നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക വാങ്ങി; വയോധികയെ വഞ്ചിച്ചയാള്‍ പിടിയില്‍

    ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക വാങ്ങി; വയോധികയെ വഞ്ചിച്ചയാള്‍ പിടിയില്‍

    ലോട്ടറിയില്‍ കൃത്രിമം കാണിച്ച് സമ്മാനാര്‍ഹമായ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് 500 രൂപ വീതം സമ്മാനം ഉണ്ടെന്ന് അനിലന്‍ രാജേശ്വരിയെ വിശ്വസിപ്പിക്കുകയായിരുന്നു.

    അറസ്റ്റിലായ പ്രതി

    അറസ്റ്റിലായ പ്രതി

    • Share this:
      തൃശൂര്‍: ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക തട്ടിയെടുത്തയാള്‍ പൊലീസ് പിടിയില്‍. പൂത്തോള്‍ സെന്ററില്‍ ലോട്ടറി കച്ചവടം ചെയ്തുവരുന്ന വയോധികയായ രാജേശ്വരിയാണ് തട്ടിപ്പിനിരയായത്. തൃശൂര്‍ വല്ലച്ചിറ തൊട്ടിപറമ്പില്‍ അനിലനെണ് പിടിയിലായത്.

      സമ്മാനം ഇല്ലാത്ത ലോട്ടറിയില്‍ കൃത്രിമം കാണിച്ച് സമ്മാനാര്‍ഹമായ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് 500 രൂപ വീതം സമ്മാനം ഉണ്ടെന്ന് അനിലന്‍ രാജേശ്വരിയെ വിശ്വസിപ്പിക്കുകയായിരുന്നു. 300 രൂപ വില വരുന്ന നാല് ഓണം ബംബര്‍ ലോട്ടറിയും 150 രൂപയും ഇത്തരത്തില്‍ ചതിയിലൂടെ രാജേശ്വരിയ്ക്ക് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വെസ്റ്റ് പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

      Also Read-ലോട്ടറിയടിച്ചു! പക്ഷേ പൊലീസ് പൊക്കി; ലോട്ടറി ടിക്കറ്റിലൂടെ കള്ളനെ പിടികൂടിയ കഥ

      അന്വേഷണത്തില്‍ പുത്തോള്‍ സെന്ററിലുള്ള സിസിടിവി ദൃശ്യത്തില്‍ അനിലന്‍ രാജേശ്വരിയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ദൃശ്യം കണ്ടെത്തി.

      ലോക്കർ തകർത്ത് 2.36 കോടിയുടെ സ്വർണം കവർന്നു; ഓൺലൈനിൽ റമ്മി കളിച്ച ബാങ്ക് ജീവനക്കാരൻ പിടിയിൽ

      ആന്ധ്രയിലെ ഒരു ബാങ്ക് ജീവനക്കാരൻ ലോക്കർ കൊള്ളയടിക്കുകയും സ്വർണം വിറ്റ് ഓൺലൈൻ റമ്മിയും ചൂതാട്ടവും കളിക്കാൻ പണം ചെലവഴിക്കുകയും ചെയ്തതായി കണ്ടെത്തി. ബാങ്ക് ഓഫ് ബറോഡയിൽ ജോലി ചെയ്യുന്ന അറ്റൻഡർ ആയ സുമന്ത് ആണ് ലോക്കർ തകർത്ത് 2.36 കോടി രൂപയുടെ സ്വർണം കവർന്നത്. ഗുണ്ടൂർ ജില്ലയിലെ ബാപറ്റ്ല ബ്രാഞ്ചിൽനിന്നാണ് ഇയാൾ 2.36 കോടി രൂപയുടെ സ്വർണം കൊള്ളയടിക്കുകയും ഓൺലൈൻ റമ്മി കളിക്കാൻ ഉപയോഗിക്കുകയും ചെയ്തതായി ആന്ധ്രാ പോലീസ് കണ്ടെത്തിയത്.

      ബാങ്ക് ലോക്കറിലെ സ്വർണം വ്യാജ സ്വർണ്ണമാക്കി മാറ്റിയതായി ഓഡിറ്റിൽ മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയിൽ സുമന്തിനെയും മറ്റ് രണ്ട് കൂട്ടാളികളെയും പോലീസ് സെപ്റ്റംബർ രണ്ടിന് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, പെർല സുമന്ത് ഗുണ്ടൂർ ജില്ലയിലെ ബാപ്പറ്റ്ല ബ്രാഞ്ചിലെ ബാങ്ക് ഓഫ് ബറോഡയിൽ അറ്റൻഡറായി ജോലി ചെയ്തു വരികയായിരുന്നു. "അയാൾക്ക് റമ്മിയും ഓൺലൈനിൽ മറ്റ് ചൂതാട്ട ഗെയിമുകളും കളിക്കുന്ന ശീലം ഉണ്ടായിരുന്നു. ചൂതാട്ടത്തിൽ നിക്ഷേപിക്കാൻ, അവൻ ജോലി ചെയ്യുന്ന ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിച്ചു." പോലീസ് പറഞ്ഞു.

      സുഹൃത്ത് അശോക് കുമാറിന്റെയും സഹോദരൻ കിഷോർ കുമാറിന്റെയും സഹായത്തോടെയാണ് സുമന്ത് ബാങ്ക് ലോക്കർ കൊള്ളയടിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. "സ്ട്രോംഗ് റൂമിൽ നിന്ന് സഹപ്രവർത്തകരായ ജീവനക്കാർക്ക് സംശയത്തിന് അവസരം നൽകാതെ സുമന്ത് പലതവണ സ്വർണം കവർന്നു. 48 വ്യത്യസ്ത സ്വർണ്ണ ബാഗുകളിൽ നിന്ന് 5.8 കിലോഗ്രാം സ്വർണം സുമന്ത് കൊള്ളയടിക്കുകയും പകരം വ്യാജ സ്വർണ്ണം വെക്കുകയും ചെയ്തു." പോലീസ് പറഞ്ഞു.
      തുടർന്ന്, സുമന്ത് വ്യത്യസ്ത ബാങ്കുകളിൽ നിരവധി അക്കൗണ്ടുകൾ ആരംഭിക്കുകയും സ്വർണം പണയം വയ്ക്കുകയും ചെയ്തു. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്‍റെ ബപ്പറ്റയിലെ സൂര്യലങ്ക റോഡിലുള്ള ബ്രാഞിൽ വൻ അളവിലുള്ള സ്വർണം പണയം വയ്ക്കുകയും ചെയ്തു. സ്വന്തം പേരിൽ 1350.07 ഗ്രാം സ്വർണവും, അശോക് കുമാറിന്റെ പേരിൽ 1146.65 ഗ്രാം സ്വർണവും, കിഷോർ കുമാറിന്റെ പേരിൽ 1541.83 ഗ്രാം സ്വർണവും, ഇവരുടെ അമ്മയുടെ പേരിൽ (അശോക് കുമാർ, കിഷോർ കുമാർ) 799.09 ഗ്രാം സ്വർണവും സുമന്ത് പണയം വച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെയും കൂട്ടു പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
      Published by:Jayesh Krishnan
      First published:
      )}