നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫ്യൂച്വർ ഡീൽ റദ്ദാക്കാൻ CCIക്ക് അധികാരമില്ലെന്ന Amazon നിലപാടിനെ അപലപിച്ച് CAIT

  ഫ്യൂച്വർ ഡീൽ റദ്ദാക്കാൻ CCIക്ക് അധികാരമില്ലെന്ന Amazon നിലപാടിനെ അപലപിച്ച് CAIT

  "എന്റെ വഴി അല്ലെങ്കിൽ പെരുവഴി എന്ന മനോഭാവം" ആണ് കമ്പനി കാണിക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

  amazon

  amazon

  • Share this:
   ഫ്യൂച്വർ ഗ്രൂപ്പുമായുള്ള (Future Coupons deal)തങ്ങളുടെ ഇടപാട് റദ്ദാക്കാൻ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)ക്ക് നിയമപരമായി അധികാരമില്ലെന്ന് വിശ്വസിക്കുന്നുവെങ്കിൽ സിസിഐയുടെ ഹിയറിംഗിൽ ആമസോൺ (Amazon) പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). ആമസോൺ ഇക്കാര്യം സിസിഐയെ അറിയിച്ചതായുള്ള റോയിട്ടേഴ്സ് റിപ്പോർട്ടിനെ പരാമർശിച്ചാണ് യുഎസ് ആസ്ഥാനമായ ഓൺലൈൻ വ്യാപാര ഭീമനെതിരെ സിഎഐടി രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.

   ഇന്ത്യൻ നിയമത്തിൽ "അനുമതി റദ്ദാക്കാനുള്ള വ്യവസ്ഥ കടുത്ത അധികാരമാണ്, അത് വ്യക്തമായി നൽകിയിട്ടില്ലെങ്കിൽ അത് റദ്ദാക്കാൻ സ്റ്റാറ്റ്യൂട്ടറി അതോറിറ്റിക്ക് അധികാരമില്ല", എന്ന് ആമസോൺ സിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. ഈ വിഷയത്തിൽ സിസിഐയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വാദം മാത്രമാണിതെന്ന് സിഎഐടി കുറ്റപ്പെടുത്തി.

   "എന്റെ വഴി അല്ലെങ്കിൽ പെരുവഴി എന്ന മനോഭാവം" ആണ് കമ്പനി കാണിക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. സിസിഐക്ക് ഫ്യൂച്വർ ഡീൽ അസാധുവാക്കാനുള്ള അധികാരമില്ലെന്ന് ആമസോൺ വിശ്വസിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ സിസിഐയുടെ വിവിധ ഹിയറിംഗുകളിൽ പങ്കെട്ടത്'' - സിഎഐടി ചോദിക്കുന്നു. “ആദ്യം സിസിഐയെ സമീപിക്കുമ്പോൾ തന്നെ അത്തരമൊരു അധികാരമുണ്ടോ എന്ന് സിസിഐയോട് ചോദിക്കേണ്ടതായിരുന്നില്ലേ'' എന്നും അസോസിയേഷൻ പറയുന്നു.

   'വസ്തുതകൾ മറച്ചുവെക്കുന്നു'

   എഫ്‌സി‌പി‌എല്ലിന്റെ 49 ശതമാനം ഓഹരികൾക്കായി 200 മില്യൺ ഡോളർ നൽകാനുള്ള 2019 ലെ കരാറിന് അംഗീകാരം തേടുന്നതിനിടയിൽ സിസിഐയിൽ നിന്ന് വസ്തുതകൾ ആമസോൺ മറച്ചുവെച്ചതായാണ് ആരോപണം. കമ്പനിയുടെ ഗിഫ്റ്റ് വൗച്ചർ യൂണിറ്റുമായുള്ള ഇടപാടിന് അനുമതി തേടുന്നതിനിടയിൽ ഫ്യൂച്ചർ റീട്ടെയിലിലെ തന്ത്രപരമായ താൽപ്പര്യം വെളിപ്പെടുത്താത്തതിന് CAIT കമ്പനിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

   ഈ ആരോപണം വ്യക്തമാക്കുന്നതിനായി, ആമസോൺ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥനായ രാകേഷ് ബക്ഷി ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ് ബെസോസിന് അയച്ചതായി കരുതപ്പെടുന്ന ഒരു "ഇമെയിലിൽ" നിന്നുള്ള ഒരു ഭാഗവും CAIT പുറത്തുവിട്ടു. "ഇമെയിലിൽ FCPL-ന്റെ ബിസിനസിനെക്കുറിച്ച് ഒരു വാക്കുപോലും പരാമർശിക്കുന്നില്ല", മാതൃ സ്ഥാപനമായ ഫ്യൂച്വർ റീട്ടെയിൽ ലിമിറ്റഡിനെ (FRL) പരോക്ഷമായി നിയന്ത്രിക്കാനുള്ള ആമസോണിന്റെ ഉദ്ദേശ്യം ഇത് വെളിപ്പെടുത്തുന്നുവെന്ന് വ്യാപാരികളുടെ സംഘടന പറഞ്ഞു.

   CAIT പുറത്തുവിട്ട ഇമെയിലിലെ ഭാഗം ഇങ്ങനെ-

   "ഘടന: ഇന്ത്യൻ വിദേശ നിക്ഷേപ നിയമങ്ങൾക്ക് കീഴിലുള്ള സമീപകാല PN2 നിയന്ത്രണങ്ങൾ കാരണം, ഫ്യൂച്വർ റീട്ടെയിലിൽ നിക്ഷേപിക്കാൻ ഞങ്ങൾ ഒരു "ഇരട്ട-എന്റിറ്റി നിക്ഷേപ ഘടന ഉപയോഗിക്കും..... ഫ്യൂച്വർ റീട്ടെയിലിന്റെ ഇക്വിറ്റി ഷെയറുകളുടെ എണ്ണം ഫ്യൂച്വർ കൂപ്പണിന്റെ കൈവശം വെക്കും. ഫ്യൂച്വർ റീട്ടെയിലിൽ ആമസോൺ നേരിട്ട് 14 ബില്യൺ നിക്ഷേപിച്ചിരുന്നെങ്കിൽ, ആമസോൺ ഏറ്റെടുക്കുമായിരുന്ന ഫ്യൂച്വർ‌ റീട്ടെയിലിന്റെ അത്രയും ഷെയറുകൾ ആമസോണിന് പരോക്ഷമായി കൈവശം വയ്ക്കാൻ കഴിയുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ നിയമത്തിന് കീഴിലുള്ള ഒരു ലിസ്‌റ്റ് ചെയ്‌ത സ്ഥാപനത്തിന്റെ പുതിയ ഓഹരികൾ. ചുരുക്കത്തിൽ, ഫ്യൂച്വർ റീട്ടെയിലിന്റെ സെക്യൂരിറ്റികളുടെ റെഗുലേറ്ററി വിലയേക്കാൾ 25% (INR2.8B അതായത് നിലവിലെ വിനിമയ നിരക്കിൽ ~$41MM) ആമസോൺ പ്രീമിയം അടയ്‌ക്കുന്നു...."

   ബെസോസിൽ നിന്ന് അനുമതി തേടുകയും അദ്ദേഹം അനുമതി നൽകുകയും ചെയ്ത "1431 കോടി രൂപയുടെ നിക്ഷേപം FRL-ൽ ആണ്" എന്നതിനാണ്, FCPLൽ അല്ലെന്നും CAIT ആരോപിച്ചു, "FCPL എന്നത് 'ഇരട്ട സ്ഥാപന'ത്തിലെ ഒന്ന് മാത്രമാണെന്നും CAIT ആരോപിച്ചു.

   മറുവശത്ത്, ആമസോൺ-എഫ്‌സി‌പി‌എൽ ഇടപാടിന് ക്ലിയറൻസ് തേടിയുള്ള അപേക്ഷയിൽ, ഇ-കൊമേഴ്‌സ് ഭീമൻ "എഫ്‌സി‌പി‌എല്ലിന്റെ ലോയൽറ്റി കാർഡ് ബിസിനസിന്റെ സാധ്യത" വിശദീകരിക്കാൻ "ഖണ്ഡികകൾ ഉപയോഗിച്ചിരുന്നു, സിഎഐടി കൂട്ടിച്ചേർത്തു.

   "എഫ്‌സിപിഎല്ലിന്റെ ഈ ബിസിനസ്സിൽ ആമസോണിന്റെ പണം നിക്ഷേപിക്കണം എന്ന മട്ടിൽ ആമസോൺ ബോധപൂർവം എഫ്‌സിപിഎല്ലിന്റെ ഗിഫ്റ്റ്, ലോയൽറ്റി കാർഡ് ബിസിനസ്സ് പ്ലാൻ കൂടി ചേർത്തു. അത്തരം നിക്ഷേപത്തിൽ ആദായം ലക്ഷ്യമിട്ടായിരുന്നു ഇത്. സിസിഐയെ കബളിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമായിരുന്നു ഇത്" വ്യാപാരികളുടെ സംഘടന പറഞ്ഞു.

   സിസിഐയുടെ 2019 ലെ അംഗീകാര ഉത്തരവ് "നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ ഏത് സമയത്തും റദ്ദാക്കപ്പെടും" എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്.
   Published by:Rajesh V
   First published: