുകൾ കാരണം ഭീമമായ തുക വ്യക്തികളുടെ അക്കൗണ്ടിലേക്കെത്തുന്നത്.

   കട്ടിഹാറിലെ കർഷകനായ  രാം ബഹദൂർ ഷായുടെ അക്കൗണ്ടിലേക്കാണ് 52 കോടിരൂപ എത്തിയിരിക്കുന്നത്.  പെൻഷൻ  ലഭിക്കാറുള്ള റാം ബഹാദൂർ ഷാ പെൻഷൻ പണം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ തന്റെ ബാങ്കിൽ എത്തിയപ്പോഴാണ് 52 കോടി രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടെന്നു  ഉദ്യോഗസ്ഥൻ അറിയിക്കുന്നത്.

   തന്റെ അക്കൗണ്ടിൽ ഇത്രയും വലിയ തുക കണ്ടപ്പോൾ അയാൾ ഞെട്ടിപ്പോയി. പണം എവിടെ നിന്ന് വന്നു എന്ന് പോലും ആ കർഷകൻ ചിന്തിച്ചു. ബാങ്കിന്റെ പ്രവർത്തനത്തിൽ വന്ന തെറ്റാണെന്നു അറിഞ്ഞപ്പോൾ സാമ്പത്തികമായി  വളരെയധികം ബുദ്ധിമുട്ടുന്ന തന്റെ കുടുംബത്തിന് സഹായകമായി  തുകയിൽ കുറച്ച് തന്റെ അക്കൗണ്ടിലേക്ക് നല്കാൻ അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

   വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി കത്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മനോജ് പണ്ടർ അറിയിച്ചു,അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു.
   ബീഹാറിൽ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ സംഭവമാണിത്. ആദ്യ സംഭവത്തിൽ, സംസ്ഥാനത്തെ ഖഗരിയയിലെ ഒരു വ്യക്തിയുടെ അക്കൗണ്ടിൽ 5 ലക്ഷത്തിലധികം രൂപ ലഭിക്കുകയും പണം ബാങ്കിലേക്ക് തിരികെ നൽകാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ബാങ്കിന്റെ പരാതിയെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

   കേന്ദ്ര സർക്കാർ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തതിന്റെ ആദ്യ ഗഡുവായി പ്രധാനമന്ത്രി മോദി തനിക്ക് അയച്ചതാണെന്ന് 5 ലക്ഷം എന്ന്  കരുതിയാണ് അദ്ദേഹം പണം മുഴുവൻ ചെലവഴിച്ചതെന്നാണ്  പോലീസിനോട് പറഞ്ഞത്.

   രണ്ടാമത്തെ സംഭവത്തിൽ, കട്ടിഹാർ ജില്ലയിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ  അക്കൗണ്ടുകളിൽ 960 കോടിയിലധികം രൂപയാണ് എത്തിയത്. ഒരു വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ 60 കോടിയിലധികം രൂപയുണ്ടായിരുന്നപ്പോൾ അടുത്തയാളുടെ അക്കൗണ്ടിൽ 900 കോടിയിലധികം രൂപയാണ്  ഉണ്ടായിരുന്നത്. പിന്നീട് അവരുടെ അക്കൗണ്ടുകളിൽ നിന്ന് ബാങ്ക് പണം തിരിച്ചെടുത്തു.

   സാങ്കേതിക തകരാറ് കാരണമാണ് പണം ഇല്ലാതായിട്ട് കാണിച്ചതെന്നും പണം യഥാർത്ഥത്തിൽ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
   Published by:Karthika M
   First published: