ആദായനികുതി സ്ലാബിൽ മാറ്റം വരുത്തും; നികുതിദായകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും

ഏഴു ലക്ഷം രൂപവരെ വരുമാനമുള്ളവരിൽ നിന്ന് 5 ശതമാനം നികുതി ഈടാക്കാനാണ് ആലോചന

News18 Malayalam | news18-malayalam
Updated: January 22, 2020, 4:44 PM IST
ആദായനികുതി സ്ലാബിൽ മാറ്റം വരുത്തും; നികുതിദായകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും
News18 Malayalam
  • Share this:
ന്യൂഡൽഹി: വ്യക്തിഗത വരുമാനവുമായി ബന്ധപ്പെട്ട നികുതി ഘടന പരിഷ്കരിച്ച് നികുതിദായകർക്ക് ആശ്വാസം പകരാനുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള നികുതി നിർദേശങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രസംഗത്തിൽ പുതിയ നികുതി ഘടന പ്രഖ്യാപിക്കും. പ്രതിവർഷം ഏഴു ലക്ഷം രൂപവരെ വരുമാനമുള്ളവരിൽ നിന്ന് 5 ശതമാനം നികുതി ഈടാക്കാനാണ് ആലോചന. ഏഴുമുതൽ പത്ത് ലക്ഷം വരെ വരുമാനമുള്ളവരിൽ നിന്ന് 10 ശതമാനം നികുതി ഈടാക്കും.

2019 ഫെബ്രുവരിയിൽ മോദി സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതി ഇളവ് നൽകിയിരുന്നു. പത്ത് മുതൽ 20 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടിവരും. 20 ലക്ഷം മുതൽ പത്ത് കോടിവരെ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി ഈടാക്കും. പത്ത് കോടിയിൽ അധികം വരുമാനമുള്ളവർക്ക് 35 ശതമാനം നികുതി നൽകുന്ന പുതിയ സ്ലാബ് പ്രഖ്യാപിച്ചേക്കുമെന്ന് സിഎൻബിസി- ആവാസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read- പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം നഷ്ടമാകില്ല

സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഉള്‍പ്പടെയുള്ളവ കുറച്ച് ഉത്തേജന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ ശമ്പള വരുമാനക്കാരായ മധ്യവര്‍ഗക്കാര്‍ക്ക് ഗുണംലഭിക്കുന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കോർപ്പറേറ്റ് നികുതി വെട്ടിക്കുറവ് പ്രഖ്യാപിച്ചിരുന്നു. 1.45 ലക്ഷം കോടിരൂപയുടെ ഇളവാണ് സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കാനുള്ള നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ മോദി സർക്കാർ വ്യക്തമായ ഭൂരിപക്ഷം നേടിയതിന് ശേഷം അവതരിപ്പിച്ച കന്നി ബജറ്റിൽ ആദായനികുതി നൽകുന്നവർക്ക് വലിയ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നില്ല. നിലവില്‍ 2.5 ലക്ഷംരൂപ മുതല്‍ 5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് അഞ്ചുശതമാനമാണ് നികുതി. 5-10 ലക്ഷത്തിനുള്ളിലുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിനുമുകളില്‍ 30 ശതമാനവുമാണ് നിരക്ക്.
First published: January 22, 2020, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading