നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2021 | മൊബൈലിന് വില കൂടും; സ്വർണത്തിന് കുറയും

  Budget 2021 | മൊബൈലിന് വില കൂടും; സ്വർണത്തിന് കുറയും

  പരുത്തി, പട്ട്, പട്ടുനൂൽ, ലെതർ, മുത്ത്, ഈതൈൽ ആൽക്കഹോൾ എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടുമെന്ന് ബജറ്റിൽ പറയുന്നു.

  mobile

  mobile

  • Share this:
   ന്യൂഡൽഹി; ആത്മ നിർഭർ ഭാരതിന്‍റെ ഭാഗമായി തദ്ദേശീയമായി നിർമ്മിക്കുന്ന ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈൽ ഫോണിന്റെ ഘടക ഉൽപ്പന്നങ്ങൾക്ക് നൽകി വരുന്ന ഇളവുകൾ അവസാനിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

   ഇതോടെ വിദേശ ബ്രാൻഡുകളിലുള്ള മൊബൈൽ ഫോണിന്റെ വില കൂടുമെന്ന് ഉറപ്പായി കഴിഞ്ഞു. സമാനമായ നിലയിൽ സോളാർ ഇൻവെട്ടറിന്റെയും വിളക്കിന്റെയും വില വർധിക്കും. പരുത്തി, പട്ട്, പട്ടുനൂൽ, ലെതർ, മുത്ത്, ഈതൈൽ ആൽക്കഹോൾ എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടുമെന്ന് ബജറ്റിൽ പറയുന്നു. കസ്റ്റംസ് തീരുവ വർധിപ്പിക്കാനുള്ള നിർദേശം പരുത്തി കർഷകർക്ക് ഗുണം ചെയ്യും.

   ചെമ്പ്, നൈലോൺ ഉൽപ്പന്നങ്ങൾക്ക് നികുതി കുറച്ചു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും. ഇത് സ്വർണാഭരണ മേഖലയ്ക്ക് ഗുണം ചെയ്യും.

   Also Read- Budget 2021 | സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചു; ലക്ഷ്യം കള്ളക്കടത്തിന് തടയിടാൻ

   കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്.

   ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല. മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില്‍- 5 ശതമാനം, അസംസ്‌കൃത സൊയാബീന്‍ -20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും.

   ചില വളങ്ങള്‍ക്ക് അഞ്ചു ശതമാനവും കല്‍ക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റില്‍ പറയുന്നു. നാളെ മുതല്‍ ഇതു നിലവില്‍ വരും. തിസന്ധി കാലഘട്ടത്തില്‍ ചെറുകിട ഭവന പദ്ധതികള്‍ക്കും കേന്ദ്ര ബജറ്റില്‍ കാര്യമായ പരിഗണന നല്‍കിയിട്ടുണ്ട്. ചെറുകിട ഭവന പദ്ധതികള്‍ക്കുള്ള ഇളവ് 1.5 ലക്ഷംകൂടി അനുവദിച്ചു. ഇത്തരം പദ്ധതികള്‍ക്ക് നികുതി ഒഴിവ് നല്‍കി. സ്റ്റാര്‍ട്ട് അപ് കമ്ബനികള്‍ക്കുള്ള നികുതി ഒഴിവ് ഒരു വര്‍ഷം കൂടി നീട്ടി. ആദായ നികുതി നിരക്കില്‍ മാറ്റമുണ്ടാവില്ല. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കി. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കാലയളവ് ആറില്‍ നിന്ന് മൂന്നു വര്‍ഷമാക്കി കുറച്ചു.
   Published by:Anuraj GR
   First published:
   )}