നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ അടിയന്തരമായി അന്വേഷണം ആരംഭിക്കണം: കേന്ദ്രസർക്കാരിനോട് സിഎഐടി

  ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ അടിയന്തരമായി അന്വേഷണം ആരംഭിക്കണം: കേന്ദ്രസർക്കാരിനോട് സിഎഐടി

   ആമസോണും ഫ്ലിപ്കാർട്ടും മത്സരവിരുദ്ധ രീതികൾ അവലംബിച്ചുകൊണ്ടാണ് ഇ-കൊമേഴ്‌സ് രംഗത്ത് പ്രവർത്തിക്കുന്നത് എന്ന പരാതിയിന്മേൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി സി ഐ) പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഇരു കമ്പനികളും സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ഇ-കൊമേഴ്‌സ് കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ കാലതാമസമില്ലാതെ അന്വേഷണം ആരംഭിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെയ്‌ഡേഴ്സ് (സി എ ഐ ടി) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

   ആമസോണും ഫ്ലിപ്കാർട്ടും മത്സരവിരുദ്ധ രീതികൾ അവലംബിച്ചുകൊണ്ടാണ് ഇ-കൊമേഴ്‌സ് രംഗത്ത് പ്രവർത്തിക്കുന്നത് എന്ന പരാതിയിന്മേൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി സി ഐ) പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഇരു കമ്പനികളും സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിന് പിന്നിൽ യുക്തിസഹമായ കാരണമുണ്ടെന്ന് കരുതുന്നതായും ഈ ഘട്ടത്തിൽ പരാതിക്കാർ ഉന്നയിച്ച പ്രശ്നങ്ങളെ മുൻവിധിയോടെ സമീപിച്ച് അന്വേഷണം തടസപ്പെടുത്തുന്നത് വിവേകശൂന്യമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

   Also Read- ആമസോണിനും ഫ്ലിപ്കാർട്ടിനും തിരിച്ചടി; സിസിഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി

   കർണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ നീതി നടപ്പിലാക്കാനായി കാലതാമസമില്ലാതെ സി സി ഐ-യോട് അന്വേഷണം ആരംഭിക്കാൻ നിർദ്ദേശം നൽകണമെന്ന് ആഭ്യന്തര വ്യാപാരികളുടെ സംഘടന, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ആമസോണും ഫ്ലിപ്കാർട്ടും വില കുറച്ചുകാണിക്കൽ അടക്കമുള്ള എല്ലാ മത്സരവിരുദ്ധ രീതികളും അവലംബിക്കുന്നുവെന്ന പരാതിയിൻമേൽ 2020 ജനുവരി മൂന്നിനാണ് സി സി ഐ ഇരു കമ്പനികൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

   രാജ്യത്തെ എഫ് ഡി ഐ നയവുമായി ബന്ധപ്പെട്ട പ്രെസ് നോട്ട് 2-നു പകരമായി പുതിയ പ്രെസ് നോട്ട് പുറത്തിറക്കണമെന്നും അതിലൂടെ ഈ കമ്പനികൾക്ക് നയങ്ങളും നിയമങ്ങളും മറികടന്നുകൊണ്ട് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടയ്ക്കണമെന്നും കൂടി സി എ ഐ ടി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-കൊമേഴ്‌സ് കമ്പനികൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരമില്ല. മാത്രവുമല്ല, ഏതെങ്കിലും വിൽപ്പനക്കാരെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ മാത്രം ഉത്പന്നങ്ങൾ വിൽക്കാൻ നിർബന്ധിക്കാനും അവർക്ക് കഴിയില്ല.

   Also Read- ആമസോണുമായുളള സംയുക്ത സംരഭം; നികുതി തർക്കത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയും

   "ഈ കമ്പനികൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ 10 മികച്ച വിൽപ്പനക്കാരുടെ പട്ടിക നൽകണം. അതിലൂടെ കഴിഞ്ഞ അഞ്ച് വർഷമായി ഒരേ വിൽപ്പനക്കാരാണ് മികച്ച വിൽപ്പന നടത്തുന്നത് എന്ന വിവരം വെളിപ്പെടും. ഏതെങ്കിലും രീതിയിൽ ഈ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ വിൽപ്പനക്കാർ ചേർന്ന് ഏതാനും കൈകളിലേക്ക് മാത്രമായി വിൽപ്പന കേന്ദ്രീകരിക്കുകയാണ്. ചെറുകിട, ഇടത്തരം വ്യാപാരികളെ സഹായിക്കുന്നു എന്ന നിലയിലുള്ള വലിയ അവകാശവാദങ്ങൾ ഈ വിദേശ കമ്പനികൾ ഉയർത്താറുണ്ടെങ്കിലും നമ്മുടെ പരമ്പരാഗതമായ വിപണന സമ്പ്രദായത്തെയും ചെറുകിട വ്യാപാരികളെയും അക്ഷരാർത്ഥത്തിൽ തകർത്തു കളയുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്", സി എ ഐ ടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേവാൾ പ്രതികരിച്ചു.
   Published by:Rajesh V
   First published:
   )}