• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | ബാഹി ഖാട്ട മുതൽ മെയ്ഡ് ഇൻ ഇന്ത്യ ടാബ്‌ലെറ്റ് വരെ; ബ്രിട്ടീഷ് കാലഘട്ടത്തിലെ ബജറ്റ് ബ്രീഫ്കേസ് നിർമ്മല സീതാരാമൻ ഉപേക്ഷിച്ചത് എങ്ങനെ?

Budget 2022 | ബാഹി ഖാട്ട മുതൽ മെയ്ഡ് ഇൻ ഇന്ത്യ ടാബ്‌ലെറ്റ് വരെ; ബ്രിട്ടീഷ് കാലഘട്ടത്തിലെ ബജറ്റ് ബ്രീഫ്കേസ് നിർമ്മല സീതാരാമൻ ഉപേക്ഷിച്ചത് എങ്ങനെ?

കഴിഞ്ഞ വർഷങ്ങളിൽ, നിർമ്മല സീതാരാമൻ ബജറ്റ് കൊണ്ടുപോകുന്നതിനായി ബ്രീഫ്കേസ് ഉപേക്ഷിച്ച് ബാഹി ഘാട്ടയും പിന്നീട് മെയ്ഡ്-ഇൻ-ഇന്ത്യ ഐപാഡും തിരഞ്ഞെടുത്തിരുന്നു

  • Last Updated :
  • Share this:
    ഇന്ന് 2022ലെ കേന്ദ്ര ബജറ്റ് ദിനമാണ്. കോവിഡ് 19 മഹാമാരിയുടെ മൂന്നാം വർഷത്തിൽ സാധാരണക്കാർക്ക് നരേന്ദ്ര മോദി സർക്കാർ എന്ത് ആശ്വാസമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നറിയാൽ ആകാംക്ഷയോടെ കാത്തിരിപ്പിലായിരുന്നു ജനങ്ങൾ.

    ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളാണിവ.

    2022ലെ ബജറ്റ് അവതരണം പാർലമെന്റിൽ രാവിലെ 11 മണിക്ക് ആരംഭിക്കുമ്പോൾ, രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നിർമ്മല സീതാരാമനും സംഘവും നോർത്ത് ബ്ലോക്കിന് പുറത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

    കഴിഞ്ഞ വർഷങ്ങളിൽ, നിർമ്മല സീതാരാമൻ ബജറ്റ് കൊണ്ടുപോകുന്നതിനായി ബ്രീഫ്കേസ് ഉപേക്ഷിച്ച് ബാഹി ഘാട്ടയും പിന്നീട് മെയ്ഡ്-ഇൻ-ഇന്ത്യ ഐപാഡും തിരഞ്ഞെടുത്തിരുന്നു.

    ഈ വർഷവും, ബജറ്റ് രേഖകൾ ഇന്ത്യൻ ഗവൺമെന്റിന്റെ എംബ്ലത്തോടുകൂടിയ പരമ്പരാഗത ചുവന്ന തുണിയിൽ പൊതിഞ്ഞ് മെയ്ഡ്-ഇൻ-ഇന്ത്യ ടാബ്‌ലെറ്റിലാണ് കൊണ്ടുപോയത്.

    ബജറ്റ് ബ്രീഫ്‌കേസിൽ നിന്ന് 'ബാഹി ഖാട്ടയിലേയ്യും' ടാബ്‌ലറ്റിലേക്കുള്ള പരിവർത്തനം ഇതാ:

    ബജറ്റ് ബ്രീഫ്കേസ്

    ബജറ്റ് ദിനത്തിൽ, പാർലമെന്റിലേക്ക് പോകുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി ബജറ്റ് ബ്രീഫ്കേസുമായി പോസ് ചെയ്യുന്നതും ഫോട്ടോകളെടുക്കുന്നതും ഒരു പതിവാണ്. 1947ലെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ.കെ ഷൺമുഖം ഒരു തുകൽ പെട്ടിയാണ് ഉപയോഗിച്ചിരുന്ന്. ലെതർ ബ്രീഫ്കേസ് എന്നർത്ഥം വരുന്ന ബൂഗെറ്റ് എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് 'ബജറ്റ്' എന്ന വാക്ക് തന്നെ ഉത്ഭവിച്ചത്.

    ബജറ്റ് ബ്രീഫ്‌കേസ് എന്ന പാരമ്പര്യം ബ്രിട്ടീഷുകാരാണ് ഇന്ത്യക്ക് കൈമാറിയത്. ബ്രിട്ടനിൽ, ബജറ്റ് പ്രസംഗത്തിന് മുമ്പ് ഡൗണിംഗ് സ്ട്രീറ്റിൽ തന്റെ സ്യൂട്ട്കേസുമായി ചാൻസലർ ഓഫ് ദി എക്‌സ്ചെക്കർ (ധനമന്ത്രിയ്ക്ക് തുല്യം) ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്.

    ബ്രിട്ടനിൽ, ഒരു ബജറ്റ് ബ്രീഫ്‌കേസ് ഒരു ധനമന്ത്രിയിൽ നിന്ന് അടുത്തയാളിലേയ്ക്ക് കൈമാറുന്നു. അതേസമയം ഇന്ത്യയിൽ വിവിധ ധനമന്ത്രിമാർ വ്യത്യസ്ത ബ്രീഫ്‌കേസുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ധനമന്ത്രിമാർ 1970 മുതൽ 2019 വരെ ബ്രീഫ്‌കേസുകളാണ് ബജറ്റ് അവതരിപ്പിക്കാൻ കൊണ്ടുപോയിരുന്നത്.

    Also Read- Union Budget 2022 LIVE Updates: ആദായ നികുതി സ്ലാബുകളിൽ ഇളവില്ല; 5ജി ലേലം ഈ വർഷം

    ബാഹി ഖാട്ടയും ഐപാഡും
    2019ൽ നിർമ്മല സീതാരാമൻ ബജറ്റ് ബ്രീഫ്‌കേസിന് പകരം ബജറ്റ് പേപ്പറുകൾ കൊണ്ടുപോകുന്നതിന് 'ബാഹി ഖാട്ട' തിരഞ്ഞെടുത്തു. ചുവന്ന നിറത്തിലുള്ള പരമ്പരാഗത തുണി സഞ്ചിയാണിത്.

    2020ൽ 'ബാഹി ഖാട്ട' വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാൽ ബജറ്റ് പേപ്പറുകൾക്ക് പകരം 'മെയ്ഡ് ഇൻ ഇന്ത്യ' ഐപാഡിലാണ് കഴിഞ്ഞ വർഷം ബജറ്റ് കൈയിൽ കരുതിയത്.

    Also Read- Union Budget 2022 | 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍'; ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും

    അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ വൈകുന്നേരം 5 മണിക്ക് അവതരിപ്പിച്ചിരുന്ന ബജറ്റ് പകൽ 11 മണിക്ക് അവതരിപ്പിച്ച് മറ്റൊരു പഴയ ബജറ്റ് പാരമ്പര്യം തകർത്തിരുന്നു. അന്നു മുതലാണ് ബജറ്റ് അവതരണത്തിനായി സർക്കാരുകൾ രാവിലെ 11 മണി എന്ന സമയം തിരഞ്ഞെടുക്കാൻ തുടങ്ങിയത്.
    Published by:Jayashankar AV
    First published: