HOME » NEWS » Money » BIHAR NATIVE SEEKS PROTECTION AT POLICE STATION AFTER WON LOTTERY PRIZE OF RS 80 LAKH

Kerala Lottery | 80 ലക്ഷം രൂപ ലോട്ടറിയടിച്ചു; സംരക്ഷണം തേടി ബീഹാർ സ്വദേശി പൊലീസ് സ്റ്റേഷനിൽ

സമ്മാന തുക കൈക്കലാക്കാൻ ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് ഇയാൾ ഒപ്പം ജോലി ചെയ്യുന്ന നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്.

News18 Malayalam | news18-malayalam
Updated: January 31, 2021, 12:43 PM IST
Kerala Lottery | 80 ലക്ഷം രൂപ ലോട്ടറിയടിച്ചു; സംരക്ഷണം തേടി ബീഹാർ സ്വദേശി പൊലീസ് സ്റ്റേഷനിൽ
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബീഹാർ സ്വദേശി സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിലെത്തി. ബീഹാർ സ്വദേശിയായ മുഹമ്മദ് സായിദ് ആണ് കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. സമ്മാന തുക കൈക്കലാക്കാൻ ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് ഇയാൾ ഒപ്പം ജോലി ചെയ്യുന്ന നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്.

കഴിഞ്ഞ ദിവസം നറുക്കെടുത്ത KB 586838 എന്ന ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇന്നു പുലർച്ചെയാണ് ഇയാൾ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. കൊയിലാണ്ടി കൊല്ലത്തുനിന്നാണ് മുഹമ്മദ് സായിദ് ടിക്കറ്റെടുത്തത്.

ഇന്ന് അവധി ദിനമായതിനാൽ ടിക്കറ്റ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ സ്റ്റേഷനിലെത്തി, ടിക്കറ്റുമായി ബാങ്കിൽ പോയി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പൊലീസ് മുഹമ്മദ് സായിദിനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 12 കൊല്ലമായി നന്ദി ലൈറ്റ് ഹൌസിന് സമീപമാണ് മുഹമ്മദ് സായിദ് താമസിച്ചുവരുന്നത്.

നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചാൽ...

5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
Published by: Anuraj GR
First published: January 31, 2021, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories