നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • 'രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിലെ ബാങ്കിങ് ഇടപാടുകൾ നിയന്ത്രിക്കണം'; CAIT ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു

    'രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിലെ ബാങ്കിങ് ഇടപാടുകൾ നിയന്ത്രിക്കണം'; CAIT ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു

    ഇ-കൊമേഴ്സ് കമ്പനികളിൽ ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകൾ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകൾക്ക് ബാങ്കുകൾ ഓഫറുകൾ നൽകുന്നതിനെതിരെയാണ് വ്യാപാരികൾ രംഗത്തെത്തിയത്

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡൽഹി: ഇ-കൊമേഴ്സ് മേഖലയിലെ ബാങ്കിങ് ഇടപാടുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്( CAIT) ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ആമസോണും ഫ്ളിപ്പ് കാർട്ടും ഉൾപ്പെടെയുള്ള ഇ- കൊമേഴ്സ് കമ്പനികൾ തെറ്റായ വ്യാപാര തന്ത്രങ്ങൾ വഴി വിപണിയിലെ കുത്തക നേടുന്നുവെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് കത്തിൽ ആരോപിക്കുന്നു.

      ഇ-കൊമേഴ്സ് കമ്പനികളിൽ ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകൾ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകൾക്ക് ബാങ്കുകൾ ഓഫറുകൾ നൽകുന്നതിനെതിരെയാണ് വ്യാപാരികൾ രംഗത്തെത്തിയത്. ഇതേ ആവശ്യം ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നേരത്തെ ആര്‍ബിഐയെ സമീപിച്ചിരുന്നു. എച്ച്ഡിഎഫ്‍സി ബാങ്ക്, എസ്ബിഐ,ഐസിഐസിഐ ബാങ്ക് എന്നിവ ഈ കൊമേഴ്സ് പ്ലാറ്റ്‍ഫോമുകളിൽ ഓഫര്‍ നൽകുന്നതിനെതിരെയാണ് പരാതി. ധനമന്ത്രിക്ക് അയച്ച പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.



      ഇ-കൊമേഴ്സ് കമ്പനികളിൽനിന്നുള്ള അതേ ഉത്പന്നങ്ങൾ കടകളിൽ നിന്ന് ഉപഭോക്താക്കൾ നേരിട്ട് വാങ്ങുമ്പോൾ ഓഫര്‍ നൽകാൻ ബാങ്കുകൾ തയ്യാറല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളുടെ വിവേചനപരമായ ഈ ഇടപെടൽ നിര്‍ത്തലാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

      കഴിഞ്ഞയാഴ്ച വ്യാപാര സംഘടന ഡിപ്പാര്‍ട്ട്മെൻറ് ഫോര്‍ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻേറണൽ ട്രേഡ് എന്ന സ്ഥാപനത്തെയും സമീപിച്ചിരുന്നു. ആമസോണും ഫ്ലി‍പ്‍കാര്‍ട്ടും വിദേശ നിയമങ്ങൾ ലംഘിയ്ക്കുന്നു എന്ന് ആരോപിച്ചായിരുന്നു പരാതി. കമ്പനികൾക്ക് എതിരെ നടപടി വേണമെന്നും പിഴ ഈടാക്കണം എന്നുമായിരുന്നു ആവശ്യം.

      ഫ്യൂച്ചര്‍ കൂപ്പൺ എന്ന സ്ഥാപനത്തിൽ ഉള്ള ഉടമസ്ഥാവകാശത്തിൻെറ പേരിൽ ഫ്യൂച്വര്‍ റീട്ടെയ്ൽ ബിസിനസ് വിൽക്കാനുള്ള കിഷോര്‍ ബിയാനിയുടെ ശ്രമത്തിന് എതിരെ ആമസോൺ പരാതി നൽകിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംഘടന ഉന്നയിച്ചിട്ടുണ്ട്. ഫ്യൂച്വര്‍ കൂപ്പൺ മറ്റൊരു ബിസിനസ് സ്ഥാപനം ആയതിനാൽ ആണിത്. ഏഴു കോടിയോളം വ്യപാരികൾ ഉൾപ്പെടുന്ന സംഘടനയാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്.

      നേരത്തെ വിദേശ നിക്ഷേപ നയം ലംഘിച്ച് പ്രവർത്തിക്കുക വഴി ചെറുകിട വ്യവസായത്തെ തകർക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ സിഎഐടി ചൂണ്ടിക്കാട്ടിയിരുന്നു. വർഷങ്ങളായി ആമസോണിനെയും ഫ്ളിപ്പ്കാർട്ടിനെയും എതിർക്കുന്ന കോൺഫെഡറേഷൻ, ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓൺലൈൻ വഴി പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരങ്ങളുടെ പ്രവർത്തനം തടസപ്പെടുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

      സർക്കാർ നയത്തിന്റെയും നിയമങ്ങളുടെ സത്ത സംരക്ഷിക്കുന്നതിൽ വിവിധ സർക്കാർ വിഭാഗങ്ങൾ പരാജയപ്പെട്ടുവെന്നും ഇത് നിർഭാഗ്യകരമാണെന്നും കോൺഫെഡറേഷൻ ചൂണ്ടിക്കാട്ടി. എഫ്ഡിഐ നയം അനുസരിച്ച് അനുവദനീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഏറെ നാളായി കോൺഫെഡറേഷൻ പരാതി ഉന്നയിക്കുകയാണ്. ആമസോണും ഫ്ളിപ്പ് കാർട്ടും വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചുവെന്നും കോൺഫെഡേറഷൻ ചൂണ്ടിക്കാട്ടുന്നു.

      ഇ-കൊമേഴ്‌സ് കമ്പനികളോട് എഫ്ഡിഐയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സൂക്ഷിക്കണമെന്ന് മോദി സർക്കാർ കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. വിദേശ വിനിമയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തി 2019 ഡിസംബർ അഞ്ചിന് ധനമന്ത്രാലയം വിജ്‍ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇ- കൊമേഴ്സ് കമ്പനികൾ നേരിട്ടോ അല്ലാതെയോ ഉത്പന്നങ്ങളുടെ വിലയേയോ ഉത്പന്ന കൈമാറ്റ രീതികളെയോ സ്വാധീനിക്കരുതെന്ന് ഉപഭോക്തൃ ചട്ട കരട് ഭേദഗതിയിൽ നിർദേശിച്ചിരുന്നു. കുത്തക ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും രാജ്യത്തെ ഇ-കൊമേഴ്സ് വ്യാപാരത്തെ നിരീക്ഷിക്കാൻ റഗുലേറ്ററി അതോറിറ്റിക്ക് രൂപം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
      Published by:Anuraj GR
      First published:
      )}