• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2023 | ജൻധൻ 2.0: കേന്ദ്രബജറ്റിൽ പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ?

Budget 2023 | ജൻധൻ 2.0: കേന്ദ്രബജറ്റിൽ പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ?

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ, ഡിജിറ്റല്‍ സാക്ഷരതാ കാമ്പെയ്നുകള്‍ നടപ്പിലാക്കുകയാണ് ആദ്യത്തേതും ഏറ്റവും നിര്‍ണായകവുമായ ഘട്ടം.

  • Share this:

    2023-24 ലെ കേന്ദ്ര ബജറ്റ് സാമ്പത്തിക മേഖലയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. ക്രമാനുഗതമായി വളരുന്ന സമ്പദ്വ്യവസ്ഥയും ജി 20 അധ്യക്ഷ പദവിയും കൊണ്ട് ഇന്ത്യ ഈ വര്‍ഷം ആഗോള ഭൂപടത്തില്‍ ഇടംപിടിച്ചതിനാല്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റിലും നവീകരണ അടിസ്ഥാന സൗകര്യ വികസ പദ്ധതികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക ശാക്തീകരണത്തിന്റെ അടുത്ത ഘട്ടമായി പ്രധാനമന്ത്രി ജന്‍ ധൻ യോജനയ്ക്ക് (പിഎംജെഡിവൈ) കൂടുതല്‍ ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചർ
    G20 ഉച്ചകോടിയുടെ ആതിഥേയ രാജ്യം എന്ന നിലയില്‍, പല ആഗോള പ്രതിസന്ധിക്കിടയിലും സാമ്പത്തിക ഉള്‍പ്പെടുത്തലിനും ഉല്‍പാദന നേട്ടത്തിനുമായി ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ)” പ്രയോജനപ്പെടുത്തുന്നതിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022 ആഗസ്റ്റ് വരെ മൊത്തം 46.25 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ 81 ശതമാനവും 1.8 ലക്ഷം കോടി രൂപയിലധികം നിക്ഷേപമുള്ളവയാണ്.

    Also read-Budget 2023 | കേന്ദ്ര ബജറ്റ് 2023: ഹല്‍വ വിതരണ ചടങ്ങ് നാളെ; സാധാരണക്കാരുടെ ബജറ്റ് പ്രതീക്ഷകൾ

    ഡിജിറ്റല്‍ ജന്‍, ഡിജിറ്റല്‍ ജന്‍ ധന്‍
    ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ, ഡിജിറ്റല്‍ സാക്ഷരതാ കാമ്പെയ്നുകള്‍ നടപ്പിലാക്കുകയാണ് ആദ്യത്തേതും ഏറ്റവും നിര്‍ണായകവുമായ ഘട്ടം.

    ജന്‍ ധൻ2.0യിൽ ചില പുതിയ പരിഷ്‌ക്കരണങ്ങളും ഉണ്ടായേക്കാം. ഉദാഹരണത്തിന്, അഞ്ച് മാസത്തേക്ക് പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓവര്‍ഡ്രാഫ്റ്റ് സൗകര്യം നൽകുക. സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന് വനിതാ ഉപഭോക്താക്കള്‍ക്ക് 0.25 ശതമാനം അധിക പലിശ നിരക്ക് നല്‍കുക തുടങ്ങിയവയൊക്കെ പുതിയ പരിഷ്കാരങ്ങളിൽ പ്രതീക്ഷിക്കാം.

    വനിതാ ഉപഭോക്താക്കള്‍ക്ക് റുപേ കാര്‍ഡ് മുഖേന അഞ്ച് ശതമാനം പലിശ നിരക്കില്‍ റിവോള്‍വിംഗ് ക്രെഡിറ്റ് ലഭിക്കുമെങ്കില്‍, കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നവര്‍ക്ക് ഇന്‍സെന്റീവുകള്‍ ഉണ്ടാകും. ഇത് അവരെ ശിശു മുദ്ര ലോണുകള്‍ക്ക് യോഗ്യരാക്കും. ഇത് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള മൂലധനം ലഭിക്കാൻ സഹായിക്കും. ജന്‍ധന്‍ 2.0-ല്‍ ഒരു മിനി ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌റ്റൈല്‍ സ്‌കീമും ഉള്‍പ്പെടുത്താവുന്നതാണ്.

    Also read-റെയില്‍വേ ബജറ്റ് 2023: ബുള്ളറ്റ് ട്രെയിന്‍ മുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സ് വരെ; ഇത്തവണത്തെ ബജറ്റ് പ്രതീക്ഷകൾ

    സ്ത്രീകളുടെ ഇടയില്‍ സമ്പാദ്യം വളര്‍ത്താന്‍ ലിംഗഭേദമന്യേയുള്ള പരിഷ്‌ക്കരണങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. മൈക്രോഫിനാന്‍സും എസ്എച്ച്ജി പ്രസ്ഥാനങ്ങളും ഇതിന് ഉദാഹരണമാണ്. സ്ത്രീകള്‍ക്കായി ഇത്തരം പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നത് പുരുഷന്മാര്‍ക്കും പ്രയോജനകരമാണ്.

    സമയബന്ധിതമായ തിരിച്ചടവ് സ്ത്രീകളുടെ ക്രെഡിറ്റ് മെച്ചപ്പെടുത്തുകയും ഉയര്‍ന്ന തുകയുടെ വായ്പകൾ ലഭിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. സമ്പാദ്യത്തിന്റെ ശക്തിയിലൂടെ ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും പരിവര്‍ത്തനവും കഴിഞ്ഞ ദശകങ്ങളില്‍ നാം കണ്ടതാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സുസ്ഥിരമാക്കുകയും ചെയ്ത ഉയര്‍ന്ന സമ്പാദ്യ നിരക്ക് ഇന്ത്യക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജൻ ധൻ 2.0 ന് സ്ത്രീകൾക്കിടയിലും മറ്റ് താഴ്ന്ന വരുമാന വിഭാഗങ്ങൾക്കിടയിലും സാമ്പത്തിക ഉത്തേജനം നൽകാൻ കഴിയും. അടുത്ത അഞ്ച് വർഷത്തിനിടെ ഇവർക്കിടയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.

    (ലേഖകർ: സഞ്ജീവ് കൗശിക് (ഐ‌എ‌എസ്) മുൻ അഡീഷണൽ സെക്രട്ടറി (ബാങ്കിംഗ്), നിലവിൽ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രിൻസിപ്പൽ ഫിനാൻഷ്യൽ സെക്ടർ സ്‌പെഷ്യലിസ്റ്റാണ്; അജിത് അഗർവാൾ വിമൻസ് വേൾഡ് ബാങ്കിംഗിൽ തലവൻ ആണ്)

    Published by:Sarika KP
    First published: