രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ (Omicron) വ്യാപനത്തെ സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ഇത്തവണ ബജറ്റിന് (Budget) മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് (Halwa Ceremony) ധനമന്ത്രാലയം (Finance Ministry) ഒഴിവാക്കി. പകരം പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുര പലഹാരങ്ങള്‍ (Sweets) വിതരണം ചെയ്തു. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, രേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറത്തു പോകുന്നതില്‍ വിലക്ക് ഉണ്ടെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
'നോര്‍ത്ത് ബ്ലോക്കിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസിലാണ് കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പുള്ള കാലയളവില്‍ എല്ലാ ഉദ്യോഗസ്ഥരും കഴിയുക. കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ'', പ്രസ്താവനയില്‍ പറയുന്നു.
"കേന്ദ്ര ബജറ്റ് തയ്യാറാക്കലിന്റെ അവസാന ഘട്ടത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള പതിവ് ഹല്‍വ ചടങ്ങിന് പകരം പ്രധാന ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലങ്ങളില്‍ മധുര പലഹാരങ്ങള്‍ നല്‍കി. നിലവിലെ കോവിഡ് സാഹചര്യവും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് തീരുമാനം'', അത് കൂട്ടിച്ചേര്‍ത്തു.
2022-23 ലെ കേന്ദ്ര ബജറ്റ് 2022 ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കടലാസ് രഹിത രൂപത്തില്‍ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയന്‍ ബജറ്റിലാണ് ആദ്യമായി കടലാസ് രഹിതമായി അവതരിപ്പിച്ചത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ എളുപ്പത്തിൽ ലഭിക്കുന്നതിനായി 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും' മന്ത്രാലയം പുറത്തിറക്കി. 2021 ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒരു ടാബ്‌ലെറ്റ് ഉപയോഗിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്.
Also read-
Budget 2022 | പഴയതും പുതിയതുമായ നികുതി സമ്പ്രദായങ്ങൾ ഒന്നാക്കുക; ITR ഫോമുകൾ ലളിതമാക്കുക; ബജറ്റിൽ നികുതി വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ1947 നവംബര്‍ 26ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരണത്തിന് ശേഷം, കഴിഞ്ഞ വര്‍ഷം ഇതാദ്യമായാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ വരവ് ചെലവ് കണക്കുകളും ധനബില്ലും അടങ്ങുന്ന രേഖകളും പുതിയ നികുതികളും മറ്റ് നടപടികളും ബജറ്റില്‍ വ്യക്തമാക്കുന്നത്. 2022 ഫെബ്രുവരി 1 ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം കഴിഞ്ഞാൽ 2022-23 ലെ കേന്ദ്ര ബജറ്റും മൊബൈല്‍ ആപ്പില്‍ ലഭ്യമാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
'മൊബൈല്‍ ആപ്പിലൂടെ, ഭരണഘടന അനുശാസിക്കുന്ന ബജറ്റ് പ്രസംഗം, വാര്‍ഷിക സാമ്പത്തിക പ്രസ്താവന (സാധാരണയായി ബജറ്റ് എന്ന് അറിയപ്പെടുന്നു), ഗ്രാന്റ്‌സ് (ഡിജി), ധനകാര്യ ബില്‍ തുടങ്ങിയവ ഉള്‍പ്പെടെ 14 കേന്ദ്ര ബജറ്റ് രേഖകൾ ലഭ്യമാകും. ദ്വിഭാഷയിലുള്ള (ഇംഗ്ലീഷും ഹിന്ദിയും) മൊബൈല്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്,'' അതില്‍ പറയുന്നു. യൂണിയന്‍ ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്ന് (www.indiabudget.gov.in) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.