• HOME
 • »
 • NEWS
 • »
 • money
 • »
 • CAIT LAUNCHED NATIONAL CAMPAIGN HALLA BOL ON E COMMERCE START FROM 15TH SEPTEMBER GH

വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ ആഞ്ഞടിച്ച് CAIT

വിദേശ ഇ-കൊമേഴ്‌സ് കമ്പനികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പുതിയ പതിപ്പാകാനാണ് ശ്രമിക്കുന്നതെന്നും അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, റീട്ടെയിൽ മാർക്കറ്റ്, ഇ-കൊമേഴ്‌സ് ബിസിനസ്സ്, കൃഷി, മറ്റ് മേഖലകൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും നേതൃത്വം അറിയിച്ചു.

വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ ആഞ്ഞടിച്ച് CAIT

വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ ആഞ്ഞടിച്ച് CAIT

 • Share this:
  രാജ്യത്തെ ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഇ-കൊമേഴ്‌സ് നിയമങ്ങൾ വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ പരസ്യമായി ലംഘിക്കുന്ന രീതി, നിയമങ്ങൾ വളച്ചൊടിച്ച് ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ബിസിനസിൽ ആധിപത്യം സ്ഥാപിക്കാനും കുത്തകയാക്കാനുമുള്ള ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാ​ഗമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആരോപിച്ചു. ഡൽഹിയിൽ നടന്ന വ്യാപാരി സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്താമാക്കിയത്. ഉപഭോക്തൃ നിയമപ്രകാരം സർക്കാർ നിർദ്ദേശിച്ച നിയമങ്ങൾ ഉടൻ നടപ്പാക്കണമെന്നും സിഎഐടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

  സെപ്റ്റംബർ 15 മുതൽ രാജ്യത്തുടനീളം "ഹല്ല ബോൾ ഓൺ ഇ-കൊമേഴ്സ്" എന്ന ദേശീയ കാമ്പയിൻ ആരംഭിക്കുമെന്നും സിഎഐടി പ്രഖ്യാപിച്ചു. രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വ്യാപാരി നേതാക്കൾ കോൺഫറൻസിൽ പങ്കെടുത്തു.

  ഇ-കൊമേഴ്‌സിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ സിഎഐടി രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കത്തയയ്ക്കുമെന്നും ഈ പ്രചാരണത്തിനിടെ സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാരതിയയും ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാളും അറിയിച്ചു. രാജ്യത്തെ കച്ചവടക്കാർ എല്ലാ പാർട്ടികളുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപാരികളുടെ പങ്കിനെക്കുറിച്ച് സമയബന്ധിതമായ തീരുമാനം എടുക്കുമെന്നും സിഎഐടി അറിയിച്ചു.

  എല്ലാം വോട്ട് ബാങ്ക് കേന്ദ്രീകരിച്ചായതിനാൽ വ്യാപാരികളും തങ്ങളെ ഒരു വോട്ട് ബാങ്കാക്കി മാറ്റാൻ മടിക്കില്ലെന്ന് അവർ വ്യക്തമാക്കി. വിദേശ ധനസഹായമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ ചെറുകിട ബിസിനസുകളെ തക‌ർക്കുന്നതിൽ ആശങ്കയുണ്ടോയെന്ന് രാഷ്ട്രീയാടിസ്ഥാനത്തിൽ അറിയണമെന്നും സിഎഐടി അറിയിച്ചു.

  Also Read- Amazon| ആമസോണുമായി ധാരണാപത്രം ഒപ്പിട്ടു, ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് CAIT

  വിദേശ ഇ-കൊമേഴ്‌സ് കമ്പനികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പുതിയ പതിപ്പാകാനാണ് ശ്രമിക്കുന്നതെന്നും അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, റീട്ടെയിൽ മാർക്കറ്റ്, ഇ-കൊമേഴ്‌സ് ബിസിനസ്സ്, കൃഷി, മറ്റ് മേഖലകൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും നേതൃത്വം അറിയിച്ചു. സ്വാമി രാംദേവ്, സുഹൈൽ സേത്ത്, എസ്. ഗുരുമൂർത്തി, ട്രാൻസ്പോർട്ട് ഓർഗനൈസേഷൻസ്, ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ, ഹാക്കേഴ്സ് ഓർഗനൈസേഷൻസ്, കർഷക സംഘടനകൾ, ഓൾ ഇന്ത്യ കിസാൻ മഞ്ച്, ലഘു ഉദ്യോഗ് ഭാരതി, സ്വദേശി ജാഗ്രൻ മഞ്ച് തുടങ്ങി രാജ്യത്തെ ചില്ലറ വ്യാപാര മേഖലയിലെ നിരവധി വിദഗ്ധരും സംഘടനകളും വിദേശ ഫണ്ട് സ്വീകരിക്കുന്ന കമ്പനികളോട് പോരാടുന്നതിന് ഒരു വലിയ പ്ലാറ്റ്ഫോം തന്നെ തയ്യാറാക്കുന്നുണ്ട്.

  ഇന്ത്യയുടെ ബിസിനസ്സ് ഇന്ത്യയിലും ഇന്ത്യക്കാരന്റെ കൈയ്യിലും തുടരണമെന്നും അതിന്റെ പ്രയോജനങ്ങൾ രാജ്യത്തെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും വ്യവസായത്തിനും ലഭിക്കണമെന്നും ഭാരതിയയും ഖണ്ഡേൽവാളും പറഞ്ഞു. ഈ കാഴ്ചപ്പാട് കണക്കിലെടുത്ത്, ഇന്ത്യയുടെ വ്യാപാരത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന ആഗോള ഭീമന്മാർക്കെതിരായ പോരാട്ടത്തിനായി രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതുവഴി വിദേശ കമ്പനികളുടെ വഞ്ചനയിൽ നിന്ന് രാജ്യത്തെ ഇ-കൊമേഴ്സ് ബിസിനസിനെയും ചില്ലറ വ്യാപാരത്തെയും രക്ഷിക്കാനാകും.

  ഗവൺമെന്റ് രൂപീകരിച്ച ഇ-കൊമേഴ്‌സ് നിയമങ്ങൾ ആഭ്യന്തരമോ വിദേശമോ ആകട്ടെ, എല്ലാ കമ്പനികൾക്കും ഒരുപോലെ ബാധകമാക്കണമെന്ന് ഭാട്ടിയയും ഖണ്ഡേൽവാളും പറഞ്ഞു. നിർദ്ദിഷ്ട ഇ-കൊമേഴ്‌സ് നിയമങ്ങൾ ഉടനടി നടപ്പാക്കണമെന്നും സർക്കാർ ഒരു തരത്തിലുള്ള സമ്മർദ്ദത്തിനും വിധേയമാകരുതെന്നും സി‌എ‌ഐ‌ടി കേന്ദ്ര വാണിജ്യ, ഉപഭോക്തൃകാര്യ മന്ത്രി ശ്രീ പീയുഷ് ഗോയലിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ 8 കോടി വ്യാപാരികൾ സർക്കാരിനൊപ്പം ഉറച്ചു നിൽക്കുന്നുണ്ടെന്നും സിഎഐടി കൂട്ടിച്ചേ‍ർത്തു.

  Also Read- Amazon| ആമസോണുമായി ധാരണാപത്രം ഒപ്പിട്ട ഗുജറാത്ത് സർക്കാരിനെ CAIT വിമർശിക്കാൻ കാരണമെന്ത്?

  സെപ്റ്റംബർ 15ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ആയിരത്തിലധികം സ്ഥലങ്ങളിൽ രാജ്യമെമ്പാടുമുള്ള വ്യാപാര സംഘടനകൾ ധർണ സംഘടിപ്പിക്കുമെന്നും സെപ്റ്റംബർ 23ന് ഒരു മെമ്മോറാണ്ടം കൈമാറുമെന്നും ഭാരതിയയും ഖണ്ഡേൽവാളും അറിയിച്ചു. പ്രധാനമന്ത്രിയുടെ പേരിൽ ഓരോ ജില്ലയിലെയും കളക്ടർക്കും ഇതിനുപുറമെ, ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രി, എംപിമാർ, എംഎൽഎമാർ എന്നിവർക്കും സെപ്റ്റംബർ 30 നകം മെമ്മോറാണ്ടം നൽകുമെന്നും അറിയിച്ചു. ഒക്ടോബർ 10 മുതൽ 14 ഒക്ടോബർ 14 വരെ, വിദേശ കമ്പനികളുടെ പ്രതിമകൾ വിവിധ സംസ്ഥാനങ്ങളിൽ രാവണന്റെ രൂപം നൽകി കത്തിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണത്തിൽ, വ്യാപാരികൾ രാജ്യത്തെ വിപണികളിൽ റാലി നടത്തുകയും വിദേശ ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യും.
  Published by:Rajesh V
  First published:
  )}