നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Bitcoin Price | റെക്കോർഡ് വർധനവിന് ശേഷം ബിറ്റ്‌കോയിൻ വില ഇടിഞ്ഞു; ഈഥറിനും ബിനാൻസിനും തകർച്ച

  Bitcoin Price | റെക്കോർഡ് വർധനവിന് ശേഷം ബിറ്റ്‌കോയിൻ വില ഇടിഞ്ഞു; ഈഥറിനും ബിനാൻസിനും തകർച്ച

  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ വില 2.84 ശതമാനം ഇടിഞ്ഞ് 62,908.60 ഡോളറിലേക്ക് കൂപ്പുകുത്തി.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഈ ആഴ്ച റെക്കോർഡ് ഉയർച്ച രേഖപ്പെടുത്തിയതിന് ശേഷം ബിറ്റ്‌കോയിൻ(Bitcoin) വിലയിടിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ(cryptocurrency) ബിറ്റ്‌കോയിന്റെ വില 66,900 ഡോളർ (Dollar)എന്ന സർവകാല റെക്കോർഡിലേക്ക് എത്തിയത്. ആദ്യത്തെ യു എസ് ബിറ്റ്‌കോയിൻ ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ച് ട്രെയ്‌ഡഡ് ഫണ്ടിന്റെ പ്രവർത്തനം ആരംഭിച്ചതോടു കൂടിയാണിത്. ലോകത്തിലെ പല ഭാഗങ്ങളിലും ഒരു ബദൽ അസറ്റ് ക്ലാസ് എന്ന നിലയിൽ അംഗീകാരം നേടിയിട്ടില്ലെങ്കിലും ക്രിപ്റ്റോകറൻസിക്ക് വലിയ ഉത്തേജനമാണ് ഇതുവഴി ലഭിച്ചത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ വില 2.84 ശതമാനം ഇടിഞ്ഞ് 62,908.60 ഡോളറിലേക്ക് കൂപ്പുകുത്തി. ബിനാൻസ് കോയിൻ(BISON), ഈഥർ (Ether)എന്നീ ക്രിപ്റ്റോകറൻസികളും വിലയിടിവ് നേരിട്ടു.

   വിലയിലുണ്ടായ റെക്കോർഡ് ഉയർച്ചയെത്തുടർന്ന് ഒക്ടോബർ 21ന് അമിതമൂല്യമുള്ളതായി കണക്കാക്കുന്ന ഓവർബോട്ട് വിഭാഗത്തിലേക്ക് ബിറ്റ്കോയിൻ പ്രവേശിച്ചിരുന്നു. അതേ ദിവസം ഈ ഡിജിറ്റൽ ആസ്തിയുടെ ആപേക്ഷിക ശക്തി സൂചിക (Relative Strength Index-RSI) 71 ആയും രേഖപ്പെടുത്തപ്പെട്ടു. എന്നാൽ, അൽപ്പസമയം മാത്രമേ ഈ ഉയർച്ചയ്ക്ക് ആയുസുണ്ടായിരുന്നുള്ളൂ. റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ 4 ശതമാനത്തോളം വിലയിടിവ് ഉണ്ടായെങ്കിലും 2021 ലെ ബിറ്റ്കോയിന്റെ ആകെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു എന്ന് വിദഗ്ദ്ധർ പറയുന്നു. "ഒരു അസറ്റ് ക്ലാസ് എന്ന നിലയിൽ സ്ഥാനം ഉറപ്പിക്കാൻ ഈ ഡിജിറ്റൽ അസ്തിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, സ്വിസ് ഫ്രാങ്കിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ പതിമൂന്നാമത്തെ കറൻസിയായി മാറാനും ബിറ്റ്‌കോയിന് കഴിഞ്ഞു. ക്രിപ്റ്റോകറൻസിയ്ക്ക് വിശ്വാസ്യതയും ആധികാരികതയും വർധിച്ചു വരുന്നതിന്റെ സൂചനയായാണ് ഇതിനെ കാണേണ്ടത്", കോയിൻഡിസിഎക്സ് ഗവേഷകസംഘം പറയുന്നു.

   ബിറ്റ്‌കോയിൻ കൂടാതെ ഈഥർ ഉൾപ്പെടെയുള്ള മറ്റു ക്രിപ്റ്റോകറൻസികൾക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിലയിടിവ് നേരിടേണ്ടി വന്നിട്ടുണ്ട്. ഈഥറിന്റെ വില 2.15 ശതമാനം ഇടിഞ്ഞ് 4,110.02 ഡോളറിലെത്തി. ബിനാൻസ് കോയിന്റെ വില 5.04 ശതമാനം ഇടിഞ്ഞ് 474.69 ഡോളറിലെത്തിയതായി coinmarketcap.com അറിയിക്കുന്നു. 2.16 ഡോളറിലേക്ക് വിലയിടിഞ്ഞ കാർഡാനോയ്ക്ക് 5.04 ശതമാനത്തിന്റെ തകർച്ചയാണ് നേരിടേണ്ടി വന്നത്.

   Also Read-RIL Q2 ഫലം: റിലയൻസ് ഇൻഡസ്ട്രീസ് ലാഭം 46% വർധിച്ച് 15,479 കോടിരൂപയായി; വരുമാനം 50% വർധിച്ച് 1.74 ലക്ഷം കോടിരൂപയായി

   പ്രമുഖ ക്രിപ്റ്റോകറൻസികളും 2021 ഒക്റടോബർ 22ന് രേഖപ്പെടുത്തിയ വിലയും (coinmarketcap.com ൽ നിന്നുള്ള വിവരങ്ങൾ)

   ബിറ്റ്‌കോയിൻ - 62,908 ഡോളർ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.84 ശതമാനം ഇടിവ്
   ഈഥർ - $ 4,110.02, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.15 ശതമാനം ഇടിവ്
   ബിനാൻസ് കോയിൻ - $ 474.69, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.04 ശതമാനം ഇടിവ്
   കാർഡാനോ - $ 2.16, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.16 ശതമാനം ഇടിവ്
   ടെതർ - $ 1.00, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 0.02 ശതമാനം ഉയർച്ച
   XRP - $ 1.10, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.99 ശതമാനം ഇടിവ്
   സൊലാന - $ 200.07, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9.00 ശതമാനം ഉയർച്ച
   ഡോഗ്കോയിൻ - കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ $ 0.2455, 2.90 ശതമാനം ഉയർച്ച
   USD കോയിൻ - $ 1.0, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 0.03 ശതമാനം ഉയർച്ച
   പോൾകാഡോട്ട് - $ 43.87, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.29 ശതമാനം ഇടിവ്
   Published by:Naseeba TC
   First published:
   )}