മുംബൈ: മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ വമ്പന്മാരായ ആകാശ് എജ്യുക്കേഷനൽ സർവീസസിനെ ഏറ്റെടുക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസുമായി 100 കോടി ഡോളറിന്റെ (ഏകദേശം 7300 കോടി രൂപ) കരാർ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് വിവരം.
ആകാശിന്റെ ഉടമകളായ ചൗധരി ഗ്രൂപ്പ് പൂർണമായി പിൻവാങ്ങിയ ശേഷം ഇവരുടെ പങ്കാളികളായ ബ്ലാക്സ്റ്റോൺ 37.5 ശതമാനം ഓഹരി ബൈജൂസിൽ നിക്ഷേപിക്കും വിധമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. രാജ്യത്താകമാനം ഇരുന്നൂറിലധികം പരിശീലന കേന്ദ്രങ്ങളാണ് ആകാശിനുള്ളത്.
നേരത്തെ വലിയ തുക മുടക്കി വമ്പൻ സ്ഥാപനങ്ങളെ ബൈജൂസ്ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ മുംബൈ ആസ്ഥാനമായ കോഡിങ് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏകദേശം 2246 കോടി രൂപ മുടക്കി ബൈജൂസ് ഏറ്റെടുത്തിരുന്നു. ആഗോള സാങ്കേതികവിദ്യാ നിക്ഷേപ കമ്പനിയായ സിൽവർ ലെയ്കിൽ നിന്ന് 3689 കോടി രൂപയുടെ നിക്ഷേപവും സമാഹരിച്ചു. ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് (സിഇസഡ്ഐ), യുഎസ് ആസ്ഥാനമായ ട്യൂട്ടർ വിസ്ത, എജ്യുറൈറ്റ് എന്നീ ഓൺലൈൻ ട്യൂഷൻ ബ്രാൻഡുകൾ തുടങ്ങി ഒട്ടേറെ രാജ്യാന്തര നിക്ഷേപങ്ങളാണ് ഇതുവരെ ബൈജൂസിനെ തേടിയെത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.