നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Federal Bank | സി ബാലഗോപാൽ ഫെഡറൽ ബാങ്ക് ചെയർമാൻ; മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ സംരംഭകൻ

  Federal Bank | സി ബാലഗോപാൽ ഫെഡറൽ ബാങ്ക് ചെയർമാൻ; മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ സംരംഭകൻ

  ഐഎഎസിൽനിന്ന് വിട്ടശേഷം ഇന്ത്യയിലെ തന്നെ ആദ്യ അത്യാധുനിക ബയോമെഡിക്കല്‍ കമ്പനിക്ക് തുടക്കമിട്ടയാലാണ് സി ബാലഗോപാൽ

  Balagopal

  Balagopal

  • Share this:
   കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാനായി ഇനി സി. ബാലഗോപാല്‍. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (IAS) നിന്ന് സംരംഭകനായി തിളങ്ങയി ആളാണ് സി ബാലഗോപാൽ. നിലവിൽ ഫെഡറൽ ബാങ്ക് (Federal Bank) ഡയറക്ടറായിരുന്നു അദ്ദേഹം. ലോറന്‍സ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി മദ്രാസ് ലൊയോള കോളെജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം കൈവരിച്ച ശേഷമാണ് സി. ബാലഗോപാല്‍ (C Balagopal) 1977ൽ ഐ എ എസ് നേടിയത്. മണിപ്പൂരിലും കേരളത്തിലും വിവിധ ചുമതലകള്‍ സി ബാലഗോപാൽ വഹിച്ചിട്ടുണ്ട്.

   1983ന്റെ മധ്യത്തില്‍ ജോലി രാജിവെച്ച് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതിക വിദ്യ അധിഷ്ഠിതമാക്കി ഇന്ത്യയിലെ തന്നെ ആദ്യ അത്യാധുനിക ബയോമെഡിക്കല്‍ കമ്പനിക്ക് തുടക്കമിട്ടു. പെനിന്‍സുല പോളിമേഴ്‌സ് ലിമിറ്റഡ്, പെന്‍പോള്‍ എന്ന് ഏറെ അറിയപ്പെടുന്ന കമ്പനിയുടെ സ്ഥാപക മാനേജിംഗ് ഡയറക്റ്ററാണ് സി ബാലഗോപാൽ. ടെറുമോ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഇന്ന് ടെറുമോ പെന്‍പോള്‍ ലിമിറ്റഡായി മാറിയ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ബ്ലഡ് ബാഗ് നിര്‍മാതാക്കളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. നിലവിൽ അമ്പതിലേറെ രാജ്യങ്ങളിലേക്ക് ടിപിഎല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

   Also Read- Karunya Plus KN-391, Kerala Lottery Result| കാരുണ്യ പ്ലസ് KN-391 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

   അടുത്തിടെ ടിപിഎല്ലിലെ മുഴുവന്‍ ഓഹരികളും ടെറുമോ കോര്‍പ്പറേഷന് വിറ്റശേഷം ബിസിനസ് രംഗത്തുനിന്ന് യാത്ര പറഞ്ഞ സി ബാലഗോപാൽ ഇപ്പോൾ എഴുത്തുകാരന്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റര്‍ എന്നീ നിലകളിലെല്ലാം ഇപ്പോള്‍ അറിയപ്പെടുന്നത്. ഇതിനിടെ സി ബാലഗോപാൽ രചിച്ച മൂന്നു പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ സാമൂഹ്യ സേവന രംഗത്തും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. സി ബാലഗോപാൽ സ്ഥാപിച്ച അനഹ എന്ന ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ പ്രൈമറി സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ പരിരക്ഷ, ഗ്രാമീണരുടെ ഉപജീവനമാര്‍ഗം എന്നീ രംഗങ്ങളില്‍ ഇടപെടുന്നുണ്ട്. കൊല്ലം സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്.

   News Summary- C Balagopal is now the chairman of the Federal  Bank. He is a brilliant entrepreneur from the Indian Administrative Service (IAS). He is currently a director of the Federal Bank. He received his primary education from Lawrence School and his postgraduate degree in Economics from Loyola College, Madras. Balagopal got IAS in 1977. C Balagopal has held various posts in Manipur and Kerala.
   Published by:Anuraj GR
   First published:
   )}