ന്യൂഡല്‍ഹി ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ കേന്ദ്ര ബജറ്റിൽ ജല്‍ ജീവന് മിഷന് എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഏഴ് മെഗാ ഇന്‍വെസ്റ്റ്മെന്റ് ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി വികസിപ്പിക്കും.
മെട്രോലൈറ്റ്, മെട്രോനിയോ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. 2023 ഡിസംബര്‍ ആകുമ്ബോഴേക്കും 100 വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ നിര്‍മിക്കും. 702 കിലോമീറ്റര്‍ മെട്രോ റെയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1016 കിലോമീറ്റര്‍ നിര്‍മാണ ഘട്ടത്തിലാണ്. ചെന്നൈ, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി. പൊതു ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വെ ബജറ്റും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് രണ്ടു ബജറ്റുകളും ഒന്നാക്കിയത്.
കൊച്ചി മെട്രോയുടെ വികസനത്തിന് കേന്ദ്രത്തിന്റെ വന്‍ സഹായം ലഭിച്ചു. മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബജറ്റില്‍ ധനമന്ത്രി അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കൊച്ചി മെട്രോയ്ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബഡ്ജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.
Also Read-
Budget 2021 | റെയിൽവേയ്ക്ക് 1.10 കോടി; വരുമാനം വർദ്ധിപ്പിക്കാൻ മെഗാ റെയിൽ പദ്ധതി2022 മാര്‍ച്ചിനുള്ളില്‍ 8000 കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കും. കേരളത്തിനും പശ്ചിമ ബംഗാളിനും ഹൈവെ വികസനത്തിന് ധനസഹായം. മഥുര-കൊല്ലം കോറിഡോര്‍ അടുത്ത വ൪ഷം നി൪മാണം ആരംഭിക്കും. കേരളത്തില്‍ 1100 കിലോ മീറ്റര്‍ റോഡ് നി൪മിക്കും. ഇതിനായി 65000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോക്ക് 1967 കോടി ബജറ്റില്‍ വകയിരുത്തി. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം കൂട്ടി. വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി.
8500 കിലോമീറ്റർ റോഡ് പദ്ധതികൾ പ്രഖ്യാപിച്ചു. 11,000 കിലോ മീറ്ററ് ദേശീയ പാത ഇടനാഴി ഭാരത് മാല പരിയോജന വഴി പൂർത്തിയാക്കും. 15,000 സ്കൂളുകൾ നവീകരിക്കും. 100 പുതിയ സൈനിക സ്കൂളുകൾ കൂടി ആരംഭിക്കും- ധനമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ ഏഴ് ടെക്സ്റ്റൈൽ പാർക്കുകള്‍ സ്ഥാപിക്കും. ഏഴു തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡൽ. വായു മലിനീകരണം തടയാൻ 42 നഗരങ്ങൾക്ക് 2217 കോടിരൂപയുടെ പദ്ധതി തയാറാക്കും- ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
Also Read-
Budget 2021 Live Updates: എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇനി മുതൽ ആദായ നികുതി റിട്ടേണ്‍ സമര്പ്പിക്കേണ്ടകര്ഷകര്ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കി ധനമന്ത്രി. 750 പുതിയ ഏകലവ്യ മോഡല്‍ സ്കൂളുകള്‍ ആരംഭിക്കും. എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്കൂളുകളുടെ വികസനം. ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി- ധനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.