ഇന്റർഫേസ് /വാർത്ത /Money / കൊച്ചി-ലണ്ടൻ സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് ബ്രിട്ടീഷ് എയർവേയ്സ്

കൊച്ചി-ലണ്ടൻ സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് ബ്രിട്ടീഷ് എയർവേയ്സ്

കൊച്ചി വിമാനത്താവളത്തിലെ യാത്രാ സൗകര്യങ്ങളും ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബ്രിട്ടീഷ് എയർവേയ്‌സ് പരിശോധിച്ചിരുന്നു

കൊച്ചി വിമാനത്താവളത്തിലെ യാത്രാ സൗകര്യങ്ങളും ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബ്രിട്ടീഷ് എയർവേയ്‌സ് പരിശോധിച്ചിരുന്നു

കൊച്ചി വിമാനത്താവളത്തിലെ യാത്രാ സൗകര്യങ്ങളും ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബ്രിട്ടീഷ് എയർവേയ്‌സ് പരിശോധിച്ചിരുന്നു

  • Trending Desk
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

ലണ്ടനിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവേയ്‌സ്. ഇതു സംബന്ധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ബ്രിട്ടീഷ് എയർവേയ്‌സും തമ്മിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ. പുതിയ സർവീസ് മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. ലേഓവറുകളും കണക്റ്റിംഗ് ഫ്ലൈറ്റുകളുമില്ലാതെ ഇരുസ്ഥലങ്ങൾക്കുമിടയിലുള്ള യാത്ര സു​ഗമമാക്കുന്നതാകും പുതിയ സർവീസ്.

കൊച്ചി വിമാനത്താവളത്തിലെ യാത്രാ സൗകര്യങ്ങളും ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബ്രിട്ടീഷ് എയർവേയ്‌സ് പരിശോധിച്ചിരുന്നു. യൂറോപ്യൻ പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം തിരിച്ചറിഞ്ഞാണ് സിയാൽ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു നീങ്ങുന്നത്.

2022-ൽ ലാസ് വെഗാസിൽ നടന്ന റൂട്ട്‌സ് വേൾഡ് കോൺഫറൻസിൽ വെച്ച്, സിയാൽ പ്രതിനിധികൾ ബ്രിട്ടീഷ് എയർവേയ്‌സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മീറ്റിംഗിൽ, സിയാൽ ഉദ്യോഗസ്ഥർ വിമാനത്താവളത്തിന്റെ സൗകര്യങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ ബ്രിട്ടീഷ് എയർവേയ്‌സ് ഉദ്യോ​ഗസ്ഥരോട് സംസാരിച്ചിരുന്നു.

ലണ്ടനിലേക്കും കേരളത്തിലേക്കും നേരിട്ടുള്ള ഫ്ലൈറ്റ് ഓപ്‌ഷനുകൾ വർദ്ധിപ്പിക്കണമെന്ന് യുകെയിലെ മലയാളി കമ്മ്യൂണിറ്റികളിൽ നിന്ന് നിരന്തരമായ ആവശ്യം ഉയർന്നിരുന്നു. നിലവിൽ ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും എയർ ഇന്ത്യ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്. ലണ്ടനും കൊച്ചിയ്ക്കും ഇടയിൽ ആഴ്ചയിൽ എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. 2019 ലാണ് എയർ ഇന്ത്യ ഈ സർവീസ് ആരംഭിച്ചത്. ലണ്ടൻ -കൊച്ചി യാത്രക്കാർ പലപ്പോഴും മിഡിൽ ഈസ്റ്റ് എയർപോർട്ടുകൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളെയാണ് ആശ്രയിച്ചു വരുന്നത്. എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ വില, റൗണ്ട് ട്രിപ്പിന് 65,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വരെ ആകാം.

ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് ബ്രിട്ടിഷ് എയർവേയ്‌സ് ഫ്‌ളൈറ്റ് സർവീസ് ആരംഭിക്കുമെന്ന സൂചനകൾ പുറത്തു വന്നത് വിദ്യാ​ർത്ഥികൾ അടക്കമുള്ള യുകെ മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പുതിയ സേവനം യുകെയിലുള്ള വലിയൊരു വിഭാ​ഗം മലയാളികൾക്ക് ആശ്വാസമാകും.

First published:

Tags: British Airways, Flight, Kochi, London