നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • നഷ്ടം നികത്താൻ പുതുവഴികൾ തേടി ബിഎസ്എൻഎൽ; കേരളത്തിലുൾപ്പെടെ ഭൂമി വിൽപന

    നഷ്ടം നികത്താൻ പുതുവഴികൾ തേടി ബിഎസ്എൻഎൽ; കേരളത്തിലുൾപ്പെടെ ഭൂമി വിൽപന

    ഭൂമി വിറ്റഴിക്കലിന്‍റെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തവയിൽ തിരുവനന്തപുരം കൈമനത്തുള്ള പരിശീലന കേന്ദ്രത്തിലെ 29 ഏക്കർ ഭൂമിയുമുണ്ട്...

    BSNL

    BSNL

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: ഭീമമായ നഷ്ടത്തിൽ നിന്ന് കരകയറാൻ ഭൂമി ഉൾപ്പടെയുള്ള ആസ്തികൾ വിൽക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ. ഓഹരി വിറ്റഴിക്കലിനായി ബിഎസ്എൻഎൽ രൂപീകരിച്ച പ്രത്യേക കമ്പനിക്കാണ്(സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ- എസ്.പി.വി) ഭൂമി കൈമാറുന്നത്. രാജ്യത്ത് ആകമാനം ഇത്തരത്തിൽ 63 സ്ഥലങ്ങളിലെ ഭൂമിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കൈമനത്തുള്ള പരിശീലന കേന്ദ്രത്തിലെ 29 ഏക്കർ ഭൂമിയുമുണ്ട്. ഇതിൽ 9.88 ഏക്കർ ഒഴികെയുള്ളവ എസ്.പി.വിക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കോർപറേറ്റ് ഓഫീസിൽനിന്ന് എല്ലാ സർക്കിളുകളിലെയും ചീഫ് ജനറൽ മാനേജർമാർക്ക് അയച്ചു.

      കൈമനത്തെ പരിശീലന കേന്ദ്രം

      ബിഎസ്എൻഎലിന്‍റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണിത്. ഇവിടെ പുതിയ സാങ്കേതികവിദ്യയിൽ ഉൾപ്പടെ പരിശീലന കോഴ്സുകൾ ഉദ്യോഗസ്ഥർക്കായി നൽകിവരുന്നുണ്ട്. ഫൈബർ ഒപ്റ്റിക്സിൽ ഉൾപ്പടെയുള്ള കോഴ്സുകളും ഇവിടനിന്ന് നൽകുന്നുണ്ട്. ഏകദേശം 29 ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്. ഇതിൽ 9.88 ഏക്കർ നിലനിർത്തിക്കൊണ്ട് ബാക്കി ഭൂമി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്.

      ലക്ഷ്യം 20000 കോടി

      ഭൂമി വിൽപനയിലൂടെ 20000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ഉൾപ്പടെയുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ബിഎസ്എൻഎൽ പോകുന്നത്. അതിനിടെയാണ് ആസ്തികൾ വിറ്റഴിച്ച് മുന്നോട്ടുപോകാൻ തീരുമാനമായത്. ഭൂമിക്ക് പുറമെ ഫൈബർ ടവറുകൾ, മൊബൈൽ ടവറുകൾ തുടങ്ങിയ മറ്റ് ആസ്തികളും വിൽക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നുണ്ട്. ആസ്തി വിറ്റഴിക്കുന്നതിന്‍റെ തുടക്കമെന്നോണം മുംബൈ, കൊൽക്കത്ത, ജയ്പുർ എന്നിവിടങ്ങളിലെ ഓഫീസുകൾ, കെട്ടിടങ്ങൾ എന്നിവ വിറ്റഴിക്കുന്നതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

      ആകെ ബാധ്യത 15000 കോടി

      ബിഎസ്എൻഎലിന്‍റെ ആകെ ബാധ്യത 15000 കോടി രൂപയാണ്. കേന്ദ്രസർക്കാർ അടുത്തിടെ അനുവദിച്ച 2000 കോടി രൂപയിൽ 750 കോടി രൂപ ജൂൺ മാസത്തിലെ ശമ്പളത്തിനും 800 കോടി രൂപ വായ്പ തിരിച്ചടവിനുമാണ് ചെലവാക്കുന്നത്.

      സമരം ശക്തമാക്കി കരാർ ജീവനക്കാർ

      വേതന കുടിശിക ആവശ്യപ്പെട്ടും ജോലി നിലനിർത്തണമെന്നുമുള്ള ആവശ്യമുന്നയിച്ച് ബിഎസ്എൻഎലിലെ കരാർ ജീവനക്കാരും കരാറുകാരും തിരുവനന്തപുരത്തെ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ സമരം തുടരുകയാണ്. രാജ്യവ്യാപകമായി ഇതേ ആവശ്യമുന്നയിച്ച് ബിഎസ്എൻഎൽ കരാർ ജീവനക്കാർ സമരത്തിലാണ്. ജോലി പൂർത്തിയാക്കിയ കരാറുകാർക്കുള്ള പണവും ഇതുവരെ നൽകിയിട്ടില്ല. അതേസമയം രാജ്യത്തെ മറ്റ് സർക്കിളുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്ഥിതിയാണ് കേരളത്തിൽ ബിഎസ്എൻഎലിനുള്ളത്.
      First published:
      )}