• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | കോവിഡ് മഹാമാരി ബാധിച്ച ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ബജറ്റിൽ പ്രത്യേക പദ്ധതികൾ

Budget 2022 | കോവിഡ് മഹാമാരി ബാധിച്ച ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ബജറ്റിൽ പ്രത്യേക പദ്ധതികൾ

ആരോഗ്യ സേവന ദാതാക്കളുടെയും മറ്റ് സൗകര്യങ്ങളുടെയും ഡിജിറ്റൽ രേഖകൾ ഇതിൽ ഉൾപ്പെടുത്തും. ജനങ്ങൾക്ക് ആരോഗ്യ സംവിധാനങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

  • Last Updated :
  • Share this:
    ആരോഗ്യ മേഖലയ്ക്ക് സവിശേഷമായ ഊന്നൽ നൽകികൊണ്ട് ബജറ്റിൽ (Budget 2022) ദേശീയ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റം (National Digital Health Ecosystem) പദ്ധതി പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി (Finance minister) നിർമല സീതാരാമൻ (Nirmala Sitharaman).

    ആരോഗ്യ സേവന ദാതാക്കളുടെയും മറ്റ് സൗകര്യങ്ങളുടെയും ഡിജിറ്റൽ രേഖകൾ ഇതിൽ ഉൾപ്പെടുത്തും. ജനങ്ങൾക്ക് ആരോഗ്യ സംവിധാനങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനമാണ് (Universal Access) പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

    കോവിഡ് മഹാമാരി (Covid Pandemic) പടർന്നു പിടിച്ച, കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ശാരീരികവും മാനസികവും സാമ്പത്തികവുമായ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടുന്ന ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ഗുണമേന്മയുള്ള മാനസികാരോഗ്യ കൗൺസിലിംഗും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്ന ദേശീയ ടെലി മെന്റൽ ഹെൽത്ത് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

    ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (NIMHANS) നോഡൽ സെന്ററായിക്കൊണ്ടും ഐഐടി ബെംഗളൂരുവിന്റെ സാങ്കേതിക പിന്തുണ പ്രയോജനപ്പെടുത്തിക്കൊണ്ടും 23 ടെലി മെന്റൽ ഹെൽത്ത് സെന്ററുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

    നിർമല സീതാരാമൻ അവതരിപ്പിക്കുന്ന നാലാമത്തെ കേന്ദ്ര ബജറ്റ് ആണിത്. "ഒമിക്രോൺ തരംഗത്തിന്റെ നടുവിലാണ് നമ്മൾ. വാക്സിനേഷൻ കാമ്പെയ്നിന്റെ വേഗത്തിലുള്ള പ്രവർത്തനം നമ്മളെ വളരെയധികം സഹായിച്ചു. നമ്മൾ ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്", ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

    Also Read- Union Budget 2022 | അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ധനമന്ത്രി

    കൂടാതെ കോവിഡ് ദുരിതം ബാധിച്ചവർക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. അടുത്ത 25 വർഷം മുൻകൂട്ടി കണ്ടുകൊണ്ട് തയ്യാറാക്കിയ ബജറ്റാണിതെന്ന് വ്യക്തമാക്കിയ ധനമന്ത്രി രാഷ്ട്രവികസനം ലക്‌ഷ്യം വച്ചുള്ള മറ്റ് നിരവധി പദ്ധതികൾ, കർഷകരുടെ ക്ഷേമം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികൾ, ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 5 വർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷിക്കാനുള്ള പദ്ധതി എന്നിവയെക്കുറിച്ചെല്ലാം ബജറ്റിൽ വിശദീകരിച്ചു.

    Also Read- Union Budget 2022 Highlights| ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ

    അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ഇന്നത്തെ ബജറ്റ് അവതരണം. കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കടലാസ് രഹിതമായാണ് ബജറ്റ് അവതരണം നടത്തിയത്. ഇന്ത്യൻ ബജറ്റ് അവതരണ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ വർഷം കടലാസ് രഹിതമായി ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തികമായി തളർന്ന ഇന്ത്യയ്ക്ക് ബജറ്റ് ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.
    Published by:Jayashankar AV
    First published: