ന്യൂഡൽഹി: GST വിജയകരമായി നടപ്പാക്കിയതിന് ജി.എസ്.ടി കൌൺസിലിന് ബിസിനസ് ലൈൻ- ചേഞ്ച് മേക്കർ ഓഫ് ദ ഇയർ പുരസ്ക്കാരം. മുൻ പ്രധാനമന്ത്രിയിൽനിന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുരസ്ക്കാരം ഏറ്റുവാങ്ങി. ഈ ചിത്രം ഉപയോഗിച്ച് ട്വിറ്ററിലൂടെ കോൺഗ്രസിനെ ട്രോളുകയാണ് ബിജെപി. ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ് എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ട്രോൾ. ഇപ്പോൾ ജി.എസ്.ടിയെക്കുറിച്ച് എന്തു പറയുന്നുവെന്നും ട്വീറ്റിൽ ബിജെപി ചോദിക്കുന്നു. ബിജെപിയുടെ ട്രോൾ ഇതിനോടകം ട്വിറ്റർ ലോകത്ത് ചൂടേറിയ ചർച്ചയായികഴിഞ്ഞു. നിരവധിയാളുകളാണ് റീട്വീറ്റുകളിലൂടെ കോൺഗ്രസിനെയും ബിജെപിയെയും അനുകൂലിച്ച് രംഗത്തെത്തുന്നത്.
Today GST COUNCIL got BUSINESS LINE-CHANGE MAKER OF YEAR AWARD. Presented to Finance Minister Shri @arunjaitley by Dr Manmohan Singh.
രാഹുൽ ഗാന്ധിക്ക് പുറമെ മൻമോഹൻ സിങും ജി.എസ്.ടിയെ വിമർശിച്ചിരുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും തലതിരിഞ്ഞ പരിഷ്ക്കാരമാണെന്നായിരുന്നു മൻമോഹൻ സിങും രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നത്. വിമർശിച്ച ആളിൽനിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിയതാണ് ബിജെപി സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കി മാറ്റിയത്.
ജി.എസ്.ടി കൌൺസിലിന് പുറമെ സ്വവർഗ ലൈംഗികത കുറ്റകരമായി പരിഗണിച്ചിരുന്ന ഐപിസി 377-ാം വകുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ച ഹർജിക്കാരും ചേഞ്ച് മേക്കർ ഓഫ് ദ ഇയർ പുരസ്ക്കാരം പങ്കുവെച്ചു. വിവിധ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പടെ 200ഓളം പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് പുരസ്ക്കാരദാന ചടങ്ങ് നടന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.