• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഏലയ്ക്കാ റെക്കോർഡ് വിലയിൽ; കിലോയ്ക്ക് 7000 രൂപ

ജൂൺ 26ന് നെടുങ്കണ്ടം ഹെഡർ സിസ്റ്റം നടത്തിയ ലേലത്തിലാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വിലയായ 6000 രൂപ ഏലയ്ക്കായ്ക്ക് ലഭിച്ചത്

news18
Updated: August 4, 2019, 11:59 AM IST
ഏലയ്ക്കാ റെക്കോർഡ് വിലയിൽ; കിലോയ്ക്ക് 7000 രൂപ
cardamom
  • News18
  • Last Updated: August 4, 2019, 11:59 AM IST IST
  • Share this:
കട്ടപ്പന: ഏലയ്ക്കായ്ക്ക് റെക്കോർഡ് വില. സ്പൈസസ് ബോർഡ് കഴിഞ്ഞ ദിവസം നടത്തിയ ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപയാണ് ലഭിച്ചത്. എല്ലാ ലേലത്തിലുമായി ശരാശരി 4733.19 രൂപ ഒരു കിലോ ഏലത്തിന് കഴിഞ്ഞ ദിവസം ലഭിച്ചു.

വണ്ടൻമേട്ടിലെ മാസ് എന്‍റർപ്രൈസസിന്‍റെ ലേലത്തിനാണ് ഏറ്റവും ഉയർന്ന ശരാശരി വില ലഭിച്ചത്. 100 ലോട്ടുകളിലായി 8796 കിലോഗ്രാം ഏലയ്ക്ക ലേലത്തിൽ പോയി. 5212 രൂപയാണ് ഇവിടെ ലഭിച്ച ഉയർന്ന വില. നെടുങ്കണ്ട് ഹെഡർ സിസ്റ്റംസിന്‍റെ ലേലത്തിൽ 209 ലോട്ടുകളിലായി 26142.5 കിലോ ഏലയ്ക്കയും വിറ്റുപോയി.

ജൂൺ 26ന് നെടുങ്കണ്ടം ഹെഡർ സിസ്റ്റം നടത്തിയ ലേലത്തിലാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വിലയായ 6000 രൂപ ഏലയ്ക്കായ്ക്ക് ലഭിച്ചത്.
First published: August 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...