ഇലക്ട്രോണിക് വേസ്റ്റുകളില്‍(Electronic Waste) നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പദ്ധതിയുമായി യുകെയിലെ റോയല്‍ മിന്റ്(Royal Mint). നൂറ് കിലോ സ്വര്‍ണം(Gold) ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. സൗത്ത് വെയില്‍സിലെ ലാന്ട്രിസാന്റിലെ പുതിയ പ്ലാന്റിലാണ് റോയല്‍ മിന്റ് പദ്ധതി ആരംഭിക്കുന്നത്.
ഇലക്ട്രോണിക് വേസ്റ്റുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണം നാണയങ്ങളും സ്വര്‍ണകട്ടികളും നിര്‍മ്മിക്കാനാണ് റോയല്മിന്റ് ലക്ഷ്യം. 2023 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് റോയല്‍ മിന്റ് അധികൃതര്‍ അറിയിച്ചു. കേടായ ലാപ്ടോപുകളിലെയും ഫോണുകളിലെയും സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ അമൂല്യമായി ലോഹങ്ങള്‍ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എല്ലാ സര്‍ക്യൂട്ട് ബോര്‍ഡുകളിലും ചെറിയ അളവില്‍ ഇവ ഉണ്ടെന്ന് റോയല്‍ മിന്റ് പറയുന്നു. ഉപയോഗശൂന്യമാകുമ്പോള്‍ ഇത് വലിച്ചെറിയുന്നതുകൊണ്ടാണ് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാതെ പോകുന്നത്.
കനേഡിയന്‍ സ്റ്റാര്‍ട്ടപ്പായ എക്സൈറുമായി സഹകരിച്ചാണ് റോയല്‍ മിന്റ് ഇലക്ട്രോണിക് വേസ്റ്റുകളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള ലായനി വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക് വേസ്റ്റുകളില്‍ ലോകത്തിലെ സ്വര്‍ണത്തിന്റെ ഏഴു ശതമാനത്തിന് തുല്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പദ്ധതി ആവിഷ്കരിച്ചതെന്ന് റോയല്‍ മിന്റ് ചീഫ് ഗ്രോത്ത് ഓഫീസര്‍ സീന്‍ മില്ലാര്‍ഡ് വ്യക്തമാക്കി. ലോകത്തെ ഇലക്ട്രോണിക് വേസ്റ്റുകള്‍ക്ക് ഇത് ഒരു പരിഹാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.