HOME » NEWS » Money » BYJUS YOUNG GENIUS IS LOOKING FOR YOUNG TALENT FROM ALL OVER INDIA

BYJU’S യങ് ജീനിയസ് ഇന്ത്യയിൽ എല്ലായിടത്തുനിന്നും യുവപ്രതിഭകളെ തേടുന്നു

വിവിധ രംഗങ്ങളിലെ യുവ പ്രതിഭകളെ എടുത്തുകാട്ടാനും, അംഗീകരിക്കാനും, പ്രചോദനമേകാനുമുള്ള ഒരു News18 സംരംഭം

News18 Malayalam | news18-malayalam
Updated: November 30, 2020, 2:40 PM IST
BYJU’S യങ് ജീനിയസ് ഇന്ത്യയിൽ എല്ലായിടത്തുനിന്നും യുവപ്രതിഭകളെ തേടുന്നു
വിവിധ രംഗങ്ങളിലെ യുവ പ്രതിഭകളെ എടുത്തുകാട്ടാനും, അംഗീകരിക്കാനും, പ്രചോദനമേകാനുമുള്ള ഒരു News18 സംരംഭം
  • Share this:
പ്രതിഭ എന്ന് കേൾക്കുമ്പോൾ ആദ്യം തോന്നുന്ന കാര്യമെന്താണ്? വലിയ ബുദ്ധിശാലിയായ ഒരാൾ? പാഴ്‍വസ്‍തുക്കളെന്ന് കരുതുന്നവയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ്, അതിൽ നിന്ന് വലിയ കണ്ടുപിടുത്തങ്ങൾ നടത്തുന്ന ഒരാൾ? താൻ വിശ്വസിക്കുന്ന ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ തീവ്രമായ അഭിനിവേശത്തോടെയും നിർബന്ധബുദ്ധിയോടെയും പ്രയത്‍നിക്കുന്ന ഒരാൾ?

അതോ, ഇവയെല്ലാം ഉള്ളതിന് പുറമെ, നാം അറിയുന്ന ഈ ലോകത്തിൽ നമുക്കറിയാത്ത മാറ്റങ്ങൾ വരുത്താനുള്ള കഴിവുള്ള ഒരാൾ?

മേൽപ്പറഞ്ഞ എല്ലാ ഗുണങ്ങളോടൊപ്പം വേറിട്ട് ചിന്തിക്കാനുള്ള ആത്മധൈര്യവുമുള്ള വ്യക്തിയാണ് പ്രതിഭ. മാത്രമല്ല അത് പ്രായോഗികമായി ചെയ്ത് നൂതനവും ആധുനികവുമായ സൃഷ്ടിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കും. അത്തരക്കാരുടെ മനോഗതിക്ക് പ്രത്യേകതകൾ ഉണ്ടായിരിക്കും. അവരുടെ IQ വ്യത്യസ്ത തലത്തിലാണ്. ജീവിതത്തോടുള്ള അവരുടെ കാഴ്ച്ചപ്പാടും വേറിട്ടതായിരിക്കും.

അത്തരം പ്രതിഭകളുടെ പ്രയത്‍നത്തിലൂടെയാണ് ലോകത്ത് മുന്നേറ്റങ്ങൾ ഉണ്ടാകുക. നമുക്കത് ഒരുപടി കൂടി മുന്നോട്ട് കൊണ്ടുപോയാലോ?

അത്തരം ബാലപ്രതിഭകളെ കുട്ടിക്കാലത്തുതന്നെ കണ്ടെത്താനും, പാകപ്പെടുത്താനും കഴിഞ്ഞിരുന്നെങ്കിലെന്ന് സങ്കൽപ്പിച്ചുനോക്കൂ. അവരുടെ പ്രതിഭയിലേക്ക് വെളിച്ചം വീശി കുട്ടിക്കാലം മുതൽ അവ ത്വരിതഗതിയിൽ വികസിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ലോകം എത്രത്തോളം മുന്നേറുമായിരുന്നു?
അതാണ് BYJU’S യങ് ജീനിയസ് – ഉന്നമനം ലക്ഷ്യമിടുന്ന ഒരു News18 സംരംഭം. അതിന്‍റെ സവിശേഷതകൾ കാണുക:

Youtube Video


രാജ്യത്ത് എല്ലായിടത്തുമുള്ള യുവ പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ദേശീയ തലത്തിൽ വേദിയൊരുക്കാനാണ് ഈ സഹകരണത്തിലൂടെ, ലോകത്തെ ഏറ്റവും വലിയ എഡ്‍ടെക്ക് കമ്പനികളിൽ ഒന്നായ BYJU’S ലക്ഷ്യമിടുന്നത്.

അതുല്യമായ പ്രതിഭയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന, അല്ലെങ്കിൽ പെർഫോമിംഗ് ആർട്ട്‍സ്, സ്‍പോർട്ട്‍സ്, അക്കാഡമിക്‌സ് മുതലായ ഏതെങ്കിലും രംഗത്ത് അതേ പ്രായക്കാരായ മറ്റുള്ളവരേക്കാൾ വളരെ മികച്ചുനിൽക്കുന്ന ഒരു കുട്ടി നിങ്ങൾക്ക് ഉണ്ടെങ്കിൽ, അഥവാ അത്തരമൊരു കുട്ടിയെ അറിയാമെങ്കിൽ നിങ്ങൾക്ക് ഈ സംരംഭവുമായി സമ്പർക്കപ്പെടാം. അത് ഏത് രംഗമോ മേഖലയോ ആകാം; അതുല്യമായ മികവും തങ്ങളുടേതായ മേഖലയിൽ തീവ്രമായ ഉത്സാഹവുമുള്ള കുട്ടികൾ ആയിരിക്കണമെന്ന് മാത്രം.

അതുല്യമായ കഴിവുകളും തുടക്കം മുതൽ പ്രതിഭയുടേതായ ലക്ഷണങ്ങളും കാണിക്കുന്ന കുട്ടികളുടെ കഥ പറയുന്ന news18 നെറ്റ്‍വർക്കിന്‍റെ ആദ്യ സംരംഭമാണ് ‘യങ് ജീനിയസ്’. എൻട്രികളെല്ലാം ലഭിച്ച് ഷോർട്ട്‍ലിസ്റ്റ് ചെയ്യുന്ന പ്രോസസ്സ് കഴിയുമ്പോൾ, തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ പ്രതിവാര ഓൺ-എയർ ഷോയുടെ ഭാഗമാകുന്നതാണ്. അക്കാഡമിക്‌സ്, പെർഫോമിംഗ് ആർട്ട്‍സ്, ടെക്‌നോളജി, സ്‍പോർട്ട്‍സ്, ബിസിനസ്സ് എന്നിങ്ങനെയുള്ള വിവിധ രംഗങ്ങളിൽ നിന്ന് ന്യൂസ് നെറ്റ്‍വർക്കിന്‍റെ എഡിറ്റോറിയൽ ടീം തിരഞ്ഞെടുക്കും. ഭാവിയിൽ വൻ പ്രതിഭകളാകുന്ന രീതിയിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഈ ഷോ ഊന്നൽ നൽകുന്നതാണ്.

ഏതെങ്കിലും തരത്തിൽ ഇത് താൽപ്പര്യം ഉളവാക്കുകയും, നിങ്ങളുടെ കുട്ടിയ്ക്ക് ഇത് നല്ലതാണെന്ന് തോന്നുന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, കുട്ടിയുടെ പ്രതിഭയെക്കുറിച്ച് വിവരിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക/ അല്ലെങ്കിൽ BYJU’S ആപ്പ് ഡൗൺലോഡ് ചെയ്ത് ‘യങ് ജീനിയസ്’ സെക്ഷൻ കാണുക.
നിങ്ങളുടെ കുട്ടികളുടെ പ്രതിഭ തിളങ്ങട്ടെ!
#BYJUSYoungGenius

This is a partnered post.
Published by: Naseeba TC
First published: November 23, 2020, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories