• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എല്ലാ കോളുകളും സൌജന്യമാക്കി ബിഎസ്എന്‍എല്‍


Updated: April 15, 2018, 10:18 PM IST
എല്ലാ കോളുകളും സൌജന്യമാക്കി ബിഎസ്എന്‍എല്‍

Updated: April 15, 2018, 10:18 PM IST
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍നിന്നുള്ള കടുത്ത വെല്ലുവിളി മറികടക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു. ലാന്‍ഡ് ഫോണില്‍നിന്ന് പരിധിയില്ലാതെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന ഓഫറാണ് പുതിയതായി ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. നിലവില്‍ ബിഎസ്ൻഎൽ നെറ്റ്‌വർക്കിലേക്ക് ഞായറാഴ്ചകളിലും രാത്രിയിലും ഫ്രീയായി വിളിക്കാവുന്ന ഓഫര്‍ ലഭ്യമാണ്.

നിലവില്‍ കണക്ഷനുള്ളവര്‍ക്ക് അതാത് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫർ ഉപയോഗപ്പെടുത്താനാകും.

മാസവാടക മാത്രം ഈടാക്കിയാണ് ബിഎസ്എന്‍എൽ അൺലിമിറ്റഡ് ഫ്രീ കോള്‍ അവതരിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയും നഗരപ്രദേശങ്ങളില്‍ 240 രൂപയുമാണ് ബിഎസ്എൻഎൽ ലാൻഡ് ഫോണിന്‍റെ മാസവാടക.

ഇന്‍റര്‍നെറ്റ് ഉപയോഗത്തിനായാണ് കൂടുതൽപ്പേരും ഇപ്പോള്‍ ലാൻഡ് ഫോൺ ഉപയോഗിക്കുന്നത്. ലാൻഡ് ഫോണിന്‍റെ സ്വീകാര്യത തിരികെക്കൊണ്ടുവരാന്‍ പുതിയ ഓഫര്‍ സഹായിക്കുമെന്നാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്.

എല്ലാ കോളുകളും സൌജന്യമാക്കിയതോടെ മറ്റ് ഓഫറുകളും പ്ലാനുകളും ഇല്ലാതാകുമെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
First published: April 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍