മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രഷര്‍ കുക്കറുകള്‍ (pressure cooker) വിറ്റതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതിനും സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA) ചീഫ് കമ്മീഷണര്‍ നിധി ഖാരെ ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെതിരെ (amazon) നടപടിയെടുത്തു. 2,265 കുക്കറുകളാണ് ഇത്തരത്തില്‍ ആമസോണ്‍ വിറ്റഴിച്ചത്. ഈ പ്രഷര്‍ കുക്കറുകളെല്ലാം തിരിച്ചുവിളിക്കാനും അതിന്റെ വില ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാനും ആമസോണിന് സിസിപിഎ നിര്‍ദേശം നല്കി. 45 ദിവസത്തിനകം കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിസിപിഎ ആമസോണിനോട് ആവശ്യപ്പെട്ടു. ക്യുസിഒ (ക്വാളിറ്റി കണ്ട്രോള് ഓര്‍ഡറുകള്‍) മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചതിന് ഒരു ലക്ഷം രൂപ പിഴ (1 lakh fine) അടക്കാനും ആമസോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രഷര്‍ കുക്കറുകള്‍ വില്‍പ്പന നടത്തിയതിന് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിഎം മാള്‍, ഷോപ്പ്ക്ലൂസ്, സ്നാപ്ഡീല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും ഈ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ക്കും സിസിപിഎ നോട്ടീസ് നല്‍കിയിരുന്നു.
''കമ്പനിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൊത്തം 2,265 പ്രഷര്‍ കുക്കറുകള്‍ QCO യുടെ അറിയിപ്പിന് ശേഷം ആമസോണ്‍ വിറ്റഴിച്ചതായി കണ്ടെത്തി. 6,14,825.41 രൂപയ്ക്കാണ് ആമസോണ്‍ ഇത്തരം പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചത്. ഈ പ്രഷര്‍ കുക്കറുകളുടെ വില്‍പ്പനയ്ക്കായി ആമസോണ്‍ 'സെയില്‍സ് കമ്മീഷന്' ഫീസ് ഈടാക്കിയതായും കണ്ടെത്തി'' ഉപഭോക്തൃകാര്യ ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
read also: ആ പണം എന്റേതല്ല ഗൂഢാലോചന വൈകാതെ പുറത്തു വരും: പാര്‍ത്ഥ ചാറ്റര്‍ജി
തകരാറുകളുള്ള പ്രഷര്‍ കുക്കറുകള്‍ വിറ്റതിന് പേടിഎം മാളിനെതിരെയും സിസിപിഎ സമാനമായ ഉത്തരവുകള്‍ ഇതിനകം പാസാക്കിയിട്ടുണ്ട്. അത്തരം പ്രഷര്‍ കുക്കറുകള്‍ തിരിച്ചുവിളിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് അതിന്റെ വില നല്‍കണമെന്നും സിസിപിഎ നിര്‍ദേശം നല്‍കിയിരുന്നു. ഒരു ലക്ഷം രൂപ പിഴയും പേടിഎം മാള്‍ അടയ്ക്കണം.
ഹെല്‍മെറ്റുകള്‍, പ്രഷര്‍ കുക്കറുകള്‍, ഇലക്ട്രിക് ഇമ്മേഴ്ഷന്‍ വാട്ടര്‍ ഹീറ്ററുകള്‍, തയ്യല്‍ മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍ തുടങ്ങിയവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി സെക്ഷന്‍ 18(2)(i) പ്രകാരം അതോറിറ്റി ഇതിനകം സുരക്ഷാ നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സാധുവായ ഒരു ഐഎസ്ഐ മാര്‍ക്ക് ഇല്ലാത്തും ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് അതില്‍ പറയുന്നുണ്ട്.
see also: ജിം കോർബെറ്റ് ഉദ്യാനത്തിൽ 'മോദി സര്‍ക്യൂട്ട്' ഒരുങ്ങുന്നു; പദ്ധതികളുമായി ഉത്തരാഖണ്ഡ്
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്പ്കാര്‍ട്ട്, ഷോപ്പ്ക്ലൂസ്, സ്നാപ്ഡീൽ എന്നിവ സിസിപിഎയുടെ നിരീക്ഷണത്തിലാണ്. ഈ പ്ലാറ്റ്ഫോമുകള്‍ക്ക് ഇതിനകം സിസിപിഎ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്തിടെ, ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ വില്‍പ്പന സംബന്ധിച്ച് സിസിപിഎ എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പരസ്യങ്ങള്‍ക്കുള്ള നിബന്ധനകളും സി.സി.പി.എ അടുത്തിടെ പരിഷ്കരിച്ചിരുന്നു. പരസ്യങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍, കുട്ടികളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon Shopping, Consumer Forum verdict, Imposes penalty