• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിഎംഡബ്ല്യൂ 6 സീരീസ് അവതരിപ്പിച്ചു


Updated: April 2, 2018, 9:43 PM IST
ബിഎംഡബ്ല്യൂ 6 സീരീസ് അവതരിപ്പിച്ചു
BMW 6-Series GT. (Image: News18.com)

Updated: April 2, 2018, 9:43 PM IST
ആഡംബരകാര്‍ വിപണിയിലെ അതികായരായ ബിഎംഡബ്ല്യൂ ഇന്ത്യയില്‍ പുതിയ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു. ഏവരും കാത്തിരുന്ന ബിഎംഡബ്ല്യൂ 6 സീരീസ് ഗ്രാന്‍ ടുറിസ്മോ, ബിഎംഡബ്ല്യൂ എം5 എന്നീ മോഡലുകളാണ് ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചത്. ബിഎംഡബ്ല്യൂ പവലിയനില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 6 സീരീസ് ഗ്രാന്‍ ടുറിസ്മോ അവതരിപ്പിച്ചത്. പെട്രോള്‍ മോഡലാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. ഡീസല്‍ മോഡല്‍ ഈ വര്‍ഷമൊടുവില്‍ പുറത്തിറക്കും. കമ്പനിയുടെ ചെന്നൈയിലെ പ്ലാന്‍റില്‍ തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്ന സവിശേഷതയും ബിഎംഡബ്ല്യൂ 6 സീരീസ് ഗ്രാന്‍ ടുറിസ്മോയ്ക്ക് ഉണ്ട്.

BMW M5 at Auto Expo 2018. (Image: News18.com)


ബിഎംഡബ്ല്യൂ ഇന്ന് അവതരിപ്പിച്ച മറ്റൊരു മോഡലായ എം5 ഇപ്പോള്‍ മുതല്‍ കമ്പനി ഡീലര്‍മാര്‍ മുഖേന ബുക്ക് ചെയ്യാനാകും. ഇതുകൂടാതെ ബിഎംഡബ്ല്യൂ ഇന്ത്യയില്‍ പുറത്തിറക്കാന്‍പോകുന്ന പുതിയ ചില മോഡലുകളെക്കുറിച്ചും ഓട്ടോ എക്സ്പോയില്‍ സൂചന ലഭിച്ചു. എക്സ്3, തകര്‍പ്പന്‍ ഹൈബ്രിഡ് സ്പോര്‍ട്സ് ശ്രേണിയില്‍പ്പെട്ട് ഐ8 റോഡ്സ്റ്റര്‍, ഇലക്ട്രിക് പ്രീമിയം മോഡലായ ഐ3 എന്നിവയും ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കും.
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍