• HOME
  • »
  • NEWS
  • »
  • money
  • »
  • Cryptocurrency | ബിറ്റ്‌കോയിൻ, എഥെറിയം നിരക്കുകൾ കുതിച്ചുയർന്നു; മികച്ച 10 ക്രിപ്‌റ്റോ നിരക്കുകൾ

Cryptocurrency | ബിറ്റ്‌കോയിൻ, എഥെറിയം നിരക്കുകൾ കുതിച്ചുയർന്നു; മികച്ച 10 ക്രിപ്‌റ്റോ നിരക്കുകൾ

ആഗോള ക്രിപ്‌റ്റോകറൻസി മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.65 ശതമാനം ഉയർന്ന് 1.66 ട്രില്യൺ ഡോളറിലെത്തി.

  • Share this:
    ക്രിപ്‌റ്റോകറൻസി (Cryptocurrency) വിപണിയിൽ ഇന്ന് നേട്ടം. വെള്ളിയാഴ്ച വിപണി പെട്ടെന്നുള്ള വീണ്ടെടുക്കലിനാണ് സാക്ഷ്യം വഹിച്ചത്. ഇതോടെ ഇന്ന് ബിറ്റ്കോയിൻ (Bitcoin) നിരക്ക് 36,000 ഡോളറിന് മുകളിലായി.

    ലോകത്തിലെ ഏറ്റവും വിപുലമായ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിന്റെ നിരക്ക് 3.32 ശതമാനം ഉയർന്ന് 37,222.74 ഡോളറിലെത്തി. ഈ വർഷത്തിന്റെ തുടക്കം മുതൽ ബിറ്റ്‌കോയിൻ 20 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. അതേസമയം നവംബറിൽ 50 ശതമാനം നേട്ടം കൈവരിച്ച ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന നിരക്കായ 69,000ൽ എത്തിയിരുന്നു. എന്നാൽ നിലവിലെ നിരക്ക് ഇതിൽ നിന്നും ഏകദേശം പകുതിയായി കുറഞ്ഞു.

    CoinmarketCap.com റിപ്പോർട്ട് അനുസരിച്ച്, രണ്ടാമത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ എഥെറിയം (Ethereum) 2,450.67 ഡോളറിലെത്തി. ബിനാൻസ് കോയിൻ 5 ശതമാനത്തിലധികം ഉയർന്ന് 383 ഡോളറിലെത്തി. ഡോഗ്കോയിൻ (Dogecoin) നിരക്ക് 0.4 ശതമാനം ഉയർന്ന് 0.13 ഡോളറിലെത്തി. ഷിബ ഇനു 3 ശതമാനം ഉയർന്ന് 0.000020 ഡോളറിലെത്തി.

    ബിറ്റ്‌കോയിന്റെ സമീപകാല ഇടിവ് സൂചിപ്പിക്കുന്നത് ക്രിപ്‌റ്റോകറൻസികൾ ഇനി ഒരു ഒറ്റപ്പെട്ട റിസ്ക് അസറ്റല്ലെന്നും ആഗോള വിപണികളിലെ മാറ്റങ്ങളോട് ഇവയും പ്രതികരിക്കുമെന്നാണ്. പലരും ബിറ്റ്‌കോയിനെ പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമായി കണക്കാക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

    ആഗോള ക്രിപ്‌റ്റോകറൻസി മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.65 ശതമാനം ഉയർന്ന് 1.66 ട്രില്യൺ ഡോളറിലെത്തി. അതേ കാലയളവിൽ വ്യാപാര അളവ് 99.91 ശതമാനം ഇടിഞ്ഞ് 79.04 ബില്യൺ ഡോളറിലെത്തി.

    Also Read- Air India |യാത്രക്കാർ ഇനി മുതൽ 'അതിഥികൾ'; വിപുലമായ ഭക്ഷണ സൗകര്യങ്ങൾ; എയർ ഇന്ത്യയിൽ ഇന്ന് മുതലുള്ള മാറ്റങ്ങൾ

    ബിറ്റ്‌കോയിന്റെ വിപണി ആധിപത്യം 0.01 ശതമാനം ഉയർന്ന് 42.07 ശതമാനമായി ഉയർന്നു. ഇന്ന് രാവിലെ 36,837.91 ഡോളറിലാണ് വ്യാപാരം നടന്നത്.

    2022 ജനുവരി 28ലെ മികച്ച ക്രിപ്‌റ്റോകറൻസികളും അവയുടെ നിരക്കുകളും ഇതാ. കഴിഞ്ഞ 24 മണിക്കൂറിലെ നിരക്കുകളുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്.

    ബിറ്റ്കോയിൻ - 37,222.74 ഡോളർ (3.32% നേട്ടം)
    എഥെറിയം - 2,450.67 ഡോളർ (2.24% നേട്ടം)
    കാർഡാനോ - 1.04 ഡോളർ (1.04% നേട്ടം)
    ടെതർ - 1.00 ഡോളർ (0.01% നേട്ടം)
    ടെറ - 53.55 ഡോളർ (6.26% നഷ്ടം)
    എക്സ്ആർപി - 0.6268 ഡോളർ (5.04% നേട്ടം)
    സോളാന - 92.26 ഡോളർ (4.53% നേട്ടം)
    അവലാഞ്ച് - 65.27 ഡോളർ (4.29% നേട്ടം)
    ബിനാൻസ് - 0.9997 ഡോളർ (0.11 നഷ്ടം)

    ഇന്ന് ആയിരക്കണക്കിന് ക്രിപ്‌റ്റോ അസറ്റുകൾ നിലവിലുണ്ട്. ഇതിൽ ചിലത് മാത്രമേ പലർക്കും അറിയൂ. അല്ലെങ്കിൽ ഇവ മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് വാസ്തവം. 2021 ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വർഷമായിരുന്നു. കഴിഞ്ഞ വർഷം ബിറ്റ്‌കോയിൻ (Bitcoin) എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു.
    Published by:Rajesh V
    First published: