ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) തെക്കേ ഇന്ത്യയിൽ 19 ഇലക്ട്രിക് വാഹന (ഇവി) ഇടനാഴികൾ തുറന്നു. കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ 15 പ്രധാന ഹൈവേകളിലെ 110 ഇന്ധന സ്റ്റേഷനുകളാണ് ഇതിനുള്ള ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നതിന് തെരഞ്ഞെടുത്തത്. കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളുള്ള 3 ഇടനാഴികളും കർണാടകയിൽ 33 ഇന്ധന സ്റ്റേഷനുകളുള്ള 6 ഇടനാഴികളും തമിഴ്‌നാട്ടിൽ 58 ഇന്ധന സ്റ്റേഷനുകളുള്ള 10 ഇടനാഴികളുമാണ് തുറന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്കായി രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് ഏഴായിരത്തിലധികം ചാർജിങ് പോയിന്റുകൾ നിർമിക്കുമെന്നും ബിപിസിഎൽ അറിയിച്ചു. ഇതിനായി 800 കോടി രൂപയാണ് മാറ്റിവെയ്ക്കുക. 125 കിലോമിറ്റർ വരെ റേഞ്ചു കിട്ടുന്ന രീതിയിൽ വാഹനം ചാർജ് ചെയ്യാൻ വെറും 30 മിനിറ്റ് മാത്രമാണ് എടുക്കുക. രണ്ടു ചാർജിംങ് സ്റ്റേഷനുകൾക്കിടയിൽ 100 കിലോമീറ്റർ ദൂരമാണ് ഉണ്ടാവുക. ഈ മാസം അവസാനത്തോടെ 200 ഹൈവേകൾ അതിവേഗ വാഹന ചാർജിങ് സൗകര്യമുള്ളവയാക്കി മാറ്റുമെന്നും ബിപിസിഎൽ അറിയിച്ചു. ഇതുവരെ 21 ഹൈവേകൾ ബി.പി.സി.എൽ വൈദ്യുത ഇടനാഴികളാക്കി മാറ്റിയിട്ടുണ്ട്.
Also Read- ഏഴാം ശമ്പള കമ്മീഷൻ: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വർദ്ധിച്ചേക്കും; ക്ഷാമബത്ത 4 ശതമാനം കൂടാൻ സാധ്യത
ആന്ധ്രാപ്രദേശിലെ തിരുപ്പതി, കർണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം തുടങ്ങിയ പല ആരാധനാലയങ്ങളെയും വിനോത സഞ്ചാര കേന്ദ്രങ്ങളെയും ഈ ഇടനാഴികൾ ബന്ധിപ്പിക്കും. ഇതിൽ കേരളത്തിലെ രണഗന്തസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാർപാടം ബസിലിക്ക, സെന്റ് ആന്റണീസ് പള്ളി, കൊരട്ടി പള്ളി, മർകസ് നോളഡ്ജ് സിറ്റി, തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള എർലി സൺറൈസ് വാച്ച്, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രം എന്നിവയും ഉൾപ്പെടുന്നു. Also Read- ഫോർബ്‌സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ്‌സ് 2023 | ഇഷാ അംബാനിക്ക് GenNext Entrepreneur പുരസ്കാരം
എറണാകുളത്ത് നടന്ന ലോഞ്ച് ചടങ്ങിൽ കമ്പനിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ് (റീട്ടെയിൽ) പി.എസ്. രവിയാണ് ഈ ഫാസ്റ്റ് ഇവി ചാർജിംഗ് ഇടനാഴികൾ ഉദ്ഘാടനം ചെയ്തത്. റീട്ടെയിൽ സൗത്ത് ഹെഡ് പുഷ്പ് കുമാർ നായർ, കേരള സ്റ്റേറ്റ് ഹെഡ് (റീട്ടെയിൽ) കണ്ണബീരൻ ഡി., ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ ഇനിഷ്യേറ്റീവ് & ബ്രാൻഡ്) ശുഭങ്കർ സെൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
”ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. ആവശ്യമെങ്കിൽ സപ്പോർട്ട് സ്റ്റാഫുകൾ ലഭ്യമാണ്. ആരുടെയും സഹായമില്ലാതെ സ്വമേധയാ അവ പ്രവർത്തിപ്പിക്കാനാകും. HelloBPCL ആപ്പിലൂടെ മുഴുവൻ ഇവി ചാർജർ ലൊക്കേറ്ററും ചാർജറിന്റെ പ്രവർത്തനങ്ങളും അറിയാനാകും”, പി.എസ്. രവി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electric vehicles