• HOME
 • »
 • NEWS
 • »
 • money
 • »
 • Budget 2022 | ഓഹരി വിറ്റഴിക്കൽ; LIC ഐപിഒ ഉടൻ പ്രതീക്ഷിക്കുന്നതായി നിർമ്മല സീതാരാമൻ

Budget 2022 | ഓഹരി വിറ്റഴിക്കൽ; LIC ഐപിഒ ഉടൻ പ്രതീക്ഷിക്കുന്നതായി നിർമ്മല സീതാരാമൻ

ഈ സാമ്പത്തിക വർഷം ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 9,330 കോടി രൂപ സർക്കാർ സമാഹരിച്ചിട്ടുണ്ട്

 • Share this:
  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (LIC) ഐപിഓ ഉടൻ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2022 ലെ ബജറ്റ് (Budget 2022) പ്രസംഗത്തിൽ പറഞ്ഞു. ബജറ്റ് അവതരണത്തിന് ദിവസങ്ങൾക്ക് മുമ്പ്, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപനയുടെ (IPO) പുരോഗതി നിർമ്മല സീതാരാമൻ (Nirmala Sitharaman) വിലയിരുത്തിയിരുന്നു.

  ഇൻഷുറൻസ് ഭീമന്റെ ലിസ്റ്റിങ് സുഗമമാക്കുന്നതിനായി സർക്കാർ അടുത്തിടെ എൽഐസി ചെയർമാൻ എംആർ കുമാറിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകിയിരുന്നു. ഇതനുസരിച്ച് 2023 മാർച്ച് വരെ കുമാർ എൽഐസിയുടെ ചെയർമാനായി തുടരും.

  എൽഐസിയിൽ സർക്കാരിന്റെ ഓഹരി വിഹിതം 100 ശതമാനം ആണ്. ലിസ്റ്റിങ്ങിന് ശേഷം, കമ്പനിയുടെ മൂല്യം 8-10 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ ഇതോടെ, വിപണി മൂലധനം അടിസ്ഥാനമാക്കിയാൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി എൽഐസി മാറാൻ സാധ്യതയുണ്ട്.

  2022 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിലെ 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം (Disinvestment Target) കൈവരിക്കുന്നതിന് എൽഐസി ഐപിഒ നിർണായകമാണ്. ഈ സാമ്പത്തിക വർഷം ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 9,330 കോടി രൂപ സർക്കാർ സമാഹരിച്ചിട്ടുണ്ട്.

  കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നരേന്ദ്ര മോദി സർക്കാർ, ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ 10 മർച്ചന്റ് ബാങ്കർമാരെ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ മെ​ഗാ ഐപിഒ കൈകാര്യം ചെയ്യാനായി നിയമിച്ചിരുന്നു.

  തിരഞ്ഞെടുത്ത മറ്റ് ബാങ്കർമാരിൽ എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ബിഒഎഫ്എ സെക്യൂരിറ്റീസ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ് എന്നിവയും ഉൾപ്പെടുന്നു. ഐപിഒയ്ക്ക് വേണ്ടിയുള്ള നിയമോപദേശകനായി സിറിൽ അമർചന്ദ് മംഗൾദാസിനെ ആണ് നിയമിച്ചിരിക്കുന്നത്. ഐപിഒ വഴി എത്രത്തോളം സർക്കാർ ഓഹരികൾ വിറ്റഴിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്.

  Also Read- Union Budget 2022 | 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍'; ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും

  രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയിൽ വിദേശ നിക്ഷേപകർക്ക് ഓഹരികൾ സ്വന്തമാക്കാൻ അനുവദിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. സെബി നിയമങ്ങൾ അനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് (എഫ്പിഐ) ഒരു പബ്ലിക് ഓഫറിൽ ഓഹരികൾ വാങ്ങാൻ അനുവാദമുണ്ട്.

  Also Read- Union Budget 2022 LIVE Updates: ആദായ നികുതി സ്ലാബുകളിൽ ഇളവില്ല; 5ജി ലേലം ഈ വർഷം

  എന്നാൽ, എൽഐസിയുടെ നിയമത്തിൽ വിദേശ നിക്ഷേപത്തിന് വ്യവസ്ഥകളില്ലാത്തതിനാൽ വിദേശ നിക്ഷേപക പങ്കാളിത്തം സംബന്ധിച്ച സെബി മാനദണ്ഡങ്ങളുമായി നിർദ്ദിഷ്ട എൽഐസി ഐപിഒയെ യോജിപ്പിക്കേണ്ടതുണ്ട്.
  കഴിഞ്ഞ വർഷം ജൂലൈയിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിസഭാ സമതി എൽഐസിയുടെ ഓഹരി വിറ്റഴിക്കലിന് അനുമതി നൽകിയിരുന്നു.
  Published by:Jayashankar Av
  First published: